ബഫല്ലാക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മൈക്ക് സട്ടൺന്റെ യൂട്യൂബിലെ അപരനാമമാണ് ബഫല്ലാക്സ് (Buffalax). മറ്റ് ഭാഷകളിലുള്ള പല പാട്ടുകളും കേട്ടാൽ സാമ്യമുള്ള ഇംഗ്ലീഷ് രചനയും ചേർത്ത് യൂറ്റ്യൂബിൽ പങ്കുവച്ചിട്ടുണ്ട്. പ്രത്യേകിച്ച്, പെണ്ണിൻ മനതൈ തൊട്ട് എന്ന തമിഴ് ചലച്ചിത്രത്തിലെ പ്രഭുദേവ സുന്ദരത്തിന്റെ "കള്ളൂരി വാനിൽ" എന്ന ഗാനത്തെ "ബെന്നി ലാവ" എന്ന് മാറ്റിയത് ഏറെ പ്രശസ്തി നേടി[1][2]. 2011-ൽ ബഫല്ലക്സിന്റെ അക്കൗണ്ട്‌ യൂട്യൂബ് പ്രവർത്തനരഹിതമാക്കി.അതോടെ വിഡിയോകൾ എല്ലാം നീക്കം ചെയ്തു എങ്കിലും മറ്റ് പലരും ഇവ വീണ്ടും പങ്കുവച്ചിട്ടുണ്ട്.

"ബെന്നി ലാവ" പോലെ പല ഗാനങ്ങളും മാറ്റപ്പെടുത്തിയിട്ടുണ്ട്, ഇതിന് ബഫല്ലക്സ് ചെയ്യപ്പെട്ടു എന്ന് പറയാറുണ്ട്. ഇങ്ങനെ മാറ്റിയ ഇന്ത്യൻ ചലച്ചിത്ര ഗാനങ്ങൾ ബ്രസീലിൽ വളരെ പ്രസിദ്ധമാണ്.

ഇവാൻ കുപ്പോല എന്ന റഷ്യൻ നാടോഡി ഗാനം മലയാളത്തിലേക്ക് ബഫല്ലാക്സ് ചെയ്തിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. "My Loony Bun Is Fine, Benny Lava: The web's hottest clip", The Toronto Sun, April 28, 2008, p. 33.
  2. 2.0 2.1 Phan, Monty (2007-11-06). "Buffalax Mines Twisted Translations for YouTube Yuks". (Entertainment : The Web). Wired Magazine. ശേഖരിച്ചത് 2008-12-06.
  3. https://www.youtube.com/watch?v=_zEbRrV-flw
"https://ml.wikipedia.org/w/index.php?title=ബഫല്ലാക്സ്&oldid=1923946" എന്ന താളിൽനിന്ന് ശേഖരിച്ചത്