പ്രോട്ടോപ്റ്റിറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

African lungfish
Protopterus annectens
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Subclass:
Order:
Family:
Protopteridae
Genus:
Protopterus

Owen, 1839
Species

P. aethiopicus
P. amphibius
P. annectens
P. dolloi

പ്രോട്ടോപ്റ്റിറിഡേ മത്സ്യകുടുംബത്തിലെ ഏക ജീനസ്സാണ് പ്രോട്ടോപ്റ്റിറസ് (Protopterus). ആഫ്രിക്കയിൽ കണ്ടുവരുന്ന നാല് ശ്വാസകോശമത്സ്യങ്ങളാണ് ഈ ജീനസ്സിലുൾപ്പെടുന്നത്. വെള്ളമില്ലാതെ മാസങ്ങളോളം ജീവിക്കാൻ സാധിക്കുന്നു എന്നതിവയുടെ പ്രത്യേകതയാണ്. വെള്ളമില്ലാത്ത കാലങ്ങളിൽ ഇത്തരം മത്സ്യങ്ങൾ ഗ്രീഷ്മനിദ്രയിൽ (aestivation) ഏർപ്പെടാറുണ്ട്.

സവിശേഷതകൾ[തിരുത്തുക]

പ്രോട്ടോപ്റ്റിറസ് ജീനസ്സിൽ വരുന്ന മത്സ്യങ്ങൾ ആരലിനെപ്പോലെ നീളമുള്ള ശരീരത്തോടുകൂടിയതാണ്. ഇവയുടെ ചെകിളകൾക്കു പിറകിലായുള്ള മീൻചിറകുകളും  ഉദരത്തോടു ചേർന്നു കിടക്കുന്ന മീൻചിറകുകളും നൂലുപോലെയാണ്. മുതുകിനോടൊട്ടിയ മീൻചിറകുകളും വാലിനോടു ചേർന്നുള്ള മീൻചിറകുകളും കൂടിചേർന്നരൂപത്തിലാണ്. ഇത്തരം മത്സ്യങ്ങൾക്ക് വെള്ളത്തിലൂടെ നീന്താനും അവയുടെ നൂലുപോലുള്ള മീന്ചിറകുകളുപയോഗിച്ച് വെള്ളത്തിനു താഴെ മണ്ണിലുടെ ഇഴഞ്ഞു നീങ്ങാനും സാധിക്കും.[1]ഏറ്റവും നീളമുള്ള സ്പീഷിസിന് 200 സെന്റീമീറ്റർ  (6.6 ft) വരെ നീളവെക്കാറുണ്ട്.[2]

പ്രധാനമായും അന്തരീക്ഷവായു ശ്വസിക്കുന്ന ഇവയെ പൊതുവെ ചളിക്കുണ്ടുകൾ, ചതുപ്പുപ്രദേശങ്ങൾ എന്നിങ്ങനെയുള്ള ആഴം കുറഞ്ഞ ജലാശയങ്ങളിലാണ് കാണുന്നത്. എന്നാൽ വിക്ടോറിയ തടാകംപോലെയുള്ള വലിയ തടാകങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മാംസഭുക്കുകളായ ഇവർ ക്രസ്റ്റേഷ്യൻ, വെള്ളത്തിലെ പ്രാണികൾ, പുഴു, തവള മുതലായവയാണ് ഭക്ഷിക്കുന്നത്. വെള്ളമില്ലാതെ മാസങ്ങളോളം ജീവിക്കാൻ സാധിക്കുന്ന ഇത്തരം മത്സ്യങ്ങൾ വേനൽക്കാലത്ത് ജലാശയങ്ങൾ വരണ്ടുതുടങ്ങുമ്പോൾ മണ്ണിൽ മാളമുണ്ടാക്കി അതിലേക്ക് പോകുന്നു.

ആഫ്രിക്കൻ ശ്വാസകോശമത്സ്യം

ജീവശാസ്ത്രം[തിരുത്തുക]

Protopterus dolloi എന്ന സ്പീഷിസിന്റെ ശ്വാസകോശം
മൺകട്ടകളിൽ ശ്വാസകോശമത്സ്യങ്ങളുണ്ടാക്കിയ അറകൾ

