ഫർദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാമിക വിശ്വാസപ്രകാരം, ദൈവകല്പനയാൽ നിർബന്ധമായിത്തീരുന്ന ബാധ്യതയാണ് ഫർദ് (Farḍ, അറബി: فرض ) അല്ലെങ്കിൽ farīḍah (فريضة ). പേർഷ്യൻ, പഷ്തു, തുർക്കിഷ് ഭാഷകളിൽ ഇതേ വാക്ക് (farz) നേരിയ ഉച്ചാരണവ്യത്യാസത്തോടെ ഉപയോഗിക്കപ്പെടുന്നു. ഈ ഗണത്തിൽ വരുന്ന കർമ്മങ്ങൾക്ക് അർഹമായ പ്രതിഫലം (ഹസനത്ത്, അജർ, ഥവാബ് എന്നിങ്ങനെ പരാമർശിക്കപ്പെടുന്നു) ലഭിക്കുമെന്നാണ് വിശ്വാസം.

ഫർദ് അഥവാ വാജിബ് ( واجب ) എന്നത് ഫിഖ്‌ഹിലെ അഞ്ചുതരം നിയമങ്ങളിലൊന്നായി (അഹ്കാം) തിരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഹനഫി മദ്‌ഹബ് പ്രകാരം വാജിബ് എന്നത് അത്യാവശ്യമെന്നും ഫർദ് എന്നത് നിർബന്ധിതമെന്നും നേരിയ വ്യത്യാസത്തോടെ നിർവ്വചിക്കപ്പെടുന്നു.[1][2]

ഫർദ് ഐൻ, ഫർദ് കിഫായ[തിരുത്തുക]

ഫിഖ്‌ഹ് രണ്ട് തരത്തിലുള്ള ഫർദുകളെ വിവരിക്കുന്നു:

  • ഒരു വ്യക്തി എന്ന നിലക്ക് തന്നെ നിർബന്ധമായിത്തീരുന്ന കർമ്മങ്ങളെ ഫർദ് ഐൻ (فرض العين) എന്ന് ഗണിക്കപ്പെടുന്നു. നമസ്കാരം, നോമ്പ് പോലുള്ള അനുഷ്ഠാനങ്ങൾ ഉദാഹരണം.[3]
  • ഒരു സമൂഹം എന്ന നിലക്ക് നിർബന്ധിതമായിത്തീരുന്ന കർമ്മങ്ങളെ ഫർദ് കിഫായ (فرض الكفاية) എന്ന് പറയുന്നു. സമൂഹത്തിലെ ഒരു സംഘമെങ്കിലും അത് നിർവ്വഹിക്കൽ നിർബന്ധമാണ്. അതിൽ വീഴ്ചവന്നാൽ മൊത്തം സമൂഹത്തിലെ വ്യക്തികൾ ഉത്തരവാദികളായി മാറും. ജനാസ ഇതിനുദാഹരണമാണ്.[4]

പരാമർശങ്ങൾ[തിരുത്തുക]

  1. Ebrahim, Mufti (2002-04-28). "Albalagh.net". Albalagh.net. Archived from the original on 2019-01-16. Retrieved 2019-01-29.
  2. Sunnipath.com Archived 2007-09-29 at the Wayback Machine.
  3. "Fard al-Ayn". The Oxford Dictionary of Islam. Oxford University Press. Archived from the original on 21 June 2019. Retrieved 21 June 2019.
  4. "Fard al-Kifayah". The Oxford Dictionary of Islam. Oxford University Press. Archived from the original on 21 June 2019. Retrieved 21 June 2019.

 

"https://ml.wikipedia.org/w/index.php?title=ഫർദ്&oldid=3545537" എന്ന താളിൽനിന്ന് ശേഖരിച്ചത്