ഫ്രാൻസിസ് മരിയോൺ ബെയ്നൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസിസ് മരിയോൺ ബെയ്നൺ
ജനനം(1884-05-26)26 മേയ് 1884
മരണം5 ഒക്ടോബർ 1951(1951-10-05) (പ്രായം 67)
Winnipeg, Manitoba, Canada
ദേശീയതCanadian
തൊഴിൽJournalist
അറിയപ്പെടുന്നത്Aleta Day

ഫ്രാൻസിസ് മരിയോൺ ബെയ്നൺ (ജീവിതകാലം: 26 മെയ് 1884 - 5 ഒക്ടോബർ 1951) ഒരു കനേഡിയൻ പത്രപ്രവർത്തകയും ഫെമിനിസ്റ്റും സമാധാനവാദിയുമായിരുന്നു. അലെറ്റ ഡേ (1919) എന്ന അർദ്ധ-ആത്മകഥാപരമായ നോവലിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

ആദ്യകാലം[തിരുത്തുക]

ഫ്രാൻസിസ് മരിയോൺ ബെയ്‌നോൺ 1884 മെയ് 26-ന് ഒണ്ടാറിയോയിലെ സ്ട്രീറ്റ്‌സ്‌വില്ലിൽ ജനിച്ചു. അവളുടെ മാതാപിതാക്കൾ ജെയിംസ് ബാർൺസ് ബെൻയോണും (1835-1907) റെബേക്ക (മാനിംഗ്) ബെയ്‌നണും (1847-98) ആയിരുന്നു. 1872-ലാണ് അവർ വിവാഹിതരായത്. മാതാപിതാക്കൾ ലഹരിപദാർത്ഥ വർജ്ജകരും അടിയുറച്ച മെത്തഡിസ്റ്റുകളുമായിരുന്നുവെങ്കിലും ഈ വിശ്വാസം അവൾ പിന്നീട് നിരസിച്ചു.[1] അവളുടെ സഹോദരി ലിലിയൻ ബെയ്നൺ തോമസ് (1874-1961) ആയിരുന്നു. അവൾ കുട്ടിയായിരുന്നപ്പോൾ 1889-ൽ കുടുംബം മനിറ്റോബയിലേക്ക് താമസം മാറുകയും ഹാർട്ട്‌നി ജില്ലയിൽ കൃഷിപ്പണി നടത്തുകയും ചെയ്തു. ടീച്ചിംഗ് സർട്ടിഫിക്കറ്റ് നേടിയ അവർ കുറച്ചുകാലം കാർമാനിനടുത്ത് അദ്ധ്യാപന ജോലി ചെയ്തു.[2]

ആക്ടിവിസ്റ്റ്[തിരുത്തുക]

ഏകദേശം 1909-ൽ ബെയ്‌നോണും സഹോദരിയും വിന്നിപെഗിലേക്ക് താമസം മാറുകയും, അവിടെ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറായ ടി. ഈറ്റൺ കമ്പനിയുടെ പരസ്യ വിഭാഗത്തിൽ ഫ്രാൻസിസ് ജോലി കണ്ടെത്തുകയും ചെയ്തു. രണ്ട് സഹോദരിമാരും സ്ത്രീകളുടെ വോട്ടവകാശത്തിനും ജീവനാംശ  നിയമത്തിലെ മാറ്റത്തിനും സ്ത്രീകളുടെ സ്വത്ത് അവകാശത്തിനും വേണ്ടി പോരാടുന്നതിൽ സജീവമായിരുന്നു.[2] 1912 മുതൽ 1917 വരെ ഗ്രെയിൻ ഗ്രോവേഴ്‌സ് ഗൈഡ് എന്ന പത്രത്തിലെ വനിതാ പേജ് ("ദി കൺട്രി ഹോംമേക്കേഴ്‌സ് പേജ്", "ദി സൺഷൈൻ ഗിൽഡ്" എന്നിവ) ബെയ്‌നോൺ എഡിറ്റ് ചെയ്തു. "ഡിക്‌സി പാറ്റൺ" എന്ന ഓമനപ്പേരിൽ കുട്ടികളുടെ പേജുകളുടെ ഉത്തരവാദിത്തവും അവർ വഹിച്ചിരുന്ന അവർ, കൂടാതെ "കൺട്രി ഗേൾസ് ഐഡിയാസ്" എന്ന പേരിൽ ഒരു അജ്ഞാത കോളവും എഴുതി.[1] സ്ത്രീകളുടെ വോട്ടവകാശം, സ്ത്രീകളുടെ ജോലി, വിവാഹം, കുടുംബം എന്നീ വിഷയങ്ങൾ‌ ചർച്ച ചെയ്യാൻ അവർ സ്ത്രീകളുടെ പേജുകൾ ഉപയോഗിച്ചു.[3]

