ഫ്ലോറൻസ് മക്കോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. ഫ്ലോറൻസ് സ്പോൾഡിംഗ് ഹാർഡി മക്കോണി
ജനനംസെപ്റ്റംബർ 20, 1894
ലിൻഡ്സെ, ഒണ്ടാറിയോ , കാനഡ
മരണംജൂൺ 23, 1981
ദേശീയതകനേഡിയൻ
വിദ്യാഭ്യാസംടോറോണ്ടോ യൂണിവേഴ്സിറ്റി (BA, 1917; M.D., 1920)
തൊഴിൽവൈദ്യൻ
സജീവ കാലം1920-1958
തൊഴിലുടമവിമൻസ് കോളേജ് ഹോസ്പിറ്റൽ, സെന്റ് മൈക്കിൾസ് ഹോസ്പിറ്റൽ

ഫ്ലോറൻസ് സ്പോൾഡിംഗ് ഹാർഡി മക്കോണി (ജീവിതകാലം: 20 സെപ്റ്റംബർ 1894 - 23 ജൂൺ 1981) ഒരു കനേഡിയൻ വൈദ്യനായിരുന്നു.[1] 1935-1950 വരെയുള്ള കാലഘട്ടത്തിൽ വിമൻസ് കോളേജ് ഹോസ്പിറ്റലിലെ മെഡിസിൻ വിഭാഗത്തിൻറെ മേധാവി ആയിരുന്നു, കൂടാതെ 1948-1958 കാലത്ത് ഹോസ്പിറ്റലിന്റെ കാൻസർ ഡിറ്റക്ഷൻ ക്ലിനിക്കിന്റെ ആദ്യ ഡയറക്ടറുമായിരുന്നു.[2][3]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1894 സെപ്റ്റംബർ 20-ന് ഒണ്ടാറിയോയിലെ ലിൻഡ്സെയിൽ ജനിച്ച മക്കോണി ഒമ്പതാം വയസ്സിൽ ടോറോണ്ടോയിലേയ്ക്ക് കുടുംബത്തോടൊപ്പം താമസം മാറി. സർവ്വകലാശാലയിൽ പ്രവേശനം നേടുന്നതിന് മൂന്ന് വർഷം മുമ്പായി അവൾ പതിനഞ്ചാം വയസ്സിൽ മൗൾട്ടൺ വനിതാ കോളേജിൽ ചേർന്നു. ടൊറന്റോ സർവകലാശാലയിൽ ചേരുന്നതുവരെയുള്ള കാലത്ത് അവൾ ജാർവിസ് കൊളീജിയേറ്റിൽ ചേർന്ന് 1917 ൽ അവിടെനിന്ന് ബി.എ. ബിരുദം നേടുകയും, അതേ വർഷം തന്നെ വിവാഹിതയാകുകയും ചെയ്തു.[4] ഭർത്താവ് ഒന്നാം ലോകമഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹം വിദേശത്തായിരുന്നപ്പോഴും മടങ്ങിയെത്തിയപ്പോഴും മക്കോണി മെഡിക്കൽ സ്കൂളിൽ ചേർന്നിരുന്നു. അവൾ 1920-ൽ MD നേടി. 1950-ൽ മക്കോണി അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ ഫെല്ലോ ആയി.[5]

കരിയർ[തിരുത്തുക]

ടോറോണ്ടോയിലെ സെന്റ് മൈക്കിൾ ഹോസ്പിറ്റലിലെ ഇന്റേൺഷിപ്പിന് ശേഷം 1922-ൽ വിമൻസ് കോളേജ് ഹോസ്പിറ്റലിൽ മക്കോണി പ്രവർത്തിക്കാൻ തുടങ്ങി..[6] [7] 1935-ൽ മക്കോണി ഹോസ്പിറ്റലിന്റെ മെഡിസിൻ വിഭാഗത്തിൻറെ മേധാവിയായി.[8] കാനഡയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസും ഒണ്ടാരിയോ കോളേജ് ഓഫ് ഫിസിഷ്യൻസും യഥാക്രമം 1944-ലും 1945-ലും ഇന്റേണൽ മെഡിസിനിൽ സ്പെഷ്യലിസ്റ്റായി അവളെ സർട്ടിഫൈ ചെയ്തു. 1950-ൽ 55-ആം വയസ്സിൽ വിമൻസ് കോളേജ് ഹോസ്പിറ്റലിന്റെ മെഡിസിൻ മേധാവിയായി മക്കോണി വിരമിക്കുകയും തുടർന്ന് ജെസ്സി ഗ്രേ അധികാരത്തിലെത്തുകയും ചെയ്തു. അവൾ ഒരു സ്വകാര്യ പ്രാക്ടീസും നടത്തിയിരുന്നു. കോളേജ് ആശുപത്രിയിൽ നിന്ന് വിരമിച്ച ശേഷം അവർ കാൻസർ ഡിറ്റക്ഷൻ ക്ലിനിക്കിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു.[9][10][11]

അവലംബം[തിരുത്തുക]

  1. "McConney, Florence Spaulding Hardy". Toronto Star. June 24, 1981.
  2. "Women's History Month Special – Dr. Florence McConney and Innovation". Women’s College Hospital.[പ്രവർത്തിക്കാത്ത കണ്ണി]
  3. Kendrick, Martin; Slade, Krista (1993). Spirit of Life: The Story of Women's College Hospital. Toronto: Women’s College Hospital. p. 100.
  4. "Application Form For Appointment to the Medical Staff". Archives of Women’s College Hospital. May 12, 1958.
  5. Ogilvie, Harvey; Marilyn Bailey, Joy Dorothy (2000). The Biographical Dictionary of Women in Science: L-Z. pp. 864–865. ISBN 0415920388.
  6. "Women's History Month Special – Dr. Florence McConney and Innovation". Women’s College Hospital.[പ്രവർത്തിക്കാത്ത കണ്ണി]
  7. "Dr. Florence McConney - Never Give Up". Women in Medical Research – A History of Innovation (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-06-03.
  8. "Women's History Month Special – Dr. Florence McConney and Innovation". Women’s College Hospital.[പ്രവർത്തിക്കാത്ത കണ്ണി]
  9. Ogilvie, Harvey; Marilyn Bailey, Joy Dorothy (2000). The Biographical Dictionary of Women in Science: L-Z. pp. 864–865. ISBN 0415920388.
  10. Shorter, Edward (January 2013). Partnership for Excellence: Medicine at the University of Toronto and Academic Hospitals. p. 568. ISBN 9781442645950.
  11. Kendrick, Martin; Slade, Krista (1993). Spirit of Life: The Story of Women's College Hospital. Toronto: Women’s College Hospital. p. 100.
"https://ml.wikipedia.org/w/index.php?title=ഫ്ലോറൻസ്_മക്കോണി&oldid=3899558" എന്ന താളിൽനിന്ന് ശേഖരിച്ചത്