ഫൊറോഖ് ഫറോഘ്‌സാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Forugh Farrokhzad
فروغ فرخزاد
Forugh Farrokhzād
Forugh Farrokhzād
ജനനംJanuary 5, 1935
Tehran, Iran
മരണംഫെബ്രുവരി 13, 1967(1967-02-13) (പ്രായം 32)
Tehran, Iran
അന്ത്യവിശ്രമം(buried Zahir o-dowleh cemetery, Darband, Shemiran, Tehran)
തൊഴിൽPoet, Filmmaker
ദേശീയതIranian
പങ്കാളിParviz Shapour (divorced)

ഫൊറോഖ് ഫറോഘ്‌സാദ് (പേർഷ്യൻ: فروغ فرخزاد;[1] (January 5, 1935 – February 13, 1967) വളരെ സ്വാധീനമുണ്ടായിരുന്ന ഇറാനിയൻ കവയിത്രിയും സിനിമാസംവിധായികയുമായിരുന്നു. [2] അവർ ഒരു വിവാദാസ്പദമായ ആധുനികതത്പരയായ കവയിത്രിയ്യും ഒരു വിഗ്രഹഭഞ്ജകയും ആയിരുന്നു. [3] അവർ എഴുതിയിരുന്നത് സ്ത്രീപക്ഷത്തുനിന്നായിരുന്നു. [4][5]

ജീവരേഖ[തിരുത്തുക]

ഫൊറോഖ്, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ മിൽട്ടറി ഓഫീസറായിരുന്ന മൊഹമ്മദ് ബഘർ ഫറോഘ്‌സാദിന്റെയും തൗറാൻ വാസിരി താബറിന്റെയും മകളായി 1935ൽ ജനിച്ചു. അവർ 7 മക്കളിൽ മൂന്നമത്തേതായിരുന്നു. ഒമ്പതാം ഗ്രേഡ് വരെ സ്കൂളിൽ പഠിച്ചു. പിന്നീട് പെൺകുട്ടികൾക്കുള്ള സ്കൂളിൽ പെയ്‌ന്റിങ്ങും തയ്യലും പഠിക്കാനയച്ചു. 16 വയസ്സിൽ അവർ ഒരു ഹാസ്യരചനാകാരൻ ആയിരുന്ന പർവീസ് ഷാപ്പൂറിനെ വിവാഹം കഴിച്ചു. തന്റെ ഭർത്താവിന്റെ കൂടെ അഹ്വാസ് എന്ന സ്ഥലത്തേയ്ക്കു പോയി. ഒരു വർഷത്തിനുശേഷം തന്റെ ഒരേയൊരു കുട്ടിയെ പ്രസവിച്ചു. കാമ്യാർ ഷാപ്പൂർ എന്നായിരുന്നു കുട്ടിയുടെ പേര്. (ഈ കുട്ടി അവരുടെ ഒരു കവിതയായ നിനക്കായി ഒരു കവിത എന്നതിലെ കഥാപത്രമാകുന്നുണ്ട്)

1954ൽ രണ്ടുവർഷത്തിനുശേഷം ഫറോഘ്‌സാദും അവരുടെ ഭർത്താവും വിവാഹമോചനം നേടി. പക്ഷെ, പർവീസിനാണ് കുട്ടിയെ ലഭിച്ചത്. ഫറോഘ്‌സാദ്, തിരികെ ടെഹ്റാനിലെയ്ക്കുപോയി തന്റെ കവിതാരചന തുടർന്നു. 1955ൽ അവരുടെ ആദ്യ കവിതാസമാഹാരമായ The Captive (തടവിൽ) പുറത്തുവന്നു.

ഫറോഘ്‌സാദ്, സ്ത്രീയായ വിവാഹമോചിതയായതിനാൽ അവർ കവിതയെഴുതുന്നതിൽ സമുഹത്തിൽനിന്നും എതിർപ്പു കൂടിവന്നു. 1958ൽ അവർ 9 മാസം യൂറോപ്പിൽ ചിലവൊഴിച്ചു. യൂറോപ്പിൽനിന്നും തിരികെവന്ന അവർ ഒരു ജോലിക്കായി അലഞ്ഞു. അതിനിടയിൽ, സിനിമാനിർമ്മാതാവും എഴുത്തുകാരനുമായ ഇബ്രാഹിം ഗൊലിസ്താനെ കണ്ടുമുട്ടി. അദ്ദേഹം അവരുടെ സ്വതന്ത്രനിലപാടിനെയെ അനുകൂലിച്ചു. അവർ രണ്ടു പുതിയ കവിതാസമാഹരങ്ങൽകൂടി The Wall and The Rebellion എന്ന പേരിൽ പരസിദ്ധീകരിച്ചു. കുഷ്ഠരോഗികളായ തബ്രിസിലെ ഇറാൻകാരെപ്പറ്റി ഒരു ചിത്രം അവർ നിർമ്മിക്കാൻ ശ്രമിച്ചു. 1962ലെ The House is Black എന്ന പെരിലുള്ള ഈ ഡോക്യുമെന്ററി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി. 12 ദിവസത്തെ ഈ ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങിനിടയിൽ അവൈടെക്കണ്ട കുഷ്ഠരോഗികളുടെ കുട്ടിയായ ഹൊസൈൻ മൻസൗറിയെ അവർ ദത്തെടുക്കുകയും തന്റെ അമ്മയുടെ വീട്ടിൽ താമസമാക്കുകയും ചെയ്തു.

