ഫ്ലോറ എ. ബ്രൂസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Flora A. Brewster
ജനനം
Flora Alzora Brewster

February 26, 1852
മരണംFebruary 1919
Seattle, Washington, U.S.
വിദ്യാഭ്യാസം
തൊഴിൽphysician, surgeon, journalist, medical editor, inventor
ബന്ധുക്കൾ
Medical career
ഒപ്പ്

ഫ്ലോറ അൽസോറ ബ്രൂസ്റ്റർ (ഫെബ്രുവരി 26, 1852 - ഫെബ്രുവരി 1919) ഒരു അമേരിക്കൻ ഭിഷഗ്വരയും , ശസ്ത്രക്രിയാ വിദഗ്ധയും, പത്രപ്രവർത്തകയും മെഡിക്കൽ പ്രത്രാധിപരും, കണ്ടുപിടുത്തക്കാരിയും ആയിരുന്നു. ഇംഗ്ലീഷ്:Flora Alzora Brewster. ബാൾട്ടിമോർ , മേരിലാൻഡിലെ ആദ്യത്തെ വനിതാ ശസ്ത്രക്രിയാ വിദഗ്ധയായ എന്നാണ് അവർ ഓർമ്മിക്കപ്പെടുന്നത്. [1]

ബാൾട്ടിമോറിൽ, അവൾ വേശ്യകളെ പരിപാലിക്കുന്ന ഒരു സ്ഥാപനത്തിന്റെയും സ്ത്രീകളുടെ അഭയകേന്ദ്രത്തിന്റെയും ചുമതലയുള്ള ഒരു ഫിസിഷ്യനായിരുന്നു. പിന്നീട്, അവൾ ഒരു സാനിറ്റോറിയത്തിന്റെ ചുമതലയുള്ള സംരഭകയും സർജനുമായിരുന്നു. [2] [3] അവർ സ്ത്രീകളുടെ ഉന്നത മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ തീവ്ര വക്താവായിരുന്നു. [4]

ജീവിതരേഖ[തിരുത്തുക]

ഫ്ലോറ അൽസോറ ബ്രൂസ്റ്റർ 1852 ഫെബ്രുവരി 26 ന് ന്യൂയോർക്കിലെ ആൽഫ്രഡിൽ ജനിച്ചു. [2] [5] [3] അവളുടെ കുടുംബം 1863-ൽ വടക്കൻ പെൻസിൽവാനിയയിലേക്ക് താമസം മാറ്റി. കോറ ബെല്ലെ ബ്രൂസ്റ്റർ സഹോദരിയായിരുന്നു.

അവൾ എഫ്രേം ജെ ബ്രൂസ്റ്ററിന്റെയും (മ. 1868) മേരി ബർഡിക്ക് ബ്രൂസ്റ്ററിന്റെയും മകളായിരുന്നു. ഒരു സെവൻത് ഡേ ബാപ്റ്റിസ്റ്റായിരുന്നു മേരി. അവർക്ക് ഇംഗ്ലീഷ്-സ്കോച്ച് പൈതൃകമുണ്ടായിരുന്നു 1620-ൽമെയ്ഫ്ലവർ എന്ന കപ്പലിൽ ഇംഗ്ലണ്ടിൽ നിന്ന് അമേരിക്കയിലെത്തിയ തീർത്ഥാടകർ എന്നു വിളിക്കുന്ന കുടുംബങ്ങളിലെ മൂപ്പൻ വില്യം ബ്രൂസ്റ്ററിന്റെ പിൻഗാമിയായിരുന്നു അവൾ. [4] [6]

റഫറൻസുകൾ[തിരുത്തുക]

  1. {{cite news}}: Empty citation (help)
  2. 2.0 2.1 Herringshaw 1914, പുറം. 130.
  3. 3.0 3.1 Herringshaw 1919, പുറം. 68.
  4. 4.0 4.1 Ridenbaugh 1897, പുറങ്ങൾ. 152–56.
  5. Willard & Livermore 1893, പുറം. 119.
  6. {{cite news}}: Empty citation (help)
"https://ml.wikipedia.org/w/index.php?title=ഫ്ലോറ_എ._ബ്രൂസ്റ്റർ&oldid=3841302" എന്ന താളിൽനിന്ന് ശേഖരിച്ചത്