Jump to content

ഫെർമി ഗാമാ-റേ സ്പേസ് ടെലസ്കോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെർമി ഗാമാ-റേ സ്പേസ് ടെലസ്കോപ്പ്
General information
NSSDC ID2008-029A
OrganizationNASA, United States Department of Energy, and government agencies in France, Germany, Italy, Japan, and Sweden.
Major contractorsGeneral Dynamics
Launch date2008-06-11 16:05 UTC
Launch siteSpace Launch Complex 17-B Cape Canaveral Air Force Station
Launch vehicleDelta II 7920-H
Mission lengthelapsed:

16 years, 3 months and

23 days
Orbit height550 km (340 mi)
Orbit period~ 95 minutes
Wavelengthgamma ray
Instruments
LATLarge Area Telescope
GBMGamma-ray Burst Monitor
Websitefermi.gsfc.nasa.gov/

നാസ, അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് എനെർജി എന്നിവക്കൊപ്പം ഫ്രാൻസ്, ഇറ്റലി, ജർമനി, ജപ്പാൻ, സ്വീഡൻ എന്നി രാജ്യങ്ങളും ചേർന്ന് സംയുക്തമായി ഭ്രമണപഥത്തിലെത്തിച്ച ഒരു ബഹിരാകാശദൂരദർശിനിയാണ് ഫെർമി ഗാമാ-റേ ബഹിരാകാശദൂരദർശിനി. 2008 ജൂൺ 11 തീയതി ഡെൽറ്റ II 7920-H റോക്കറ്റ് വഴിയാണ് ഈ ദൂരദർശിനി വിക്ഷേപിച്ചത്. "ഗാമ റേ ലാർജ് ഏരിയ ബഹിരാകാശദൂരദർശിനി (Gamma-ray Large Area Space Telescope - GLAST)," എന്നാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്.

ഈ ടെലസ്കോപ്പിലെ അത്യാധുനിക ഉപകരണങ്ങൾക്ക് ഭീമൻ തമോഗർത്തങ്ങളെയും ഭൂമിയിലെ കണികാ-ത്വരകങ്ങളിൽ (Particle Accelerators) ലഭ്യമായതിനെക്കാൾ ഉയർന്ന വേഗത്തിൽ സഞ്ചരിക്കുന്ന ഉപകണികകളെയും കണ്ടെത്താനുള്ള ശേഷിയുണ്ട്.ഭൂമിക്ക് മുകളിൽ 540 കിലോമീറ്റർ ഉയരത്തിലാണ് ഇതിൻറെ ഭ്രമണപഥം.

നിർമ്മാണം

[തിരുത്തുക]

LAT ( Large Area Telescope) എന്ന് വിളിക്കുന്ന ഒരത്യാധുനിക സംസൂചകമാണ് ഫെർമി ടെലസ്കോപ്പിന്റെ ഏറ്റവും പ്രധാന ഘടകം.മനുഷ്യ നേത്രങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്ന പ്രകാശോർജ്ജത്തിൻറെ 150,000 കോടി വരെ മടങ്ങ്‌ ഊർജ്ജമുള്ള ഫോട്ടോനുകളെ ഈ ഉപകരണത്തിന് സ്വീകരിക്കാനാവും. യുഗ്മ-രൂപാന്തരണം ( Pair-conversion) എന്ന സാങ്കേതികവിദ്യയാണിതിൽ ഉപയോഗിച്ചിരിക്കുന്നത്.


Fermi Gamma-ray Space Telescope
Delta II Heavy just before liftoff with GLAST

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

http://fermi.gsfc.nasa.gov/ http://en.wikipedia.org/wiki/Fermi_telescope