Jump to content

പ്രാരംഭ താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ജാലികയുടെയോ (Website) പര്യയനിയുടെയോ (Browser) ആദ്യത്തേതോ പ്രധാനപ്പെട്ടതോ ആയ താളിനെയാണ് പ്രാരംഭ താൾ അഥവാ ആരംഭതാൾ (ഹോം പേജ്- Home Page) എന്നറിപ്പെടുന്നത്. ജാലികയുടെ പ്രഥമതാളിനെ ചിലപ്പോൾ പ്രധാനതാൾ (മെയിൻ പേജ് - Main Page) എന്നും വിളിക്കാറുണ്ട്.

ജാലികയുടെ പ്രാരംഭതാൾ

[തിരുത്തുക]

സാധാരണയായി ഒരു തിരച്ചിൽയന്ത്രത്തിൽ നിന്നും ഒരു ജാലികയിലേയ്ക്ക് പര്യവേക്ഷണം ചെയ്യുന്ന സന്ദ൪ശകൻ കാണുന്ന താൾ ആണ‌് പ്രാരംഭതാൾ. ജാലികയിലെ മറ്റ് പേജുകളിലേയ്ക്ക് ഉപയോക്താവിന് എളുപ്പത്തിൽ പര്യവേക്ഷണം ചെയ്യാൻ കഴിയുന്ന രീതിയിലുളള കണ്ണികൾ മുൻഗണനാക്രമത്തിൽ പ്രാരംഭതാളിൽ സജ്ജീകരിച്ചിട്ടുണ്ടാകും. മിക്കവാറും ഒരു തിരയൽ ചതുരവും (Search Box) ഉണ്ടായേക്കും. ഒരു വാ൪ത്താവെബ്സൈറ്റിന്റെ പ്രാരംഭതാളിൽ മുന്തിയ വാ൪ത്തകളുടെ തലക്കെട്ടുകളും ഒന്നാം ഖണ്ഡികകളും മുഴുവൻ വായനയ്ക്കുളള കണ്ണികളോടൊപ്പം അവതരിപ്പിക്കുന്നത് ഇതിനുദാഹരണമാണ്. ചില ജാലികകൾ അവയുടെ പ്രാരംഭതാൾ ഉപയോക്താക്കളെ അംഗത്വമെടുക്കാൻ ആക൪ഷിക്കുന്ന വിധത്തിലായിരിക്കും സജ്ജീകരിച്ചിരിക്കുന്നത്.


"https://ml.wikipedia.org/w/index.php?title=പ്രാരംഭ_താൾ&oldid=3401847" എന്ന താളിൽനിന്ന് ശേഖരിച്ചത്