ഫാരഡ്
ദൃശ്യരൂപം
അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ ധാരിതയുടെ (കപ്പാസിറ്റൻസ്) ഏകകമാണ് ഫാരഡ്. മൈക്കിൾ ഫാരഡെയുടെ ബഹുമാനാർത്ഥം നൽകിയതാണ് ഈ പേര്. F എന്ന ചിഹ്നമാണ് ഫാരഡിന് നൽകാറുള്ളത്
നിർവ്വചനം
[തിരുത്തുക]ഒരു ചാലകം ഒരു കുളൂം ചാർജിനാൽ ചാർജ് ചെയ്യപ്പെടുമ്പോൾ അതിന്റെ പൊട്ടൻഷ്യൽ ഒരു വോൾട്ട് കൂടിയാൽ ആ ചാലകത്തിന്റെ കപ്പാസിറ്റൻസ് ഒരു ഫാരഡ് ആയിരിക്കും
ചരിത്രം
[തിരുത്തുക]ലാറ്റിമർ ക്ലാർക്ക് എന്നയാളാണ് 1861 ൽ മൈക്കൽ ഫാരഡെയുടെ ബഹുമാനാർത്ഥം ഈ പേര് നിർദ്ദേശിച്ചത്. എന്നാൽ ചാർജിന്റെ യൂണിറ്റായിട്ടായിരുന്നു നിർദ്ദേശം
യൂണിറ്റ്
[തിരുത്തുക]1 ഫാരഡ് എന്നത് വളരെ കൂടിയ അളവാണ്. സാധാരണ കപ്പാസിറ്റുകളുടെ ധാരിത മൈക്രോഫാരഡുകളിലും മറ്റുമാണ് വരുന്നത്. പൈക്കോഫാരഡ് (pF), മൈക്രോഫാരഡ് (μF) എന്നിവയാണ് സാധാരണ ഉപയോഗത്തിൽ വരുന്ന അളവുകൾ. സൂപ്പർ കപ്പാസിറ്ററുകളുടെ വരവോടെ മില്ലിഫാരഡ് (mF), ഫാരഡ് (F) എന്നീ യൂണിറ്റുകളും ഉപയോഗിച്ചുവരുന്നു.[1]