Jump to content

ഫ്ലേവിയ ആഗ്നസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്ലേവിയ ആഗ്നസ്
ജനനം30 November 1947 (വയസ്സ് 76–77)
മുംബൈ, ഇന്ത്യ
തൊഴിൽഅഭിഭാഷക
ആക്റ്റിവിസ്റ്റ്
എഴുത്തുകാരി
അദ്ധ്യാപിക
ദേശീയതഇന്ത്യൻ
വെബ്സൈറ്റ്
www.majlislaw.com

ഇന്ത്യയിലെ ഒരു അഭിഭാഷകയും എഴുത്തുകാരിയുമാണ് ഫ്ലേവിയ ആഗ്നസ്[1]. വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയിൽ വിദഗ്ദയായ അവർ വിവിധ ജേണലുകളിൽ അവയെക്കുറിച്ച് എഴുതിവരുന്നു[2]. ന്യൂനപക്ഷ[1]-ലിംഗനീതി-സ്ത്രീപക്ഷ വിഷയങ്ങളിൽ ഫ്ലേവിയ ആഗ്നസ് രചനകൾ നടത്തിയിട്ടുണ്ട്[3]. മഹാരാഷ്ട്രയിലെ വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ ഉപദേഷ്ടാവാണ് അവർ[4]. മജ്‌ലിസ് എന്ന സന്നദ്ധസംഘടനക്ക് നേതൃത്വം നൽകി വരുന്നു.

ജീവിതരേഖ

[തിരുത്തുക]

1947-ൽ മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ ജനിച്ച ഫ്ലേവിയ ആഗ്നസ്, കർണ്ണാടകയിലെ മംഗലൂരുവിലെ കദ്രിയിലാണ് വളർന്നത്[1]. തുടർന്ന് യെമനിലെ ഏഡനിൽ ടൈപ്പിസ്റ്റായി ജോലി ചെയ്ത ഫ്ലേവിയ, അധികം വൈകാതെ ഇന്ത്യയിൽ തിരിച്ചെത്തി. അമ്മയുടെ സ്വാധീനത്താൽ[1] വിവാഹിതയായെങ്കിലും ആ ബന്ധം വൈകാതെ വഷളാവുകയും വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്തു. ക്രിസ്ത്യൻ വിവാഹ നിയമപ്രകാരം ക്രൂരമായ പെരുമാറ്റം വിവാഹമോചനത്തിന് മതിയായ കാരണമല്ലാത്തതിനാൽ പ്രക്രിയ ഏറെ നീണ്ടുപോവുകയും അവസാനം ജുഡീഷ്യൽ നടപടിയിലൂടെ വേർപിരിയുകയുമായിരുന്നു.

1980 കളിൽ നിയമരംഗത്ത് സ്ത്രീകൾക്കായി പ്രവർത്തിക്കാൻ ആരംഭിച്ച ഫ്ലേവിയ[5], 1988 മുതൽ മുംബൈ ഹൈക്കോടതിയിൽ പ്രാക്റ്റീസ് ചെയ്തുതുടങ്ങി. ഗാർഹിക പീഡനങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നാണ് അഭിഭാഷകയാവാനുള്ള പ്രചോദനം ലഭിച്ചതെന്ന് അവർ പറയുന്നു[6].

1990-ൽ മധുശ്രീ ദത്തയോടൊത്ത് മജ്‌ലിസ് എന്ന പേരിൽ നിയമസഹായത്തിനായി ഒരു സംഘം രൂപീകരിച്ചു[7]. സ്ത്രീകൾക്കും കുട്ടികൾക്കുമായി സംഘം നിയമസഹായവും അവകാശ സംരക്ഷണത്തിനായുള്ള പ്രചാരണങ്ങളും നടത്തിവരുന്നു[8].

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 McGuire, Kristin (2010). "Becoming Feminist Activists: Comparing Narratives". Feminist Narratives. 36: 99–125.
  2. "I think I have done pretty well as Flavia Agnes". 5 March 2012. Archived from the original on 2014-09-06. Retrieved 16 September 2014.
  3. "Dr. Flavia Agnes to Speak on "Women's Rights and Legal Advocacy in India"". University of Wisconsin-Madison. 3 November 2009. Archived from the original on 10 September 2015. Retrieved 16 September 2014.
  4. Chowdhary, Seema. "Indian Lawyer Overcomes Domestic Abuse to Defend Women's Rights". Global Press Journal. No. 24 May 2013. India News Desk. Archived from the original on 18 March 2015. Retrieved 16 September 2014.
  5. Shodhan, Amrita (2000). Agnes, Flavia (ed.). "Women, Personal Laws and the Changing Juridical Practice". Economic and Political Weekly. 35 (15): 1259–1261. JSTOR 4409145.
  6. Agnes, Flavia; Douglas, Carol Anne; Henry, Alice (May 1988). "Interview: Feminism in India: Violence, Trades". Off Our Backs. 18 (5): 4–5. JSTOR 25796296.
  7. Vincent, Subramaniam (1 June 2004). "Status of Indian Women's Rights". India Together. Retrieved 16 September 2014.
  8. Jaisingani, Bella (20 June 2011). "Once victim overcomes fear, half the battle's won". No. Times of India. Bennet, Coleman & Co. Ltd. Times News Network. Retrieved 16 September 2014.
"https://ml.wikipedia.org/w/index.php?title=ഫ്ലേവിയ_ആഗ്നസ്&oldid=4100296" എന്ന താളിൽനിന്ന് ശേഖരിച്ചത്