1964ൽ അവർ, Another Birth എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇതോടെ അവരുടെ കവിതകൾ വൈവിദ്ധ്യമാർന്നതായി.

1967 ഫെബ്രുവരി 13നു ഫറോഘ്‌സാദ് ഒരു കാറപകടത്തിൽ മൃതിയടഞ്ഞു. [6] അവരുടെ കവിതയായ, Let us believe in the beginning of the cold season അവരുടെ മരണശേഷമാണ് പ്രസിദ്ധീകരിച്ചത്. പേർഷ്യനിലെ ആധുനികമായ കവിതകളിൽ ഏറ്റവും മികച്ചതായി ഈ കവിതാസമാഹാരം കരുതപ്പെടുന്നു.

ഇസ്ലാമിക് വിപ്ലവത്തോടെ ഫറോഘ്‌സാദ് കവിതകൾ ഇറാനിൽ നിരോധിക്കപ്പെട്ടു. നസ്സർ സഫ്ഫാറിയാൻ അവരെപ്പറ്റി 3 ഡോക്യുമെന്ററികൾ നിർമ്മിച്ചിട്ടുണ്ട്. The Mirror of the Soul (2000), The Green Cold (2003), and Summit of the Wave (2004) എന്നിവയാണവ.

ഗ്രന്ധസൂചി[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Manijeh Mannani, The Reader's Experience and Forough Farrokhzad's Poetry, Crossing Boundaries - an interdiciplinary journal, Vol. 1, pp. 49–65 (2001).[7]
  • Michael Craig Hillmann, An Autobiographical Voice: Forough Farrokhzad, in Women's Autobiographies in Contemporary Iran, edited by Afsaneh Najmabadi (Cambridge [Massachusetts]: Harvard University Press, 1990). ISBN 0-932885-05-5.
  • Sholeh Wolpé, Sin: Selected poems of Forugh Farrokhzad, (Fayetteville [Arkansas]: University of Arkansas Press, 2007). ISBN 1-55728-861-5
  • Ezzat Goushegir, The Bride of Acacias, (a play about Forough Farrokhzad).[8]
  • Chopra, R M, "Eminent Poetesses of Persian", Iran Society, Kolkata, 2010.

ഡോക്യുമെന്ററികളും മറ്റു രചനകളും[തിരുത്തുക]

  • I Shall Salute the Sun Once Again, English-language documentary about Forough Farrokhzad, by Mansooreh Saboori, Irandukht Productions 1998.
  • Moon Sun Flower Game, German Documentary about Forough Farrokhzad's adopted son Hossein Mansouri, by Claus Strigel, Denkmal-Film 2007.
  • The Bride of Acacias, a play about Forough Farrokhzad by Ezzat Goushegir[8]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Persian pronunciation: [fʊˌɾuːɣe fæɾɾoxˈzɒːd]
  2. Hamid Dabashi (20 November 2012). The World of Persian Literary Humanism. Harvard University Press. pp. 290–. ISBN 978-0-674-07061-5.
  3. *Daniel, Elton L.; Mahdi, Ali Akbar (2006). Culture and Customs of Iran. Greenwood Press. pp. 81–82. ISBN 978-0-313-32053-8.
  4. Janet Afary (9 April 2009). Sexual Politics in Modern Iran. Cambridge University Press. pp. 283–. ISBN 978-1-107-39435-3.
  5. Parvin Paidar (24 July 1997). Women and the Political Process in Twentieth-Century Iran. Cambridge University Press. pp. 168–. ISBN 978-0-521-59572-8.
  6. "Forough Farrokhzad". Iran Chamber Society. Retrieved 21 December 2012.
  7. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2007-07-10. Retrieved 2017-03-20.
  8. 8.0 8.1 "thebrideofacacias".
"https://ml.wikipedia.org/w/index.php?title=ഫൊറോഖ്_ഫറോഘ്‌സാദ്&oldid=3821217" എന്ന താളിൽനിന്ന് ശേഖരിച്ചത്