Jump to content

ഫോർമലിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സാഹിത്യ നിരൂപണ സിദ്ധാന്തം.ഫോർമലിസം എന്ന പദത്തിന് സാമാന്യാർത്ഥത്തിൽ എന്തിനെയും ഔപചാരികമായോ ആചാരപരമായോ കാണാനുള്ള പ്രവണത എന്നാണ് അർത്ഥം.എന്നാൽ സവിശേഷമായ അർത്ഥ കല്പനയിൽ,സാഹിത്യ നിരൂപണപദ്ധതിയിലെ ഒരു പ്രസ്ഥാനം എന്ന പദവിക്ക് ഈ പദം അർഹമാണ്. രൂപത്തിന് പ്രാധാന്യം നൽകുന്ന നിരൂപണ സിദ്ധാന്തമെന്ന നിലയിൽ രൂപവാദം,രൂപഭദ്രതാവാദം,രീതിവാദം എന്നെല്ലാം ഇതിനെ സൂചിപ്പിക്കാം.ഒരു സാഹിത്യ സിദ്ധാന്തമെന്ന നിലയിൽ വ്യത്യസ്ത വിമർശന സമീപനങ്ങൾ ഫോർമലിസം അനുവർത്തിക്കുന്നുണ്ട്.േതെങ്കിലും ഒരു പ്രത്യേക പാഠത്തിന്റെ നൈസർഗികമായ സ്വഭാവസവിശേഷതകളെ മൂല്യനിർണയത്തിനോ വിശകലനത്തിനോ വ്യാഖ്യാനത്തിനോ ഇതു വിധേയമാക്കുന്നു.വിശകലന വിധേയമാക്കുന്ന ഘട്ടങ്ങളിൽ,പഠന വിധേയമാകുന്ന ആ പ്രത്യേകപാഠത്തിന്റെ വ്യാകരണകാര്യങ്ങളും പദപ്രയോഗ രീതികളും മാത്രമല്ല രചനാരീതികളിൽ അനുവർത്തിച്ചിരുന്ന ഛന്ദശ്ശാസ്ത്ര സംബന്ധമായ കാര്യങ്ങളും അധ്യവസായ രീതികളും അലങ്കാരസന്നിവേശങ്ങളും കൂടി,ഇതര ഘടകങ്ങൾക്കൊപ്പം പരിഗണിക്കപ്പെടുന്നുണ്ട്.സാഹിത്യ നിരൂപണത്തിലെ ഈദൃശ്യമായ ഫോർമലിസ്റ്റു സമീപനം പാഠത്തിന്റെ ആഗമികവും ജീവചരിത്രപരവും സാംസ്കാരികവുമായ പ്രധാന്യത്തെ കുറച്ചുകളയുമെന്നു ശങ്കിക്കുന്നതും അനുചിതമല്ല.

ചരിത്രം

[തിരുത്തുക]

20-ാം ശതകത്തിന്റെ പ്രാരംഭത്തിലെ കാല്പനിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളോടുള്ള എതിർപ്പിൽ നിന്ന് ഉയിർക്കൊണ്ടാണ് ഫോർമലിസം ശക്തിപ്രാപിച്ചത്.കാല്പനിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട കൃതികളുടെ അന്തർഭാവം വ്യക്തികേന്ദ്രിതമായിരുന്നു.കലാകാരനും അദ്ദേഹത്തിന്റെ സൃഷ്ടിപരമായ ഔന്നത്യത്തിനുമായിരുന്നു കാന്പനിക പ്രസ്ഥാനത്തിൽ, പാഠത്തേക്കാൾ പ്രാധാന്യമുണ്ടായിരുന്നത്.ഒരു പ്രത്യേക സാഹിത്യ നിരൂപണത്തിന്,അതിന്റെ പാഠം എത്രമാത്രം ആധമർണ്യപ്പെട്ടിട്ടുണ്ടെന്നൊന്നും കാലിപനിക പ്രസ്താനം കാര്യമാക്കിയിരുന്നില്ല.

                          രണ്ടു തരത്തിലുള്ള സാഹിത്യ നിരൂപണരീതികൾ ഫോർമലിസ്റ്റു സാഹിത്യനിരൂപണത്തിൽ നിന്ന് ഉരുത്തിരിഞ്ഞിട്ടുണ്ട്.റഷ്യൻ വിപ്ലവത്തെത്തുടർന്ന് സോവിയറ്റു റഷ്യയിൽ രൂപം കൊണ്ട റഷ്യൻ ഫോർമലിസമാണ് അവയിൽ ഒന്ന്.ആംഗ്ലോ അമേരിക്കൻ നവീന നിരൂപണമാണ് രണ്ടാമത്തേത്.അമാരിക്കയിൽ നിലവിലുണ്ടായിരുന്ന പാണ്ഡിത്യപൂർണമായ സാഹിത്യപഠനത്തിൽ,രൺാം ലോക മഹായുദ്ധാന്ത്യം മുതൽ 1970-കൾ വരെയെങ്കിലും ഫോർമലിസം ഉച്ചസ്ഥായിയിലായിരുന്നുവെന്ന് റെനെ വെല്ലക്കിൻറെയും ഓസ്റ്റിൽ വാറന്റെയും സാഹിത്യസിദ്ധാന്തങ്ങൾ(തിയറി ഓഫ് ലിറ്ററേച്ചർ-1948,55,62)സാക്ഷ്യപ്പെടുത്തുന്നു.
              1970-കളോടെ ഫോർമലിസം ഒരു സാഹിത്യസിദ്ധാന്തം എന്ന നിലയിൽ,വിവിധ സാഹിത്യ സമീപനങ്ങളുടെ കടന്നുകയറ്റം ഹേതുവായി,രാഷ്ട്രീയ ലക്ഷത്തോടെയോ,സങ്കല്പത്തിലൂടെയോ ഉള്ള നിഗമനങ്ങളുടെ വെളിച്ചത്തിൽ,പിന്തള്ളപ്പെട്ടു.ഫോർമലിസമെന്ന നിരൂപണ പദ്ധതിയെ ആക്ഷപകരമായ പദ്ധതികളുടെ വിഭാഗത്തിലാണ് വിമത വിഭാഗം നിരൂപകന്മാർ പരിഗണിച്ചത്.അവരുടെ നിഗമനത്തിൽ ഈ നിരൂപമ പദ്ധതി,നിലവിലുണ്ടായിരുന്ന നിരൂപണ പദ്ധതികളിൽ നിന്നുളശ്ള ആദർശപരമായ വ്യതിചലനമോ വരട്ടുതത്വശാസ്ത്രമോ ആയിരുന്നു.അക്കാദമികമായ സാഹിത്യ നിരൂപണ രംഗത്തെ പുതിയ നിഗമനങ്ഹലുടെ പശ്ചാത്തലത്തിൽ,ഫോർമലിസത്തിന് തീർച്ചയായും ഒരു തിരിച്ചുവരവിനുള്ള സാധ്യത തെളിഞ്ഞു കാണുന്നവരാണ് പല സാഹിത്യ നിരൂപകരും.

അവലംബം

[തിരുത്തുക]

വിശ്വ സാഹിത്യ വിജഞാനകോശം ഭാഗം 8

"https://ml.wikipedia.org/w/index.php?title=ഫോർമലിസം&oldid=2478860" എന്ന താളിൽനിന്ന് ശേഖരിച്ചത്