പ്രാഥമിക ശുശ്രൂഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അത്യാസന്ന നിലയിൽ ഉള്ള ഒരു രോഗിയെ വൈദ്യശ്രദ്ധയിൽ എത്തിക്കുന്നതിന് മുൻപേ നൽകേണ്ട പ്രാഥമിക ശുശ്രൂഷയാണ് പ്രാഥമിക ജീവൻ രക്ഷാ ശുശ്രൂഷ (പ്ര ജി ശു)(Basic Life Support) എന്ന് പറയുന്നത്. ഈ ശുശ്രൂഷ ചട്ടം രോഗിയെ വൈദ്യശ്രദ്ധയിൽ എത്തുന്നതിനു മുൻപുള്ള മരണത്തിൽനിന്നോ ഗുരുതര പരിണാമങ്ങളിൽനിന്നോ രക്ഷിക്കുന്നു. പ്ര ജി ശു വിൽ പരിശീലനം ലഭിച്ചിട്ടുള്ള ആർക്കും ഇത് നൽകാവുന്നതാണ് എന്ന് മാത്രമല്ല യാതൊരു പ്രത്യേക ചികിത്സ സജ്ജീകരണങ്ങളും ഇതിനു ആവശ്യവുമില്ല. ഹൃദയാഘാതം, മുങ്ങൽ(drowning), ശ്വാസതടസ്സം(chocking) മുതലായ പ്രശ്നങ്ങൾക്ക് വേണ്ട ശുശ്രൂഷ ചട്ടം പ്ര ജി ശു വിൽ ഉൾകൊള്ളിച്ചിരിക്കുന്നു. ചെറിയ ഒരു പരിശീലന പാഠ്യക്രമത്തിലൂടെ വൈദഗ്ദ്ധ്യം നേടാവുന്ന ഒരു ശുശ്രൂഷാ ക്രമം ആണ് പ്ര ജി ശു.

"https://ml.wikipedia.org/w/index.php?title=പ്രാഥമിക_ശുശ്രൂഷ&oldid=4029803" എന്ന താളിൽനിന്ന് ശേഖരിച്ചത്