ഫ്ലോറ റോബ്‌സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫ്ലോറ റോബ്‌സൺ

Robson in a 1940s studio publicity shot
ജനനം
ഫ്ലോറ മക്കെൻസി റോബ്സൺ

(1902-03-28)28 മാർച്ച് 1902
മരണം7 ജൂലൈ 1984(1984-07-07) (പ്രായം 82)
കലാലയംRoyal Academy of Dramatic Art
തൊഴിൽActress
സജീവ കാലം1921–1984

ഡെയ്ം ഫ്ലോറ മക്കെൻസി റോബ്‌സൺ ഡിബിഇ (ജീവിതകാലം, 28 മാർച്ച് 1902 - 7 ജൂലൈ 1984) നാടക വേദിയിലും സിനിമയിലും താരവുമായിരുന്ന ഒരു ഇംഗ്ലീഷ് നടിയായിരുന്നു. നാടകീയവും വൈകാരികവുമായ തീവ്രത ആവശ്യപ്പെടുന്ന നാടകങ്ങളിലെ പ്രകടനത്തിന് പേരുകേട്ട നടിയായിരുന്നു അവർ.[1] രാജ്ഞികൾ മുതൽ കൊലപാതകികൾ വരെയുള്ള വേഷങ്ങളിലേയ്ക്ക് അവരുടെ അഭിനയ പരിധി വ്യപിച്ചിരുന്നു.[2][3]

മുൻകാലജീവിതം[തിരുത്തുക]

ഫ്ലോറ മക്കെൻസി റോബ്‌സൺ 1902 മാർച്ച് 28-ന് സ്കോട്ടിഷ് വംശജരും ആറ് സഹോദരങ്ങളടങ്ങുന്നതുമായ ഒരു കുടുംബത്തിൽ ഡർഹാം കൗണ്ടിയിലെ[4] സൗത്ത് ഷീൽഡ്‌സിൽ ജനിച്ചു.[5] അവളുടെ മുൻഗാമികളിൽ പലരും എഞ്ചിനീയർമാരും കൂടുതലും ഷിപ്പിംഗിൽ വ്യവസായത്തിലേർപ്പെട്ടിരുന്നവരുമായിരുന്നു.[6] ഒരു കപ്പൽ എഞ്ചിനീയറായിരുന്ന അവളുടെ പിതാവ്, ന്യൂകാസിലിന് സമീപമുള്ള വാൾസെൻഡിൽ നിന്ന് 1907-ൽ പാമർസ് ഗ്രീനിലേക്കും 1910-ൽ സൗത്ത്ഗേറ്റിലേക്കും (വടക്കൻ ലണ്ടൻ) പിന്നീട് വെൽവിൻ ഗാർഡൻ സിറ്റിയിലേക്കും മാറിയ വ്യക്തിയായിരുന്നു.[7]

അവലംബം[തിരുത്തുക]

  1. League, The Broadway. "Flora Robson – Broadway Cast & Staff - IBDB". www.ibdb.com.
  2. "BFI Screenonline: Robson, Flora (1902-1984) Biography". www.screenonline.org.uk.
  3. Richards, Sandra (18 June 1993). Rise of the English Actress. Springer. ISBN 9781349099306 – via Google Books.
  4. GRO Register of Births: JUN 1902 10a 829 S. SHIELDS – Flora McKenzie Robson
  5. "Blue plaque unveiled at former home of Hollywood star". Enfield Independent. 27 April 2010.
  6. Chronicle, Evening (2 August 2012). "Chronicle's 100 Greatest Geordies: No's 95 to 91".
  7. "Google Groups". groups.google.com.
"https://ml.wikipedia.org/w/index.php?title=ഫ്ലോറ_റോബ്‌സൺ&oldid=3812126" എന്ന താളിൽനിന്ന് ശേഖരിച്ചത്