ഫിറോസ ബീഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫിറോസ ബീഗം
{{{തദ്ദേശീയ പേര്}}}
Portrait of a woman wearing sari
Begum in 1955
ജനനം(1930-07-28)28 ജൂലൈ 1930
മരണം9 സെപ്റ്റംബർ 2014(2014-09-09) (പ്രായം 84)
Dhaka, Bangladesh
തൊഴിൽsinger, songwriter
സജീവം1940–2014
ജീവിത പങ്കാളി(കൾ)Kamal Dasgupta (വി. 1955–1974) «start: (1955)–end+1: (1975)»"Marriage: Kamal Dasgupta to ഫിറോസ ബീഗം" Location: (linkback://ml.wikipedia.org/wiki/%E0%B4%AB%E0%B4%BF%E0%B4%B1%E0%B5%8B%E0%B4%B8_%E0%B4%AC%E0%B5%80%E0%B4%97%E0%B4%82)
മക്കൾ
മാതാപിതാക്കൾs
  • Mohammad Ismail (father)
  • കൗകബുന്നീസ ബീഗം (mother)
ബന്ധുക്കൾMohammad Asafuddowla (brother)[1]
പുരസ്കാരങ്ങൾIndependence Day Award (1979)

ബംഗ്ലാദേശ് സർക്കാർ സ്വതന്ത്ര്യ ദിന അവാർഡ് നൽകി ആദരിച്ച ബംഗ്ലാദേശ് നസ്‌റുൽ ഗീതി ഗായികയായിരുന്നു ഫിറോസ ബീഗം (28 ജൂലൈ 1930- 9 സെപ്റ്റംബർ 2014)

ആദ്യകാല ജീവിതവും ഔദ്യോഗിക ജീവിതവും[തിരുത്തുക]

ഫിറോസ ബീഗം 1930 ജൂലൈ 28ന് ഗോപാൽഗഞ്ച് ജില്ലയിൽ മുഹമ്മദ് ഇസ്മായീലിന്റെയും കൗകബുന്നീസയുടെയും പുത്രിയായി ജനിച്ചു. [2]ചെറുപ്പത്തിൽ തന്നെ സംഗീതത്തിലേക്ക് കടന്നുവന്നു.[3] [3] 1940ൽ സംഗീത ജീവിതം ആരംഭിച്ചു.[4]

ആറാം തരത്തിൽ പഠിക്കുന്ന കാലത്ത് ആദ്യമായി ഓൾ ഇന്ത്യാ റേഡിയോയിൽ ഗാനം ആലപിച്ചു. പത്താം വയസ്സിൽ ദേശീയ കവി കാസി നസ്‌റുൽ ഇസ്ലാമിലെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചൈതു.1942ൽ ഗ്രാമഫോൺ റെക്കോർഡ് കമ്പനിയായ എച്എംവിയിൽ 78 ആർപിഎം ഡിസ്‌ക്ക് ഫോർമാറ്റിൽ അവരുടെ ആദ്യത്തെ ഇസ്ലാമിക്ക് ഗാനം റെക്കോർഡ് ചൈതു.അതിനുശേഷം 12 എൽപി, 4 ഇപി, 6 സിഡി , 20 ഓഡിയോ കാസറ്റുകൾ എന്നിവ പുറത്തിറക്കി. 1954 മുതൽ1967 കൊൽക്കത്തയിൽ ജീവിക്കുകയും 1967ൽ ധാക്കയിലേക്ക് താമസം മാറ്റുകയും ചൈതു.

സ്വകാര്യ ജീവിതം[തിരുത്തുക]

1956ൽ ഫിറോസ ബീഗം കമാലുദ്ധീൻ അഹ്മദിനെ വിവാഹം കഴിച്ചു(വിവാഹത്തിന് മുമ്പ് ഇദ്ദേഹം കമൽദാസ് ഗുപ്ത എന്ന അമുസ്ലിമായിരുന്നു). ഗായകൻ, സംഗീതജ്ഞൻ, ഗാനരചയിതാവ് എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെട്ടു. 1974 ജൂലൈ 20ന് അദ്ദേഹം മരണപ്പെട്ടു. അവരുടെ മൂന്ന് മക്കളിൽ ഹാമിൻ അഹ്മദും ഷഫിൻ അഹ്മദും സംഗീതജ്ഞരാണ്. അവർ രണ്ടുപേരും നിലവിൽ റോക്ക് ബാന്റ് മൈലിന്റെ അംഗങ്ങളാണ്.

മരണം[തിരുത്തുക]

ഫിറോസ ബീഗം 2014 സെപ്റ്റംബർ 9ന് ഹൃദയാഘാതം മൂലം ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ വച്ച് മരിച്ചു.

അവലംബം[തിരുത്തുക]

  1. "Special programme on the legendary Feroza Begum". The Daily Star. February 6, 2015.
  2. Profile, bdnews24.com; accessed 4 May 2015.
  3. 3.0 3.1 Obituary, thedailystar.net; accessed 4 May 2015.
  4. Kamol, Ershad. "Interview". YouTube. ശേഖരിച്ചത് 10 June 2012.
"https://ml.wikipedia.org/w/index.php?title=ഫിറോസ_ബീഗം&oldid=3251657" എന്ന താളിൽനിന്ന് ശേഖരിച്ചത്