ബയോമെട്രിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യനുസ്വന്തമായ സ്വന്തമായ ശരീരഘടനയും സ്വഭാവസവിശേഷതകളും ഉപയോഗിച്ച് സുരക്ഷാസംവിധാനമൊരുക്കുന്ന പുതിയ ശാസ്ത്ര സംവിധാനമാണ് ബയോമെട്രിക്സ്. ശബ്ദം, റെറ്റിന, മുഖഘടന, കൈയക്ഷരം, കണ്ണിന്റെ ഐറിസിന്റെ ഘടന, വിരലടയാളം എന്നിങ്ങനെ വൈവിദ്ധ്യമേറിയ ശാരീരികസവിശേഷതകളും വ്യക്ത്യധിഷ്ഠിതമായ പെരുമാറ്റങ്ങളും പരിഗണിച്ചുകൊണ്ട് വ്യക്തികളെ അതിസൂക്ഷ്മമായി തിരിച്ചറിയാൻ സഹായിക്കുന്ന സംവിധാനമാണിത്.

ബയോമെട്രിക്സിന്റെ സവിശേഷതകൾ[തിരുത്തുക]

ശരീരശാസ്ത്രപരമായവ (ഫിസിയോളജിക്കൽ)[തിരുത്തുക]

ശരീത്തിന്റെ ആകൃതി, രൂപഘടന, ശബ്ദം, കൈയക്ഷരം, റെറ്റിന, മൂക്കിന്റെ ഘടന തുടങ്ങിയവയെ പരിഗണിച്ചുകൊണ്ട് ശരിയായ വ്യക്തിയെ തിരിച്ചറിയുന്നു.


പെരുമാറ്റപരമായവ (ബിഹേവിയറൽ)[തിരുത്തുക]

ഒരാളിൽ നിന്നും തീർത്തും വിഭിന്നമായ സ്വഭാവസവിശേഷതകൾ അധികരിച്ച് വ്യക്തിയെ തിരിച്ചറിയൽ.

"https://ml.wikipedia.org/w/index.php?title=ബയോമെട്രിക്സ്&oldid=1933897" എന്ന താളിൽനിന്നു ശേഖരിച്ചത്