പ്രബുദ്ധ ദാസ്‌ഗുപ്ത
ദൃശ്യരൂപം
പ്രബുദ്ധ ദാസ്‌ഗുപ്ത | |
---|---|
ജനനം | പ്രബുദ്ധ ദാസ്‌ഗുപ്ത സെപ്റ്റംബർ 21, 1956 [1] |
മരണം | 12 ഓഗസ്റ്റ് 2012 Alibaug, Maharashtra | (പ്രായം 55)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഛായാഗ്രാഹകൻ |
സജീവ കാലം | 1975–2012 |
പങ്കാളി(കൾ) | ലക്ഷ്മി മേനോൻ |
വെബ്സൈറ്റ് | www |
പ്രമുഖ ഭാരതീയ ഫോട്ടോഗ്രാഫറായിരുന്നു പ്രബുദ്ധ ദാസ്‌ഗുപ്ത (മരണം : 12 ആഗസ്റ്റ് 2012).
ജീവിതരേഖ
[തിരുത്തുക]ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ഫോട്ടോ പ്രദർശനങ്ങൾ നടത്തിയ പ്രബുദ്ധയുടെ ചിത്രങ്ങൾ ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയൻ, അമേരിക്കൻ മാസികകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട് അഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലക്ഷ്മീ മേനോൻ, ലാറ ദത്ത തുടങ്ങിയ പ്രശസ്ത മോഡലുകളോടൊത്ത് പ്രവർത്തിച്ചിട്ടുണ്ട്.[2]
സ്ത്രീകളുടെ നിർവ്വാണ ചിത്രങ്ങളുടെ സമാഹാരമായ വുമെൻസ് എന്ന പുസ്തകം വിവാദമുയർത്തിയിരുന്നു. ഫോട്ടോഗ്രാഫിയിൽ അക്കാദമിക് പരിശീലനങ്ങളില്ലായിരുന്ന ഗുപ്ത സ്വന്തം പരിശ്രമത്തിലൂടെയാണ് മുൻ നിര ഫോട്ടോഗ്രാഫർമാരിലൊരാളായിത്തീർന്നത്.[3]
കൃതികൾ
[തിരുത്തുക]- Women: Penguin India, 1996
- Ladakh: Penguin India, 2000
- Work: Bodhi Art, 2006 (catalogue)
- Longing: Bodhi Art, 2007 (catalogue)
- Edge of Faith: Seagull Books 2009
പുരസ്കാരം
[തിരുത്തുക]- സെയിന്റ് ലോറന്റ് ഗ്രാന്റ് പുരസ്കാരം(1991)
അവലംബം
[തിരുത്തുക]- ↑ "NGMA, Memorial Meeting Poster". NGMA. August 2012. Retrieved August 20, 2012.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-25. Retrieved 2012-08-13.
- ↑ ദേശാഭിമാനി 13 ആഗസ്റ്റ് 2012