ഫ്രാൻസി നിഴൽത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫ്രാൻസി നിഴൽത്തുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P.  francyi
Binomial name
Protosticta francyi
Sadasivan, Vibhu, Nair & Palot, 2022

നിഴൽത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു തുമ്പിയാണ് ഫ്രാൻസി നിഴൽത്തുമ്പി. ശാസ്ത്രീയ നാമം Protosticta francyi. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി മല നിരകളിൽ നിന്നും 2022 ലാണ് ഈ തുമ്പിയെ കണ്ടെത്തിയത്. തൃശൂർ സെന്റ് തോമസ് കോളേജിലെ സുവോളജി വിഭാഗം അധ്യാപകൻ ആയിരുന്ന ഫ്രാൻസി കാക്കശ്ശേരിയുടെ ബഹുമാനാർത്ഥം ആണ് ഈ തുമ്പിക്ക് ഫ്രാൻസി നിഴൽത്തുമ്പി എന്ന പേര് നൽകിയിരിക്കുന്നത് ) [1]

മുൻ ഉരസ്സിലുള്ള നീളമേറിയ മുള്ളുകൾ (spines), ആൺതുമ്പികളിലെ കുറുവാലുകളുടെ ഘടന, പ്രത്യുല്പാദനാവയവങ്ങളുടെ ഘടനാപരമായ വ്യത്യാസങ്ങൾ എന്നിവയെല്ലാം ഈ തുമ്പിയെ മറ്റ് നിഴൽത്തുമ്പികളിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കുന്നു [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Vijayakumaran, Vibhu; Nair, Vinayan; Samuel, Abraham; Palot, Muhamed Jafar; Sadasivan, Kalesh (30 September 2022). "A new species of Protosticta Selys, 1885 (Odonata: Zygoptera: Platystictidae) from the Brahmagiri Hills, Kerala, India". ENTOMON. 47: 265–278. doi:10.33307/entomon.v47i3.761.
"https://ml.wikipedia.org/w/index.php?title=ഫ്രാൻസി_നിഴൽത്തുമ്പി&oldid=4070020" എന്ന താളിൽനിന്ന് ശേഖരിച്ചത്