ഉള്ളടക്കത്തിലേക്ക് പോവുക

ബട്ടൂര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബട്ടൂര
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംIndian Subcontinent
പ്രദേശം/രാജ്യംNorth India
വിഭവത്തിന്റെ വിവരണം
പ്രധാന ചേരുവ(കൾ)White flour (മൈദ), തൈര്, നെയ്യ് or എണ്ണ, യീസ്റ്റ്

ഒരു ഉത്തരേന്ത്യന് ഭക്ഷണ വിഭവമാണ് ബട്ടൂര.[1]

ചേരുവകൾ

[തിരുത്തുക]
  • ഗോതമ്പുപൊടി- ഒരു കപ്പ്
  • മൈദമാവ് - ഒരു കപ്പ്
  • റവ- 4 ടേബിൾ സ്പൂൺ
  • തൈർ -4 ടേബിൾ സ്പൂൺ
  • റീഫൈൻഡ് ഓയിൽ -2 ടേബിൾ സ്പൂൺ
  • ചൂടുവെള്ളം -മുക്കാൽ കപ്പ്
  • യീസ്റ്റ് -2 ടീസ്പൂൺ
  • പഞ്ചസാര -1 ടീസ്പൂൺ
  • ഉപ്പ് -അര ടീസ്പൂൺ
  • എണ്ണ (വറുക്കുന്നതിന്)

പാകം ചെയ്യുന്ന വിധം

[തിരുത്തുക]

1.മുക്കാൽ കപ്പ് ചെറു ചൂടു വെള്ളത്തിൽ 2 ടീസ്പൂൺ യീസ്റ്റും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് 10 മിനിട്ട് വയ്ക്കുക.

2.ഗോതമ്പ്,മൈദ ,റവ,ഉപ്പ് എന്നിവ പാത്രത്തിലെടുത്ത് അതിലേയ്ക്ക് റീഫൈൻഡ് ഓയിൽ തൈരു, പൊങ്ങിവന്ന യീസ്റ്റ് ഇവ ചേർത്ത് മയമുള്ള മാവ് തയ്യാറാക്കി വയ്ക്കുക.ഈ മാവ് നനഞ്ഞതുണുകൊണ്ട് ഒരു മണിക്കൂർ മൂടി വെയ്ക്കണം.

3.പൊങ്ങിവന്ന മാവ് ഒന്നുകൂടിക്കുഴച്ച് 8 സമഭാഗങ്ങളായി തിരിക്കുക.

4.ഇത് ഓരോന്നും മൈദ മാവിൽ മുക്കി നേരിയ കനത്തിൽ പരത്തുക. (5 ഇഞ്ച് വ്യാസം) പിന്നീട് ചൂടായ എണ്ണയിലേയ്ക്ക് ഇട്ട ശേഷം തവികൊണ്ട് അമർത്തിപ്പിടിച്ചാൽ പഫ് ചെയ്ത് കിട്ടും. വീണ്ടും മറിച്ചിട്ട ശേഷം കോരി എടുക്കുക.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-05. Retrieved 2016-11-25.
  2. പ്രിയ രുചികൾ. ഡി.സി.ബുക്ക്സ്.2012-പു. 72-73
Wikibooks
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=ബട്ടൂര&oldid=4568608" എന്ന താളിൽനിന്ന് ശേഖരിച്ചത്