പ്രമാണത്തിന്റെ സംവാദം:മദപ്പാടിൽ നിൽക്കുന്ന ആന.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിൽ എവിടെയാണ്‌ മദപ്പാട്? --ചള്ളിയാൻ ♫ ♫ 12:29, 18 ഫെബ്രുവരി 2009 (UTC)[മറുപടി]

ക്ഷമിക്കുക തൊട്ടുകാണിക്കാനറിയില്ല. ആരും അടുത്തു ചെല്ലാറില്ല, അടുപ്പിക്കില്ല, അല്ലങ്കിൽ ഇവിടെ വന്നൊന്നന്വേഷിച്ചുനോക്കൂ, അടുത്ത് ചെന്നുനിന്നും പരീക്ഷിക്കാവുന്നതാണ്‌. ഇപ്പഴൊന്നും അഴിക്കുന്ന ലക്ഷണം കാണുന്നില്ല--പ്രവീൺ:സംവാദം 12:34, 18 ഫെബ്രുവരി 2009 (UTC)[മറുപടി]

മദം ഒലിക്കുന്ന പടമായിരുന്നെങ്കിൽ മനസ്സിലാക്കാം. മദപ്പാടിലാണ്‌ എന്ന ഏത് ആനയെ (പടം) ചൂണ്ടിയും പറയാവുന്ന കാര്യമാണല്ലോ. എങ്ങനെ തിരിച്ചറിയും?--ചള്ളിയാൻ ♫ ♫ 12:52, 18 ഫെബ്രുവരി 2009 (UTC)[മറുപടി]

മദപ്പാട്[തിരുത്തുക]

സാധാരണ ആനയുടെ ഏതു ഭാഗത്തായാണ് മദപ്പാട് കാണപ്പെടുക..?? എങ്ങനെയാണ് ആനയുടെ ശരീരത്തിലുള്ള ഏതെങ്കിലും പാട് മദപ്പാട് തന്നെയാണോ എന്ന് തിരിച്ചറിയുക..???— ഈ തിരുത്തൽ നടത്തിയത് Deepugn (സംവാദംസംഭാവനകൾ)

ആന എന്ന ലേഖനം വായിച്ചാൽ മദപ്പാട് എവിടെയാണ്‌ എന്നു മനസ്സിലാവും ദീപൂ. ആന എന്ന ലേഖനത്തിൽ കൂടുതൽ സംഭാവന നൽകിയ പ്രവീൺ തന്നെ ഇത്തരം ഒരു പടം ഇടുന്നതിലെ അനൗചിത്യം ചോദിച്ചൂ എന്നേ ഉള്ളൂ. മദഗ്രന്ഥി ഒലിച്ചു നിൽകുന്ന പടമായിരുന്നു ചേർക്കേണ്ടത് എന്നാണ്‌ ഉദ്ദേശിച്ചത്. --ചള്ളിയാൻ ♫ ♫ 17:25, 18 ഫെബ്രുവരി 2009 (UTC)[മറുപടി]
ലേഖനത്തിൽ കൂടുതൽ സംഭാവന നൽകിയ" എന്ന പുകഴ്ത്തൽ ശരിക്കുമിഷ്ടപ്പെട്ടു, പ്രത്യേകിച്ച് ഞാനീ ലേഖനത്തിൽ ഒന്നും ചെയ്യാത്ത സാഹചര്യത്തിൽ ;-). ആന ലേഖനത്തിൽ മദപ്പാട് എന്ന ഖണ്ഡികയിലെ ചിത്രം:Steve Hirano.jpg എന്ന ചിത്രത്തെക്കുറിച്ച് ഒരാന നടന്നു വരുമ്പോൾ ഒരാൾ ഗേറ്റ് തുറന്നു കൊടുക്കുന്നു എന്നു ചള്ളിയാനു തോന്നാതിരുന്നത് നന്നായി, അതു പ്രൂവ് ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ടായിരിക്കും!. നീരൊലിപ്പ് ഇല്ലാത്തത് എന്തുകൊണ്ടാണെന്നറിയില്ല, മദപ്പാടിലാണെന്നതിൽ സംശയവുമില്ല. മദപ്പാട് ഒരു മുറിപ്പാട് പോലെ പാടാണോന്നുമറിയില്ല. ഞാൻ പറഞ്ഞല്ലോ ചള്ളിയനു വേണമെങ്കിൽ വന്നു പരിശോധിക്കാം. അപ്പോൾ വേണമെങ്കിൽ ഒരു പടമെടുത്ത് ഇതിന്റെ മുകളിൽ തന്നെ അപ്‌ലോഡ് ചെയ്യാം. അല്ലങ്കിൽ ഫ്ലിക്കറിൽ പടം ലഭിക്കാനിടയുണ്ട്. അതല്ലങ്കിൽ അടിക്കുറിപ്പ് "ഒരു കാര്യവുമില്ലാതെ വൃത്തിഹീനമായ ചുറ്റുപാടിൽ ഇടച്ചങ്ങലപോലുമില്ലാതെ നിൽക്കുന്ന, ഒരു കാര്യവുമില്ലാതെ മുൻകാലിലും പിൻകാലിലും ചങ്ങലയിട്ട, ഒരു കാര്യവുമില്ലാതെ ചങ്ങലയുടെ ബലം പരിശോധിക്കുന്ന ഒരാന" എന്നോ മറ്റോ മാറ്റാം. നന്ദി. ആശംസകൾ--പ്രവീൺ:സംവാദം 04:27, 19 ഫെബ്രുവരി 2009 (UTC)[മറുപടി]

