ഫഖ്റുന്നിസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫഖ്റുന്നിസ ശുഹ്ദ ഉമ്മു മുഹമ്മദ് അൽ ബഗ്ദാദിയ
മതംഇസ്‌ലാം
Personal
ജനനംഫഖ്റുന്നിസ
ദിനാവർ
മരണം1112
ബഗ്ദാദ്
Senior posting
Titleശൈഖ

പതിനൊന്ന്-പന്ത്രണ്ട് നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ഹദീഥ് പണ്ഡിതയായിരുന്നു ഫഖ്റുന്നിസ ശുഹ്ദ ഉമ്മു മുഹമ്മദ് അൽ ബഗ്ദാദിയ (മരണം: 1112). മതപണ്ഡിത, കയ്യെഴുത്ത് വിദഗ്ദ, ഇറാഖിലെ പ്രമുഖ മുഹദ്ദിഥ് എന്നിങ്ങനെ അവർ അറിയപ്പെട്ടു വന്നു[1].

ജീവിതരേഖ[തിരുത്തുക]

പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇറാനിലെ ദിനാവർ നഗരത്തിൽ ഫഖ്റുന്നിസ ജനിച്ചു[1][2]. അബൂനാസർ അഹ്‌മദ് ഇബ്ൻ അൽ ഫറജ് അൽ ദിനവാരിയായിരുന്നു പിതാവ്. ഹദീഥ് പഠനത്തിൽ തത്പരനായിരുന്ന പിതാവ് ഫഖ്റുന്നിസക്ക് ഹദീഥിൽ മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തിവന്നു[2]. അക്കാലത്തെ മികച്ച അധ്യാപകരുടെ കീഴിലായിരുന്നു അവരുടെ പഠനങ്ങൾ.

അവലംബം[തിരുത്തുക]

  1. 1.0 1.1 Nadwi, Mohammad Akram (2007). Al Muhaddithat: the women scholars in Islam. London: Interface Publishers. p. 55.
  2. 2.0 2.1 Siddiqi, Muhammad Zubayr (1993). "Hadith Literature Its origin, development and special features: Women Scholars of Hadith". The Islamic Texts Society Cambridge: 117–123. Retrieved 23 February 2015.
"https://ml.wikipedia.org/w/index.php?title=ഫഖ്റുന്നിസ&oldid=3683421" എന്ന താളിൽനിന്ന് ശേഖരിച്ചത്