ജലത്തിലെ ഓക്സിജന്റെ അളവുകുറയുന്നതിനാലും വെള്ളം ഇല്ലാതാകുമ്പോഴും പ്രോട്ടോപ്റ്റിറസ് മത്സ്യങ്ങൾ നിശ്ചിതസമയങ്ങളിൽ അന്തരീക്ഷത്തിലെ വായു ഉൾക്കൊള്ളുന്നു. ഇത്തരം സാഹചര്യങ്ങളുമായി പൂർണ്ണമായും ഇണങ്ങിചേരുന്നതിനായി ഇവയ്ക്ക് സവിശേഷമായ രൂപമാറ്റംവന്ന ശ്വാസകോശങ്ങളുള്ളത്. ഇവയുടെ ശ്വാസകോശത്തിൽ കട്ടികുറഞ്ഞ ഭിത്തിയോടുകൂടിയ ധാരാളം രക്തധമനികൾ ഉള്ളതുകൊണ്ട്, ധമനികളിലൂടെ ഒഴുകുന്ന രക്തം ശ്വാസകോശത്തിലേക്കെത്തുന്ന വായുവിലെ ഓക്സിജനെ സ്വീകരിച്ച് രക്തശുദ്ധീകരണ പ്രക്രിയ നടക്കുന്നു. ചെറിയ സിരാ-ധമനീവ്യൂഹങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ ഭാഗീകമായി വേർത്തിരിക്കുന്നതിനുള്ള അനുരൂപം സംഭവിച്ചതാണ് ഇവയുടെ ഹൃദയം.ഇവയുടെ ഹൃദയത്തിലെ ഭാഗീകമായി വിഭജിക്കപ്പെട്ടിരിക്കുന്ന അറയായ ആട്രിയ (atrium) ത്തിന്റെ ഇടതു ഭാഗത്ത് ശുദ്ധരക്തവും വലതു ഭാഗത്ത് അശുദ്ധരക്തവും സ്വീകരിക്കപ്പെടുന്നു.
ഇവയുടെ പ്രജനന-കാലം വർഷക്കാലത്തിന്റെ തുടക്കത്തിലാണ്. ചെളിയിൽ മാളങ്ങളുണ്ടാക്കി അതിൽ മുട്ടയിടുന്ന ഇവർ ഇരപിടിയന്മാരിൽ നിന്നും മുട്ടകളെ സംരക്ഷിക്കാൻ കാവൽ നിൽക്കുകയും ചെയ്യുന്നു. മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ വാൽമാക്രികളോടു സാമ്യമുള്ളവയും പ്രകടമായ ചെകിളപ്പൂക്കളോടുകൂടിയവയും ആണ്. പിന്നീടാണ് ഇവയുടെ ശ്വാസകോശം രൂപപ്പെടുന്നതും വായു ശ്വസിക്കാൻ തുടങ്ങുന്നതും.

ഭക്ഷ്യയോഗ്യം[തിരുത്തുക]

ഗ്രീഷ്മനിദ്രയിൽ കഴിയുന്ന ശ്വാസകോശമത്സ്യങ്ങളെ ആഫ്രിക്കകാർ അവയുടെ മാളത്തോടുകൂടി കൂടി കുഴിച്ചെടുക്കുന്നു. മണ്ണോടുകൂടി ഇവയെ ജീവനോടെ ഏറെനാൾ സൂക്ഷിക്കുകയും ആവശ്യത്തിനുയോപയോഗിക്കുകയും ചെയ്യും.

സ്പീഷിസുകൾ[തിരുത്തുക]

പ്രോട്ടോപ്റ്റിറിഡേ മത്സ്യകുടുംബത്തിൽ നാല് സ്പീഷിസുകളാണുള്ളത്. [2]

  • P. aethiopicus Heckel, 1851 - marbled lungfish
    • P. a. aethiopicus Heckel, 1851
    • P. a. congicus Poll, 1961
    • P. a. mesmaekersi Poll, 1961
  • P. amphibius (W. K. H. Peters, 1844) - gilled African lungfish or East African lungfish
  • P. annectens (Owen, 1839) - West African lungfish
    • P. a. annectens (Owen, 1839)
    • P. a. brieni Poll, 1961 - southern lungfish
  • P. dolloi Boulenger, 1900 - slender lungfish or spotted African lungfish

അവലംബം[തിരുത്തുക]

  1. Bruton, Michael N. (1998). Paxton, J.R. & Eschmeyer, W.N. (ed.). Encyclopedia of Fishes. San Diego: Academic Press. pp. 70–72. ISBN 0-12-547665-5.{{cite book}}: CS1 maint: multiple names: editors list (link)
  2. 2.0 2.1 Froese, Rainer, and Daniel Pauly, eds. (2009). "Lepidosirenidae" in FishBase. January 2009 version.
"https://ml.wikipedia.org/w/index.php?title=പ്രോട്ടോപ്റ്റിറസ്&oldid=2353623" എന്ന താളിൽനിന്ന് ശേഖരിച്ചത്