അതെ അതാണു കൂടുതൽ ചേരുന്നത്. (ലേഖനം വായിക്കാൻ വരുന്നവർ ആനയെക്കുറിച്ചും അതിന്റെ ഇടച്ചങ്ങലയെക്കുറിച്ചും ആന ചങ്ങല വലിക്കുമോ എന്നും അതെപ്പൊഴൊക്കെയാണ്‌ എന്നും അറിയുന്നവരായിരിക്കും എന്ന മുൻധാരണയോടെയാണ്‌ മേൽ പറഞ്ഞതെല്ലാം എഴുതിയതെങ്കിൽ പിന്നെ ലേഖനത്തിന്റെ ആവശ്യമില്ലല്ലോ). --ചള്ളിയാൻ ♫ ♫ 05:01, 19 ഫെബ്രുവരി 2009 (UTC)[മറുപടി]

ഡൊകുമെൻറബിലിറ്റി എന്നൊന്നുണ്ട്. ലേഖനത്തിലിപ്പോൾ നിലവിലുള്ള കച്ചറ പടങ്ങൾ എല്ലാം നല്ല നിലവാരം ഉള്ളവയാണെന്ന് പറയുന്നില്ല. എങ്കിലും ഗേറ്റിനപ്പുറത്തു നിൽകുന്ന ഒരാനയെ കാണിച്ചിട്ട് അത് മദയാനയാണെന്ന് പറഞ്ഞാൽ അതിൽ ഡോക്കുമെന്റബിലിറ്റി തീരെ ഇല്ല എന്നേ പറയാനാവൂ. മറ്റു പടങ്ങൾ ഒന്നും കിട്ടാനില്ലെങ്കിൽ അതാവാം. പക്ഷെ കാമറ കൊണ്ട് ഒരാനയുടെ അടുത്ത് പോയിട്ട് അതിന്റെ മദം പൊട്ടുന്ന പടം കിട്ടിയില്ല പകരം കാലിലെ ചങ്ങലയാണ്‌ കിട്ടിയത്; അത് വച്ച് അഡ്ജസ്റ്റ് ചെയ്യൂ എന്നു പറയുന്നതിലെ അനൗചിത്യം എത്ര മറച്ചാലും മറയില്ല മോനെ പ്രവീണെ. --ചള്ളിയാൻ ♫ ♫ 05:18, 19 ഫെബ്രുവരി 2009 (UTC)[മറുപടി]

പ്രാന്തൻ ആന വെറുതെ വെയിലത്ത് നിൽക്കുന്നു എന്നയിരിക്കും ഈ ചിത്രത്തിന് ചേരുക. മദപ്പാട് ബുദ്ധിയുള്ളവർ കണ്ടുപിടിക്കട്ടെ എന്നാണ് ഛായാഗ്രാഹകൻ ഉദേശിച്ചത് എന്നും തോന്നുന്നു.-- ലീ 2©©8 /††← 07:43, 19 ഫെബ്രുവരി 2009 (UTC)[മറുപടി]
ക്ഷമിക്കുക മദം‌പൊട്ടുമ്പോൾ ആന എന്നെ അറിയിക്കാറില്ല. പിന്നെ ഞാൻ താങ്കളെപ്പോലെ ഛായാഗ്രാഹക വിശാരദനല്ല. ഉത്സവത്തിനു പോയപ്പോൾ എടുത്തന്നേയുള്ളു. കാലിലെ ചങ്ങലമാത്രമാണോ കിട്ടിയതെന്ന് ഒന്നൂടി ചിത്രം നോക്കൂ ചള്ളിയാ.. ഡോക്ക്യുമെന്റബിലിറ്റിയുള്ള ചിത്രങ്ങളിൽ ഒട്ടുവളരെ അനാഥമായും കിടക്കുന്നുണ്ട്. ചിത്രം:ഭരണിപ്പാട്ട്.jpg ഇതു ഭരണിപ്പാട്ടാണോ, പാർട്ടിപ്രകടനം ആണോ, അതോ ആലിപ്പഴം പിടിക്കാൻ നിക്കുന്നവരാണോ എന്നൊക്കെ ആരെങ്കിലും ചോദിച്ചിട്ടുണ്ടോ?? ഞാനീ വിഷയം വിടുന്നു, താങ്കൾക്ക് സമാധാനമാകാൻ ഈ ചിത്രം ഡിലീറ്റ് ചെയ്യിച്ചേക്കൂ..--പ്രവീൺ:സംവാദം 08:32, 19 ഫെബ്രുവരി 2009 (UTC)[മറുപടി]