ബസുദേവ് ആചാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ബസുദേവ് ആചാര്യ
ലോകസഭാംഗം
പദവിയിൽ
ഓഫീസിൽ
1980
മുൻഗാമിബിജോയ് മണ്ഡൽ
മണ്ഡലംബൻകൂറ ലോകസഭാ മണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1942-07-11) 11 ജൂലൈ 1942  (81 വയസ്സ്)
ബെറോ, പുരുലിയ ജില്ല, പശ്ചിമ ബംഗാൾ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പങ്കാളിരാജലക്ഷ്മി ആചാര്യ
കുട്ടികൾമൂന്ന് മക്കൾ
വസതിsകന്തരാഗഞ്ച്, അദ്ര പി.ഒ., പുരുലിയ ജില്ല
As of ജനുവരി 8, 2012
ഉറവിടം: [[1]]

പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു സി.പി.ഐ.(എം) നേതാവാണ് ബസുദേബ് ആചാര്യ. പതിനഞ്ചാം ലോകസഭയിൽ പശ്ചിമ ബംഗാളിലെ ബൻകൂറ ലോകസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചു. ലോകസഭയിലെ സി.പി.ഐ. (എം)-ന്റെ പാർലമെന്ററി പാർട്ടി നേതാവ് കൂടിയാണ് ബസുദേബ് ആചാര്യ [1].

ജീവിത ചരിത്രം[തിരുത്തുക]

1942 ജൂൺ 11-ന് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെറോയിൽ ആണ് ബസുദേബ് ആചാര്യ ജനിച്ചത്. റാഞ്ചി സർവ്വകലാശാലയിലും, കൊൽക്കത്ത സർവ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി [1].

1975 ഫെബ്രുവരി 25-ന് രാജലക്ഷ്മി ആചാര്യയെ വിവാഹം ചെയ്തു. മൂന്ന് മക്കളുണ്ട് [1].

രാഷ്ട്രീയ ചരിത്രം[തിരുത്തുക]

ട്രേഡ് യൂണിയൻ പ്രവർത്തകനാണ്. 1980-ൽ ഏഴാം ലോകസഭയിലേക്കാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഇത് വരെ ഉണ്ടായ എല്ലാ ലോകസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് [1].

1981-ൽ സി.പി.ഐ. (എം)-ന്റെ പുരുലിയ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. 1985 മുതൽ സി.പി.ഐ. (എം)‌-ന്റെ പശ്ചിമ ബംഗാൾ ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് [1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "Fifteenth Lok Sabha Member's Bioprofile". Lok Sabha Secretariat. Archived from the original on 2018-12-25. Retrieved 10 ജനുവരി 2012.
"https://ml.wikipedia.org/w/index.php?title=ബസുദേവ്_ആചാര്യ&oldid=4023452" എന്ന താളിൽനിന്ന് ശേഖരിച്ചത്