ഫൈസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മധ്യകാല ഭാരതത്തിലെ പണ്ഡിതനും കവിയുമായിരുന്ന ഷൈക്ക് അബു അൽ‌ഫൈസ് ഇബ്ൻ മുബാറക്ക് എന്ന വ്യക്തിയുടെ തൂലികാനാമമാണ്‌ ഫൈസി(24 September 1547 – 5 October 1595[1]).അക്‌ബറിന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളാണ്‌ ഇദ്ദേഹം[2]. അക്‌ബറിന്റെ സദസ്സിലെ ചരിത്രകാരനായ അബുൽ ഫസലിന്റെ മൂത്തസഹോദരനാണ്‌ ഇദ്ദേഹം. കവിയും വളരെ ബുദ്ധിമാനായ ഇദ്ദേഹത്തെ തന്റെ മക്കളുടെ ഗുരുവായി നിയമിച്ചു. ഫൈസി ആഗ്രയിലാണ്‌ ജനിച്ചത്. രജപുതാനയിലെ നാഗപൂരൂരിലെ ഷെയിക്ക് മുബാരക്ക് ഇദ്ദേഹത്തിന്റെ മൂത്ത പുത്രനാണ്‌. ഫൈസി 1595ൽ ആസ്ത്മ ബാധിതനായി അന്തരിച്ചു.


എന്നാൽ 1963 ൽ പ്രവർത്തനം ആരംഭിച്ച ജാമിഅ നൂരിയ കോളേജ് ചുങ്കം പെരിന്തൽമണ്ണ കേരള എന്ന സുന്നി അക്കാദമിയുടെ ബിരുദദാരികളെ വിളിക്കപ്പെടുന്ന സ്ഥാന നാമമായിട്ടാണ് ഇന്ന് കേരളത്തിൽ ഫൈസി എന്ന വാക്കുപയോഗിക്കപ്പെടുന്നത്. കേരളത്തിൽ മാത്രം ഇരുപതിനായിരത്തിൽ അധികം ഫൈസികൾ ഉള്ളതായി കണക്കാക്കപ്പെടുന്നു.

അവലംബം അൽ മുനീർ വാർഷികോപഹാരം ജാമിഅ നൂരിയ പെരിന്തൽമണ്ണ[തിരുത്തുക]

  1. Orsini, Francesca (ed.) (2006). Love in South Asia: A Cultural History. Cambridge: Cambridge University Press. പുറങ്ങൾ. 112–4. ISBN 0-521-85678-7.CS1 maint: extra text: authors list (link)
  2. Blochmann, H. (tr.) (1927, reprint 1993). The Ain-I Akbari by Abu'l-Fazl Allami, Vol. I, Calcutta: The Asiatic Society, pp.548–50
"https://ml.wikipedia.org/w/index.php?title=ഫൈസി&oldid=3259363" എന്ന താളിൽനിന്ന് ശേഖരിച്ചത്