ഫലകത്തിന്റെ സംവാദം:മലയാളം യുണീകോഡ് പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

0 ശരിയാക്കിയ അജ്ഞലി രചന ഫോണ്ടുകൾ ഒന്നുമില്ലേ? --Vssun (സുനിൽ) 09:41, 28 ജൂൺ 2010 (UTC)[മറുപടി]

ചോദ്യം മനസ്സിലായില്ല--Naveen Sankar 10:00, 28 ജൂൺ 2010 (UTC)[മറുപടി]

പുതിയ അഞ്ജലിയിൽ 0 ശരിയാണല്ലോ. --ഷിജു അലക്സ് 10:53, 28 ജൂൺ 2010 (UTC)[മറുപടി]

എനിക്കീ ഫലകത്തിലെ മലയാളം 0, വളച്ചുമുട്ടിച്ച ചൂണ്ടക്കൊളുത്തുപോലെത്തന്നെയാണ് കാണുന്നത് നവീൻ. അതുകൊണ്ട് ചോദിച്ചതാ. ഞാൻ പുതിയ അഞ്ജലിയാണ് വിൻഡോസിൽ ഉപയോഗിക്കുന്നത് എന്നാണ് കരുതിയത്. നോക്കി അപ്ഡേറ്റ് ചെയ്യാം. --Vssun (സുനിൽ) 16:08, 28 ജൂൺ 2010 (UTC)[മറുപടി]

ഫോണ്ടിൽ വന്നിട്ടുള്ള ഈ പിശക് ഗുരുതരമായി മാറാൻ സാധ്യത: ഭിന്നസംഖ്യയായ "കാൽ"(1/4)-ന്റെ ചിഹ്നം (ഗ്രീക്ക് ചെറിയക്ഷരം സിഗ്മ പോലെയോ വളച്ചുമുട്ടിച്ച ചൂണ്ടക്കൊളുത്തുപോലെയോ തോന്നുന്ന അടയാളം) 'മലയാളം പൂജ്യം' എന്ന രീതിയിൽ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച പുതിയ 'ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി'യിൽ കയറിപ്പറ്റിയിരിക്കുന്നു. മുൻ പ്രസാധകരുമായുള്ള നിയമയുദ്ധത്തിനു ശേഷം ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ശബ്ദതാരാവലി, മലയാളത്തിലെ വലിയ വലിയ പ്രൊഫസർമാരും എഴുത്തുകാരും മറ്റും സൂക്ഷ്മനിരീക്ഷണം നടത്തിയതാണത്രേ (നിരീക്ഷണം മാത്രമല്ല, ധാരാളം കൂട്ടലും കുറയ്ക്കലുമൊക്കെ അവർ നടത്തിയിട്ടുണ്ട്). അവരാരും ഈ "കാൽ" പൂജ്യമായതു കണ്ടില്ലേ എന്തോ. റഫറൻസ് പുസ്തകമാകാൻ വളരെ സാധ്യതയുള്ള അഥവാ ഇപ്പോൾ തന്നെ റഫറൻസ് പുസ്തകമായിക്കഴിഞ്ഞ ഈ പുസ്തകത്തിലെ പൂജ്യം ഇനി എവിടെയൊക്കെ പ്രചരിക്കുമോ ആവോ--Naveen Sankar 04:50, 1 ജൂലൈ 2010 (UTC)[മറുപടി]

ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയുടെ മുൻപുള്ള പതിപ്പുകളീൽ ഇതു് എങ്ങനെ ആയിരുന്നു എന്ന് പരിശോധിക്കാമോ?--ഷിജു അലക്സ് 04:58, 1 ജൂലൈ 2010 (UTC)[മറുപടി]

കോട്ടയം നാഷണൽ ബുക്സ് വിതരണം (distribution) ചെയ്തിരുന്ന മുൻപതിപ്പ് പരിശോധിച്ചു. മുൻപതിപ്പുകളിൽ മലയാള അക്കങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അനുബന്ധം ഇല്ല. ഡി.സി.ബുക്സ് പുതുതായി ചേർത്തതാണ് ഇതും പര്യായപദനിഘണ്ടുവും മറ്റും. എങ്കിലും, നാഷണൽ ബുക്സ് പ്രസിദ്ധീകരിച്ചിരുന്ന പഴയപതിപ്പിൽ ഒരു വാക്കിന്റെ അനേകം അർഥങ്ങൾ/വിവക്ഷകൾ പറയുമ്പോൾ ക്രമസംഖ്യ നൽകാനായി മലയാള അക്കങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അവയിലെല്ലാം ശരിയായ പൂജ്യം (വട്ടപ്പൂജ്യം) തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഡി.സി.ബുക്സിന്റെ ശബ്ദതാരാവലിയിലാണ് പിഴവുപറ്റിയിരിക്കുന്നത്. --Naveen Sankar 04:05, 2 ജൂലൈ 2010 (UTC)[മറുപടി]

ഇക്കാര്യത്തിൽ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ. തെറ്റു് അവർ തിരുത്തണം. 5.1 വേർഷൻ ഫോണ്ടുകൾ ഉപയോഗിക്കുന്നവർക്ക് വട്ടപൂജ്യം തന്നെ കാണും. വിക്കിയിലെ എല്ലാവരും 5.1 വേർഷൻ ഫോണ്ടുകൾ തന്നെയാണല്ലോ ഉപയോഗിക്കുന്നത്. 5.1 വേർഷൻ ഉപയോഗിക്കാതെ ഇപ്പോ വിക്കി വായിക്കാൻ പറ്റുകയും ഇല്ലല്ലോ. --ഷിജു അലക്സ് 06:12, 3 ജൂലൈ 2010 (UTC)[മറുപടി]