Jump to content

ഫാറം വിദ്യാഭ്യാസ സമ്പ്രദായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലണ്ടിലും സാമന്തരാജ്യങ്ങളായിരുന്ന കോമൺവെൽത്ത് രാജ്യങ്ങളിലും നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വിദ്യാഭ്യാസപദ്ധതിയായിരുന്നു ഫാറം വിദ്യാഭ്യാസ സമ്പ്രദായം. ഇപ്പോഴും പല കോമൺവെൽത്ത് രാജ്യങ്ങളിലും, ഇംഗ്ലണ്ടിലെ പല പ്രവിശ്യകളിലും ഈ രീതി പിന്തുടരുന്നുണ്ടു്.

ബ്രിട്ടീഷ് അധീനതയിൽ ആയിരുന്നതിനാൽ ഇന്ത്യയിലെ മിക്ക നാട്ടു രാജ്യങ്ങളിലും ഫാറം വിദ്യാഭ്യാസ സമ്പ്രദായം നിലനിന്നിരുന്നു. സ്വാതന്ത്ര്യം കിട്ടി ഒന്നു രണ്ടു പതിറ്റാണ്ടുകൾ കൊണ്ടാണ് ഇന്നുള്ള രീതിയിൽ 4+3+3 +2 എന്നുള്ള രീതിയിലേക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം മാറിയത്.

കേരളത്തിൽ നിലവിലിരുന്ന ഫാറം വിദ്യാഭ്യാസ സമ്പ്രദായം

[തിരുത്തുക]

കേരളത്തിൽ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മൂന്നു പ്രവിശ്യകളിലും ഫാറം വിദ്യാഭ്യാസ സമ്പ്രദായം നിലനിന്നിരുന്നു. 1,2,3,4,4.5, ഫസ്റ്റ്, സെക്കൻഡ്, തേർഡ്, ഫോർത്ത്, ഫിഫ്ത്ത്, സിക്സ്ത്ത് - മൊത്തം 11 കൊല്ലം) എന്ന സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസമായിരുന്നു നിലനിന്നിരുന്നത്. ഇതിൽ സിക്സ്ത്ത് ഫാറം എന്നത് ഏകദേശം ഇന്നത്തെ പത്താം ക്ലാസ്സിനു തുല്യമായിരുന്നു. സിക്സ്ത്ത് ഫാറത്തിനു ശേഷം 2 വർഷത്തെ ഇന്റർമീഡിയറ്റ് പിന്നെ ബിരുദ കൊഴ്സ്.

ഈ സമ്പ്രദായത്തിൽ 4ആം കാസ് കഴിഞ്ഞ് 4.5 എന്ന ഒരു ക്ലാസ്സ് ഉണ്ടായിരുന്നു. ഇത് തിരുവിതാം‌കൂറിലും കൊച്ചിയിലും നിലനിന്നിരുന്ന വിദ്യാഭ്യാസരീതിയെ ഏകീകരിക്കാൻ ചെയ്തത് ആണെന്ന് കരുതുന്നു,


കേരളത്തിൽ നിലവിലിരുന്ന ഫാറം വിദ്യാഭ്യാസ സമ്പ്രദായവും ഇന്നത്തെ രീതിയുമായുള്ള താരതമ്യം താഴത്തെ പട്ടികയിൽ കൊടുത്തിരിക്കുന്നു.

ഇന്നത്തെ രീതി ഫാറം വിദ്യാഭ്യാസ സമ്പ്രദായം
1 1
2 2
3 3
4 4
5 ഒന്നാം ഫാറം (ഫസ്റ്റ് ഫാറം)
6 രണ്ടാം ഫാറം (സെക്കന്റ് ഫാറം)
7 മൂന്നാം ഫാറം (തേർഡ് ഫാറം)
8 നാലാം ഫാറം (ഫോർത്ത് ഫാറം)
9 അഞ്ചാം ഫാറം (ഫിഫ്ത് ഫാറം)
10 ആറാം ഫാറം (സിക്സ്ത് ഫാറം)