ഫാബ്‌ലാബ്
ഡിജിറ്റൽ ഫാബ്രിക്കേഷൻ സൗകര്യം ലഭ്യമായ ഒരു ചെറിയ തരം വർക്ക്‌ഷോപ്പിനെയാണ് ഫാബ്‌ലാബ് (ഫാബ്രിക്കേഷൻ ലബോറട്ടറി) എന്നു വിളിക്കുന്നത്. "ഏതാണ്ട് എല്ലാം നിർമ്മിക്കൂ" എന്നതാണു ഫാബ്‌ലാബിന്റെ ആപ്തവാക്യം. 'സ്വയം നിർമ്മിക്കലിന്റെ' (Do it yourself) ഭാഗമായി കമ്പ്യൂട്ടർ നിയന്ത്രിത ഹാർഡ്‌വെയർ ഉപകരണങ്ങളാണു ഇവിടെ ലഭ്യമാകുക. പ്രാദേശിക സംരംഭകത്വ വികസനത്തിനൊപ്പം ഓപൺ ഹാർഡ്‌വെയർ, ഫ്രീ ആന്റ് ഓപൺസോഴ്സ് സോഫ്റ്റ്‌വെയർ ആശയങ്ങളുമായി ചേർന്നുപോകത്തക്ക വിധമാണു ഫാബ്‌ലാബുകൾ പ്രവർത്തിക്കുക.
2001ൽ മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മീഡിയ ലാബിൽ വച്ചു ഗ്രാസ്റൂട്ട് ഇൻവൻഷൻ ഗ്രൂപ്, സെന്റർ ഫോർ ബിറ്റ്സ് ആന്റ് ആറ്റംസ് എന്നിവയുടെ സഹകരണഫലമായാണു പദ്ധതി രൂപവത്കരിച്ചത്. 2002ൽ ഇന്ത്യയിൽ ആരംഭിച്ച വിഗ്യാൻ ആശ്രമമാണ് എം.ഐ.ടിക്കു പുറത്തുള്ള ആദ്യത്തെ ഫാബ്‌ലാബ് സംരംഭം. ലോകത്തിന്റെ പലഭാഗത്തായി ആയിരത്തിലധികം ഫാബ്‌ലാബുകൾ ഉള്ളപ്പോൾ ഇന്ത്യയിൽ 42 എണ്ണമുണ്ട്.[1] കേരളത്തിൽ സ്റ്റാർട്ടപ് മിഷന്റെ ആഭിമുഖ്യത്തിൽ ഓരോ ഫാബ്‌ലാബ് തിരുവനന്തപുരത്തെ ടെക്നോപാർക്കിനുള്ളിലും കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിലും സ്ഥിതി ചെയ്യുന്നു. [2]
ഉപകരണങ്ങൾ
[തിരുത്തുക]- ലേസർ കട്ടർ, പ്ലാസ്മ കട്ടർ, വാട്ടർ ജെറ്റ് കട്ടർ
- 3ഡി പ്രിന്റർ (റാപിഡ് പ്രോട്ടോടൈപ്പർ)
- സി.എൻ.സി. മിൽ
- വിനൈൽ പ്ലോട്ടർ