ബെയ്‌നോണും അവളുടെ സഹോദരിയും ക്വിൽ ക്ലബ്ബും കനേഡിയൻ വിമൻസ് പ്രസ് ക്ലബ്ബിന്റെ വിന്നിപെഗ് ശാഖയും സ്ഥാപിക്കാൻ സഹായിച്ചു.[1] മാനിറ്റോബയിൽ സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടിയുള്ള സമരത്തിന് നേതൃത്വം നൽകിയ മാനിറ്റോബ പൊളിറ്റിക്കൽ ഇക്വാളിറ്റി ലീഗിന്റെ സംഘാടകരിലൊരാളായിരുന്നു അവർ.[3] ഒരു സോഷ്യൽ ഫെമിനിസ്റ്റായിരുന്നു ബെയ്‌നോൺ. വീടിന്റെയും കുട്ടികളുടെയും സംരക്ഷണത്തിന് സ്ത്രീകൾ ഉത്തരവാദികളായിരിക്കണമെന്ന് അവർ അംഗീകരിച്ചു, എന്നാൽ ഇത് വിദ്യാഭ്യാസം, സ്വത്തവകാശം, രാഷ്ട്രീയ പ്രശ്‌നങ്ങൾ എന്നിവയിൽ നിന്ന് അവരെ തടയരുതെന്ന് അവർ കരുതി.[4] സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കണമെന്നും ഭാര്യാഭർത്താക്കന്മാർ ഉത്തരവാദിത്തവും വിജയവും പങ്കിടണമെന്നും അവർ കരുതി.[5] ഒന്നാം ലോകമഹായുദ്ധസമയത്ത് (1914-18) എല്ലാ കുടിയേറ്റക്കാർക്കും വോട്ടവകാശം നൽകുന്നതിനെ പിന്തുണച്ച ബെയ്നൺ, ഒരു ജനഹിതപരിശോധന കൂടാതെയുള്ള നിർബന്ധിത സൈനികസേവനത്തെ എതിർക്കുകയും, ഈ വിഷയങ്ങൾ പരസ്യമായി ചർച്ച ചെയ്യണമെന്ന് വിശ്വസിക്കുകയും ചെയ്തു.[6] 1915-ൽ റോഡ്‌മണ്ട് റോബ്ലിന്റെ മനിറ്റോബ ഗവൺമെന്റിനെ പരാജയപ്പെടുത്തുന്നതിനായി അവളും സഹോദരി ലിലിയൻ, നെല്ലി മക്‌ക്ലങ്, എല്ല കോറ ഹിന്ദ് എന്നിവരും ഒന്നിച്ച് യത്നിക്കുകയും, കൂടാതെ 1916 മുതൽ പ്രവിശ്യാ തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്റെ പിൻഗാമി തോബിയാസ് നോറിസ് സ്ത്രീകൾക്ക് പൂർണ്ണ വോട്ടവകാശം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.[7]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Beynon, Francis Marion, Simon Fraser.
  2. 2.0 2.1 Goldsborough 2010.
  3. 3.0 3.1 Gorham 2008.
  4. Kelcey & Davis 1997, പുറം. xiii.
  5. Lewis 1998, പുറം. 11.
  6. Freeman 2011, പുറം. 67.
  7. Kaye 2011, പുറം. 180.