ബഫർ ഓവർഫ്ലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്ബഫർ ഓവർഫ്ലോ എന്നാൽ ഒരു ബഫറിലേക്ക് വിവരങ്ങൾ എഴുതുമ്പോൾ അത് ആ ബഫറിന്റെ പരിധി വിട്ടു പുറത്തു പോകുന്നതിനെ അർത്ഥമാക്കുന്നു[1]. ഇങ്ങനെ പുറത്തുപോകുന്ന വിവരങ്ങൾ തൊട്ടടുത്തുള്ള മെമ്മറിയിലേക്ക് എഴുതപ്പെടുന്നു. ഇത് മെമ്മറി സുരക്ഷയെ ബാധിക്കുന്ന ഒരു പ്രശ്നം ആണ്. ഇത് അസാധാരണമായ പ്രോഗ്രാം പ്രവർത്തനത്തിനും പ്രോഗ്രാം ക്രാഷ് നും കാരണമായേക്കാം. ഇത് കമ്പ്യൂട്ടർ സുരക്ഷയെ വരെ ബാധിക്കാൻ ഇടയുണ്ട്. സി, സി പ്ലസ്‌ പ്ലസ്‌ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളിൽ രചിച്ച പ്രോഗ്രാമുകളിൽ ഇത് ഉണ്ടാകാറുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബഫർ_ഓവർഫ്ലോ&oldid=2230366" എന്ന താളിൽനിന്നു ശേഖരിച്ചത്