പ്രഷർ കുക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രഷർ കുക്കർ ആധുനികതയുടെ മുഖപടമിട്ടു നില്കുന്ന കുക്കറിന് പക്ഷെ മുന്നര നൂറ്റണ്ട്കാലത്തേ ചരിത്രമുണ്ട് 1679ൽ ലണ്ടൻ നിവാസിയായ ഫ്രഞ്ച് ശാസ്ത്രഞൻ ഡന്നിസ് പപിൻ ആണ് ആദ്യമായി ഒരു പ്രഷർ കുക്കർ നിർമ്മിച്ചത്‌ ഇരുമ്പിൽ നിർമിച്ചെടുത്ത പ്രഷർ കുക്കറിന്റെ കാര്യം രാജാവായ ചാൾസ് രണ്ടാമന്റെ കാതിലെത്തി അദേഹം ഡന്നിസിനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു റോയൽ സൊസൈറ്റി ഓഫ് ലണ്ടനിൽ അംഗമാക്കി കുക്കറിനെകുറിച്ച് ഒരു ഗ്രന്ഥംമെഴുതാനും കല്പിച്ചു പക്ഷെ മുന്ന് കൊല്ലം കഴിഞ്ഞു 1682ൽ ആണ് ഡന്നിസിന്റെ കുക്കറിൽ വെന്ത ആഹാരം രാജാവ്‌ കഴിച്ചത് കുക്കർ പാചകത്തിന്റെ പുത്തൻ രുചി രാജാവിന്‌ ഇഷ്ടമയതോടെ അതിന്റെ ഖ്യതി ലോകമെങ്ങും പരന്നു അന്ന് അതിന്റെ പേര് വിചിത്രമായിരുന്നു :ന്യൂ ഡൈജസ്റ്റർ പക്ഷെ ഇന്നത്തെ വീട്ടു കുക്കറുകൾ നിർമ്മിച്ചത്‌ 1938 അമേരിക്കകാരനായ ആല്ഫ്രഡ്‌ വിഷർ ആണ് സ്റ്റീലിൽ നിർമിച്ച അദ്ദേഹത്തിന്റെ സ്പീഡ് കുക്കർ വീട്ടമ്മമാരെ പെട്ടെന്ന് ആകർഷിച്ചു അതോടെ ന്യൂയോർക്കിൽ തുടങ്ങിയ നാഷണൽ പ്രഷർ കുക്കർ കമ്പനി വിഷറിന്റെ കുക്കർ വൻതോതിൽ നിർമിച്ചു വിപണിയിൽ എത്തിച്ചു

"https://ml.wikipedia.org/w/index.php?title=പ്രഷർ_കുക്കർ&oldid=2429209" എന്ന താളിൽനിന്ന് ശേഖരിച്ചത്