ഫിനോളിക് റെസിൻ
Identifiers | |
---|---|
ChemSpider |
|
ECHA InfoCard | 100.105.516 |
CompTox Dashboard (EPA)
|
|
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ആദ്യമായി വിപണിയിലെത്തിയ മനുഷ്യ നിർമ്മിത പോളിമറുകളിൽ ഒന്നാണ് ഫിനോളിക് റെസിനുകൾ.. ഇവ തെർമോസെറ്റിങ് പ്ലാസ്റ്റിക് ഇനത്തിൽ പെടുന്നു. ബേക്ക് ലൈറ്റ് ആയിരുന്നു പ്രഥമ ഇനം. ജൂലായ് 1907ൽ, ബേക്ക്ലൻറ് എന്ന ശാസ്ത്രജ്ഞൻ ഇതിനുളള പാറ്റൻറ് എടുത്തു. ( US patent #942,699) ഫിനോളും ഫോർമാൽഡിഹൈഡുമായുളള വളരെയേറെ സങ്കീർണ്ണമായ രാസപ്രക്രിയയുടെ ഫലമാണ് ഈ റെസിൻ.,.പക്ഷെ രാസപ്രക്രിയ നടക്കണമെങ്കിൽ ഫിനോൾ തന്മാത്രയിലെ ഓർഥോ (Ortho ) പാരാ സ്ഥാനങ്ങൾ.., (para ) ലഭ്യമായിരിക്കണം എന്ന നിബന്ധന കൂടിയുണ്ട്.
രസതന്ത്രം
[തിരുത്തുക]ഒരു ഫിനോൾ തന്മാത്ര മൂന്നു ഫോർമാൽഡിഹൈഡ് തന്മാത്രകളുമായി ചേർന്ന് മെഥിലോൾ ഉത്പന്നമുണ്ടാകുന്നതാണ് ആദ്യ ഘട്ടം. മെഥിലോളും ഫീനോളും ജലത്തിൻറെ തന്മാത്രകൾ വിസർജ്ജിച്ച്, മെഥിലീൻ ഗ്രൂപ്പുകളിലൂടെ ഇണക്കപ്പെടുന്നതാണ് രണ്ടാമത്തെ ഘട്ടം. രണ്ടു മെഥിലോൾ.. ഗ്രൂപ്പുകൾ ചേർന്ന് ഈഥർ (-O- ) കണ്ണികളിലൂടെയും ഇണക്കപ്പെടാമെങ്കിലും, ഇവ വേർപെട്ട് വീണ്ടും മെഥിലീൻ കണ്ണികളായി മാറുന്നു. പുനരുത്പാദിപ്പിക്കപ്പെടുന്ന ഫോർമാൽഡിഹൈഡ് വീണ്ടും രാസപ്രക്രിയയിലേർപ്പെടുന്നു.
ഫിനോളിൻറെയും ഫോർമാൽഡിഹൈഡിൻറെയും അനുപാതമനുസരിച്ചും, രാസപ്രക്രിയ, അമ്ലസാന്നിദ്ധ്യത്തിലാണോ അതോ ക്ഷാരസാന്നിദ്ധ്യത്തിലാണോ എന്നതനുസരിച്ചുമിരിക്കും അന്തിമോത്പന്നത്തിൻറെ സ്വഭാവ വിശേഷതകൾ
ബേക്ക് ലൈറ്റ്
[തിരുത്തുക]നോവോലാക് എന്നായിരുന്നു ബേക്ലൻറ്, ബേക്ക് ലൈറ്റിന് ആദ്യം നൽകിയ പേര്. ഷെല്ലാക്കിനോടു( അരക്ക്)സാദൃശ്യമുളള ഒരു പദാർത്ഥം കണ്ടെത്താനുളള ശ്രമത്തിലായിരുന്നു അദ്ദേഹം. അമ്ലം രാസത്വരകമായും , ഫോർമാൽഡിഹൈഡ്(F) ഫിനോൾ(, (P) അനുപാതം ഒന്നിൽ കുറവായും (F:P<1 ) ഉപയോഗിച്ചാൽ കിട്ടുന്ന നീണ്ട ശൃംഖലയാണ് നോവോലാക്. ഫോർമാൽഡിഹൈഡിൻറെ അംശം കുറവായതിനാൽ, ഓരോ ഫീനോൾ തന്മാത്രക്കും കഷ്ടിച്ച് ഒരു മെഥിലോൾ ഗ്രൂപ്പു മാത്രമെ കിട്ടുന്നുളളു. ഇതിനു കുരുക്കുകളിടുന്നത് ഹെക്സാ മെഥിലീൻ ടെട്രമീൻ ഉപയോഗിച്ചാണ്.
റെസോൾ
[തിരുത്തുക]ക്ഷാരഗുണമുളള രാസത്വരകവും,ഫോർമാൽഡിഹൈഡ്(F) ഫിനോൾ(, (P) അനുപാതം ഒന്നിൽ കൂടുതലുമായാലാണ് (F:P>1), റെസോൾ ഉത്പാദിപ്പിക്കപ്പെടുന്നത്. ശൃംഖല ഉണ്ടാകുന്നതോടൊപ്പം കുരുക്കുകളും വീഴാനിടയുണ്ട്.
അവലംബം
[തിരുത്തുക]- Fred W Billmeyer, Jr (1962). Textbook of Polymer Science. Interscience.