ബംഗീ ജംപിംഗ്
ഒരു ഉയരമുള്ള സ്ഥലത്തുനിന്നു നിന്ന് ഒരു വലിയ ഇലാസ്റ്റിക് ചരട് ബന്ധിപ്പിച്ചു ചാടുന്നതാണ് ബംഗീ ജംപിംഗ്. ഉയരമുള്ള സ്ഥലം സാധാരണയായി കെട്ടിടം, പാലം അല്ലെങ്കിൽ ക്രെയിൻ പോലെ ഒരു നിശ്ചിത വസ്തു ആണ്; എന്നാൽ നീങ്ങിക്കൊണ്ടിരിക്കുന്ന വസ്തുവിൽനിന്നും ചാടാം, ഭൂമിക്കു മുകളിൽ വട്ടമിടാൻ കഴിവുള്ള ഒരു ഹോട്ട് എയർ ബലൂണ് അല്ലെങ്കിൽ ഹെലികോപ്ടർ പോലുള്ളവയിൽനിന്നും ചാടാം. ഫ്രീ ഫാളിൽനിന്നും റീബൌണ്ടിൽനിന്നുമാണ് ചാടുന്ന ആൾക്കുള്ള ആസ്വാദനം. [1] വ്യക്തി ചാടുമ്പോൾ, ഇലാസ്റ്റിക് ചരട് വലിയും എന്നിട്ട് തിരിച്ചു മുകളിലേക്ക് പോകും തിരിച്ചു താഴേക്കും, എല്ലാ കൈനറ്റിക് എനർജിയും തീരുന്നതുവരെ ഇതു തുടരും.
ചരിത്രം
[തിരുത്തുക]ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഡേയ്ൻജറസ് സ്പോർട്സ് ക്ലബ് അംഗങ്ങളായ ഡേവിഡ് കിർകി, സൈമൺ കീലിംഗ് എന്നിവരാണ് 250 അടി (76 മീറ്റർ) ക്ലിഫ്ടൺ സസ്പെൻഷൻ ബ്രിഡ്ജിൽനിന്നും ചാടി ആദ്യ ആധുനിക ബംഗീ ജംപിംഗ് ചെയ്തത്. [2] [3] ചാടിയ ശേഷം അധികംവൈകാതെ ഇരുവരേയും അറസ്റ്റ് ചെയ്തു, എങ്കിലും ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, റോയൽ ജോർജ് ബ്രിഡ്ജ് എന്നിവടങ്ങളിൽ ചാട്ടം തുടർന്നു ബംഗീ ജംപിംഗിനെ ലോകമെമ്പാടും ശ്രദ്ധേയമാക്കി. 1982-ൽ അവർ നീങ്ങിക്കൊണ്ടിരിക്കുന്ന ക്രെയിനിൽനിന്നും ഹോട്ട് എയർ ബാലൂണിൽനിന്നും ചാടാൻ തുടങ്ങി.
സംഘടിത ബംഗീ ജംപിംഗ് ആരംഭിച്ചത് ന്യൂസിലാൻഡുകാരനായ എ ജെ ഹക്കറ്റ് 1986-ൽ ഓക്ക്‌ലൻഡിലെ ഗ്രീൻഹിത്ത് ബ്രിഡ്ജിൽനിന്നും ആദ്യ ചാട്ടം ചാടിക്കൊണ്ടാണ്. [4] തുടർന്നു വന്ന വർഷങ്ങളിൽ എ ജെ ഹക്കറ്റ് വിവിധ പാലങ്ങളിൽനിന്നും ഈഫിൽ ടവർ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽനിന്നും അനവധി ചാട്ടങ്ങൾ ചാടി, അതുവഴി ലോകമെമ്പാടും ഈ കായികവിനോദത്തിനോടുള്ള താൽപര്യം വളർത്തി കൊണ്ടുവന്നു, ന്യൂസിലാൻഡിലെ ദക്ഷിണ ദ്വീപായ ക്വീൻസ്ടൌണിനു സമീപം കവരോ ഗോർഗ് സസ്പെൻഷൻ ബ്രിഡ്ജിൽ ആദ്യ സ്ഥിരം വാണിജ്യ ബംഗീ ജംപിംഗ് സൈറ്റ് കവരോ ബ്രിഡ്ജ് ബംഗീ ആരംഭിച്ചു. [5]
മറ്റൊരു വാണിജ്യ ബംഗീ ജംപിംഗ് സൈറ്റ് കേവലം 13 മീറ്റർ ഉയരക്കുറവേ ഒള്ളു, 220 മീറ്റർ ഉയരമുണ്ട് ഈ ബംഗീ ജംപിന്. ഗൈഡ് റോപ്പുകൾ ഉപയോഗിക്കാത്ത ഈ ജംപ് ഉള്ളത് സ്വിറ്റ്സർലൻഡിലെ ലോകാർനോയ്ക്ക് സമീപം വേർസാസ്ക ഡാമിലാണ്. ജെയിംസ് ബോണ്ട് ചിത്രമായ ഗോൾഡൻ ഐ എന്ന സിനിമയുടെ ആദ്യ സീനിൽ ഈ ജംപ് കാണിക്കുന്നുണ്ട്.
