ഫ്രിറ്റ്സ് മിച്ചെൽ
ഫ്രിറ്റ്സ് മിച്ചെൽ (ജീവിതകാലം: 17 സെപ്റ്റംബർ 1877 - 30 ഒക്ടോബർ 1966) ഒരു ജർമ്മനിയിൽ ജീവിച്ചിരുന്ന ഒരു വൈദ്യനും രാഷ്ട്രീയപ്രവർത്തകനും ചരിത്രകാരനും കലാ ചരിത്രകാരനുമായിരുന്നു. ഇംഗ്ലീഷ്:Fritz Michel
ജീവചരിത്രം
[തിരുത്തുക]ഒരു നാടൻ വൈദ്യൻറെ മൂത്ത മകനായി നീഡർലാൻസ്റ്റീനിൽ ഫ്രിറ്റ്സ് മിച്ചെൽ ജനിച്ചു.[1] തിയോഡോർ മിഷേൽ, ലൂയിസ് ഷിൽഡ് എന്നിവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. Eberhard Karls Universität Tübingen, Christian-Albrechts-Universität zu Kiel, Philipps-Universität Marburg എന്നീ സർവ്വകലാശാലകളിൽ നിന്ന് വൈദ്യശാസ്ത്രം അഭ്യസിച്ച അദ്ദേഹം ട്യൂബിംഗനിലെ കോർപ്സ് സ്യൂവിയ ട്യൂബിംഗൻ [de] അംഗമായി. വൈദ്യശാസ്ത്ര വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, 1905-ൽ ഇവാഞ്ചലിഷെസ് സ്റ്റിഫ്റ്റ് സെന്റ് മാർട്ടിൻ കോബ്ലെൻസിൽ ഒരു ഗൈനക്കോളജിസ്റ്റായി അദ്ദേഹം ചുമതലയേറ്റു. അതേ വർഷം തന്നെ അദ്ദേഹം നാസൗ രാഷ്ട്രതന്ത്രജ്ഞനായിരുന്ന കാൾ ഫ്രെഡ്രിക്ക് എമിൽ വോൺ ഐബെല്ലിന്റെ കൊച്ചുമകളായ ലൂയിസ് വോൺ ഐബെല്ലിനെ അദ്ദേഹം വിവാഹം കഴിച്ചു.
ഒന്നാം ലോകമഹായുദ്ധസമയത്ത്, അദ്ദേഹം 1914 മുതൽ ജൂലൈ 1918 വരെ പടിഞ്ഞാറൻ, കിഴക്കൻ മുന്നണികളിലും ഇറ്റലിയിലും ശസ്ത്രക്രിയാവിദഗ്ധൻ , സ്റ്റാഫ് ഡോക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. "മിലിറ്ററിഷർ ഷെഫാർസ്റ്റ്" എന്ന നിലയിൽ അദ്ദേഹം യുദ്ധത്തിന്റെ അവസാനം അനുഭവിച്ചു"[2] ആശ്രമത്തിലെ ഒരു റിസർവ്വ് ആശുപത്രിയിലെ തന്റെ അനുഭവങ്ങൾ മിച്ചെൽ ഒരു യുദ്ധ ഡയറിയിൽ രേഖപ്പെടുത്തുകയും, അത് 500-ലധികം സ്വന്തം വരകളും വാട്ടർ കളറുകളും ഉപയോഗിച്ച് അനുബന്ധമായി നൽകുകയും ചെയ്തു. 1919 മുതൽ 1929 വരെയുള്ള കാലത്ത് അദ്ദേഹം കോബ്ലെൻസ് സിറ്റി കൗൺസിലിൽ അംഗമായിരുന്നു. 1927 മുതൽ 1947-ൽ വിരമിക്കുന്നതുവരെയുള്ള കാലത്ത് ഇവാഞ്ചലിഷെസ് സ്റ്റിഫ്റ്റിൽ വൈദ്യന്മാരുടെ മേധാവിയായി പ്രവർത്തിച്ചു. 1934 നും 1944 നും ഇടയിൽ - അതായത് നാസി കാലഘട്ടത്തിൽ - മിഷേൽ നിർബന്ധിത വന്ധ്യംകരണം നടത്തി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയില്ല, മറിച്ച് ഡെനാസിഫിക്കേഷൻ അധികാരികൾ സഹയാത്രികനായി തരംതിരിക്കുക മാത്രമാണ് ചെയ്തത്.[3][4]
റഫറൻസുകൾ
[തിരുത്തുക]- ↑ Speech by Fritz Michel on the conferment of an honorary doctorate in 1941, quoted from: Raschke, p. 120.
- ↑ Kampmann: Wenn Steine reden, 1992. p. 58.
- ↑ Michaela Hocke, Jörg Pawelletz. "Koblenz, Landeshauptarchiv: Rückblick auf eine Ausstellung als Form einer wirkungsvollen historischen Bildungsarbeit" (PDF). Unsere Archive. Nr. 63. p. 31. Retrieved 5 June 2021.
- ↑ https://www.mahnmal-koblenz.de/PDF/KoSch_04_07_2018.pdf [bare URL PDF]