ഫ്ലോറ സിനെൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Drawing of a lychee, in Boym's Flora Sinensis.

1656-ൽ വിയന്നയിൽ പ്രസിദ്ധീകരിച്ച ചൈനയെക്കുറിച്ചുള്ള ആദ്യത്തെ യൂറോപ്യൻ പ്രകൃതിചരിത്ര പുസ്തകങ്ങളിലൊന്നാണ് ഫ്ലോറ സിനെൻസിസ്.[1] ഇതിന്റെ രചയിതാവ്, പോളണ്ടിൽ നിന്നുള്ള (അന്നത്തെ പോളിഷ്-ലിത്വാനിയൻ കോമൺ‌വെൽത്ത്) ഒരു ജെസ്യൂട്ട് മിഷനറിയായ മൈക്കൽ ബോയിം ആണ്. [2]

യൂറോപ്പിൽ പ്രസിദ്ധീകരിച്ച ഫാർ ഈസ്റ്റിലെ ആവാസവ്യവസ്ഥയുടെ ഒരു ആദ്യ വിവരണമായിരുന്നു ഈ പുസ്തകം. ചൈനീസ് ചെടികളുടെ ഔഷധ ഗുണങ്ങൾ മൈക്കൽ ബോയിം ഇതിൽ വിവരിച്ചു. കൂടാതെ ഓരോ പേജിലും 1655-ലെ ഒരു ക്രോണോഗ്രാം അടങ്ങിയിരിക്കുന്നു. ഹംഗറിയിലെ രാജാവായി ലിയോപോൾഡ് ഒന്നാമൻ ചക്രവർത്തിയുടെ കിരീടധാരണ തീയതിയിൽ തന്റെ ദൗത്യത്തിന് ആ രാജാവിന്റെ പിന്തുണ നേടാൻ ബോയിം ആഗ്രഹിച്ചിരുന്നു.

References[തിരുത്തുക]

  1. Walravens, Hartmut (December 2011). "FLORA SINENSIS REVISITED". Monumenta Serica (in ഇംഗ്ലീഷ്). 59 (1): 341–352. doi:10.1179/mon.2011.59.1.017. ISSN 0254-9948.
  2. Bocci, Chiara; Ptak, Roderich (December 2011). "THE ANIMAL SECTION IN BOYM'S (1612–1659) FLORA SINENSIS : PORTENTOUS CREATURES, HEALING STONES, VENOMS, AND OTHER CURIOSITIES". Monumenta Serica (in ഇംഗ്ലീഷ്). 59 (1): 353–381. doi:10.1179/mon.2011.59.1.018. ISSN 0254-9948.

External links[തിരുത്തുക]

  • [1] digitised copy of the book hosted at the Biodiversity Heritage Library
"https://ml.wikipedia.org/w/index.php?title=ഫ്ലോറ_സിനെൻസിസ്&oldid=3942567" എന്ന താളിൽനിന്ന് ശേഖരിച്ചത്