പ്ലാന്റിബോഡി
ദൃശ്യരൂപം
ജനിതകമാറ്റത്തിനുവിധേയമായ സസ്യങ്ങൾ രോഗപ്രതിരോധത്തിനായി ഉത്പാദിപ്പിക്കുന്ന പ്രതിദ്രവ്യങ്ങൾ അഥവാ ആന്റിബോഡികൾ ആണ് പ്ലാന്റിബോഡികൾ. സസ്യങ്ങളിൽ ജനിതകരൂപമാറ്റം വരുത്തിയ ജീനുകൾക്കാണ് ഇത്തരത്തിൽ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ശേഷി ലഭിച്ചിട്ടുള്ളത്. 1989 ലാണ് ഇത്തരം പ്ലാന്റിബോഡികൾ നിരമ്മിക്കപ്പെട്ടത്. എലികളിൽ പ്രവർത്തിക്കുന്ന ഒരിനം ആന്റിബോഡികളെ ടുബാക്കോ ചെടികളിലേയ്ക്ക് മാറ്റിവച്ചപ്പോഴായിരുന്നു ഇത്. ഇത്തരത്തിൽ സസ്യങ്ങളെ ആന്റിബോഡികൾ നിർമ്മിക്കുന്നതിനുള്ള മാർഗ്ഗമായി ഉപയോഗിക്കാനാവും. [1] രോഗപ്രതിരേധശേഷിയുള്ള പുതിയയ ഇനം സസ്യങ്ങളെ വികസിപ്പിച്ചെടുക്കുന്നതിനും ഇത്തരം കണ്ടെത്തലുകൾ സഹായിക്കുമെന്ന് കരുതപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ അധ്യാപകസഹായി, കേരള വിദ്യാഭ്യാസവകുപ്പ്, scert, ക്ലാസ്സ് എട്ട്, പേജ് 149