ഫാകുണ്ടോ കബ്രാൾ
ഫാകുണ്ടോ കബ്രാൾ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | ലാ പ്ലാറ്റാ, അർജന്റീന |
മരണം | ഗ്വാട്ടിമാല സിറ്റി, ഗ്വാട്ടിമാല |
തൊഴിൽ(കൾ) | Singer-songwriter |
ഉപകരണ(ങ്ങൾ) | ഗിത്താർ |
വർഷങ്ങളായി സജീവം | 1960s-2011 |
ലാറ്റിൻ അമേരിക്കയിലെ പ്രശസ്തനായ നാടോടി ഗായകനാണ് ഫാകുണ്ടോ കബ്രാൾ (ജീവിതകാലം: മേയ് 22, 1937 – ജൂലൈ 9, 2011). അദ്ദേഹത്തിന്റെ സ്വദേശം അർജന്റീനയാണ് . തന്റെ പാട്ടുകളിലൂടെ ശക്തമായ രാഷ്ട്രീയവിമർശനം ഉയർത്തിയ കബ്രാൾ 1970ലാണ് പ്രശസ്തിയിലേക്ക് ഉയരുന്നത്. അടിച്ചമർത്തലിന്റെയും വിപ്ലവങ്ങളുടെയും കാലഘട്ടത്തിലൂടെ കടന്നുപോയ ലാറ്റിൻ അമേരിക്കൻ ജനതയുമായി തന്റെ പാട്ടുകളിലൂടെ ഗാഢബന്ധം സ്ഥാപിക്കാൻ കബ്രാളിനായി. 165 ലധികം രാജ്യങ്ങളിൽ സംഗീത പര്യടനം നടത്തി. ഗ്വാട്ടിമാലയിൽ സംഗീതപരിപാടിയിൽ പങ്കെടുക്കാൻ പോകവെ കബ്രാൾ ജൂലൈ 9, 2011 ന് വെടിവച്ചു കൊല്ലപ്പെട്ടു.[1] 1996 ൽ ഐക്യരാഷ്ട്രസഭയുടെ മെസ്സൻജർ ഓഫ് പീസ് പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
1970 കളുടെ മദ്ധ്യത്തിൽ തന്റെ രാജ്യത്തെ, പട്ടാളഭരണത്തിനെതിരായ പ്രതിഷേധമുയർത്തുന്ന പാട്ടുകൾ ആലപിച്ച ഫാകുണ്ടോ കബ്രാൾ, "പ്രതിഷേധപ്പാട്ടുകാരൻ" എന്നാണ് അറിയപ്പെട്ടത്. സംഗീതത്തിലെ സമരാവേശം അക്കാലത്ത് അദ്ദേഹത്തെ സ്വന്തം രാജ്യത്തിൽ നിന്ന് പലായനം ചെയ്ത് മെക്സിക്കോയിൽ പ്രവാസജീവിതം നടത്തുന്നതിനും ഇടയാക്കി. "No soy de aquí ni soy de allá" ("I'm not from here nor there" - "ഞാനിവിടെനിന്നുമല്ല, അവിടെ നിന്നുമല്ല") എന്ന വരികളിലൂടെ പ്രസിദ്ധനായ അദ്ദേഹം 150 ൽപ്പരം രാജ്യങ്ങളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ജന്മസിദ്ധ ഗായകനെന്നതിലുപരി ഗിത്താർ വാദകൻ, നോവലിസ്റ്റ് എന്ന നിലയിലും കബ്രാൾ പ്രസിദ്ധനായിരുന്നു.[2]