ഏറ്റവും ഉയരമുള്ള ചാട്ടം
[തിരുത്തുക]2005 ഓഗസ്റ്റിൽ എ ജെ ഹക്കറ്റ് മക്കാവു ടവറിൽ ഒരു സ്കൈജംപ് കൂട്ടിച്ചേർത്തു, 233 മീറ്റർ (764 അടി) ഉയരമുള്ള ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ചാട്ടം. [6] പക്ഷേ സ്കൈജംപ് ബംഗീ ജംപിംഗ് ആയി കണക്കാക്കാത്തതിനാൽ ഇതിനെ ബംഗീ ജംപിംഗ് ആയി അംഗീകരിച്ചില്ല. 2006 ഡിസംബർ 17-നു മക്കാവു ടവറിൽ യഥാർത്ഥ ബംഗീ ജംപിംഗ് വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചു. ‘ഹൈയസ്റ്റ് കോമർഷ്യൽ ബംഗീ ജംപ് ഇൻ ദി വേൾഡ്’ എന്ന ഗിന്നസ് റെക്കോർഡ് ലഭിച്ചു.
സുരക്ഷയും അപകട സാധ്യതയും
[തിരുത്തുക]ചാട്ടത്തിലുണ്ടാവുന്ന അപകടങ്ങളും ഉപകരണത്തിൻറെ തകരാറുകൾ കാരണമുണ്ടാകുന്ന അപകടങ്ങളും ബംഗീ ജംപിൽ വന്നേക്കാം. എല്ലാ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെങ്കിലും അപകടം വരാൻ സാധ്യതയുള്ള ഒരു കായിക വിനോദമാണ് ബംഗീ ജംപിംഗ്.
ബംഗീ ജംപിംഗിൻറെ ചരടിൻറെ നീളത്തിൽ ശരിയായ ധാരണയില്ലെങ്കിലും ചരട് ശരിയായി പ്ലാട്ഫോരത്തിൽ ഘടിപ്പിചില്ലെങ്കിലും അപകടം സംഭവിക്കാം. [7] ബംഗീ ജംപിൻറെ ചരട് ചാടുന്ന ആളുടെ ഭാരത്തിനു യോജിച്ചതല്ലെങ്കിലും അപകടം സംഭവിക്കാം. [8] ചാടുന്നതിൻറെ ഇടയിൽ ചരട് പൊട്ടിപ്പോയാലും ഗുരുതര അപകടം സംഭവിക്കും. [9]
അവലംബം
[തിരുത്തുക]- ↑ Kockelman JW, Hubbard M. Bungee jumping cord design using a simple model. Sports Engineering; 4 July 2016
- ↑ "World's 'first' bungee jump in Bristol captured on film". BBC. November 10, 2014. Retrieved 4 July 2016.
- ↑ Aerial Extreme Sports (2008). History of Bungee Archived 2011-07-28 at the Wayback Machine.. Retrieved on 4 July 2016.
- ↑ "Can you Hackett?". Unlimited - Inspiring Business. Retrieved 4 July 2016.
- ↑ "AJ Hackett Bungy". Bungy.co.nz. Archived from the original on 2008-10-14. Retrieved 4 July 2016.
- ↑ "Guinness World Record - the Highest Commercial Decelerator Descent". Intercommunicate. 2005-08-17. Archived from the original on 2008-12-05.
- ↑ McMenamin, Jennifer (16 May 2000). "Relatives grieve after fatal bungee accident". Baltimore Sun. Archived from the original on 2013-10-07. Retrieved 4 July 2016.
- ↑ "Fatal bungee jump was 'accident'". BBC News. 25 February 2005. Retrieved 4 July 2016.
- ↑ "Aussie plunges into raging waters after bungy cord snaps". The Age. 9 January 2012. Retrieved 4 July 2016.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ബംഗീ ജംപിംഗ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ബംഗീ ജംപിംഗ് എന്നതിന്റെ വിക്ഷണറി നിർവചനം.