ഡാലിയ മുജാഹിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
12:57, 5 സെപ്റ്റംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) ("Dalia Mogahed" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
ഡാലിയ മുജാഹിദ്
ജനനം
1975 (വയസ്സ് 48–49)

ദേശീയതഅമേരിക്കൻ
തൊഴിൽ
അറിയപ്പെടുന്നത്Scholarship and Research on American Muslims
കുടുംബംYasmin Mogahed (younger sister)

ഈജിപ്ഷ്യൻ വംശജയായ അമേരിക്കൻ ഗവേഷകയാണ് ഡാലിയ മുജാഹിദ് (ജനനം 1975). ബറാക് ഒബാമയുടെ കാലത്ത് വൈറ്റ് ഹൗസിന്റെ ഫെയ്ത് ബേസ്ഡ് ആൻഡ് നൈബർഹുഡ് പാർട്ട്ണർഷിപ്പ് ഓഫീസിന്റെ ഉപദേഷ്ടാവായിരുന്ന ഡാലിയ, മുസ്‌ലിം സമൂഹങ്ങളെയും മധ്യപൗരസ്ത്യദേശത്തെയും കുറിച്ച കൺസൽട്ടന്റ് സ്ഥാപനമായ മുജാഹിദ് കൺസൽട്ടൻസിയുടെ മേധാവിയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ പോളിസി ആൻഡ് അണ്ടർസ്റ്റാന്റിങ് (ഐ.എസ്.പി.യു) എന്ന സ്ഥാപനത്തിന്റെ ഗവേഷണ മേധാവി കൂടിയാണ് ഇവർ. മുൻപ് ഗാലപ്പ് കൺസൽട്ടൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്റ്ററായിരുന്നു[1].

ജീവിതരേഖ

ഈജിപ്തിലെ കൈറോവിൽ ജനിച്ച ഡാലിയ തന്റെ നാലാം വയസ്സിലാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ഡാലിയ അറബി ഭാഷയും സമാന്തരമായി പഠിച്ചുവന്നു. ഒരു കമ്പനിയിൽ ജോലിചെയ്തുവരുന്നതോടൊപ്പം[2] തന്നെ എം.ബി.എ പഠനം പൂർത്തിയാക്കി.


2006 മുതൽ 2012 വരെ ഗാലപ്പ് സെന്റർ ഫോർ മുസ്‌ലിം സ്റ്റഡീസിൽ പ്രവർത്തിച്ച[1] ഡാലിയ നിലവിൽ വാഷിങ്ടണിലെ ഐ.എസ്.പി.യു, മിഷിഗണിലെ ഡിയർബൺ എന്നിവയിൽ ഗവേഷകമേധാവിയാണ്. വൈറ്റ് ഹൗസിന്റെ ഫെയ്ത് ബേസ്ഡ് ആൻഡ് നൈബർഹുഡ് പാർട്ട്ണർഷിപ്പ് ഓഫീസിന്റെ ഉപദേഷ്ടാവായി പ്രസിഡന്റ് ബറാക് ഒബാമ ഇവരെ തെരഞ്ഞെടുത്തിരുന്നു. മുസ്‌ലിം സമൂഹവുമായുള്ള ഇടപെടലിനുള്ള നയരൂപീകരണത്തിൽ ഇവരുടെ ശുപാർശകൾ പലതും ഭരണകൂടം അവലംബിച്ചിരുന്നു[3].


വിവിധ ലോകസംഘടനകളിൽ ഡാലിയ മുജാഹിദ് നേതൃപരമായ പങ്കുവഹിക്കുന്നു. വേൾഡ് എക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ അജണ്ട കൗൺസിൽ ഓൺ ദ അറബ് വേൾഡിന്റെ ബോർഡ് മെമ്പർ[4], അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബൈറൂത്തിലെ ഇസാം ഫാരിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോളിസി അനലിസ്റ്റ്[3][4] എന്നീ പദവികളിൽ ഡാലിയ പ്രവർത്തിക്കുന്നു.


അറേബ്യൻ ബിസിനസ് മാഗസിൻ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള അറബ് വനിതയായി[5][6][7][8] തെരഞ്ഞെടുക്കപ്പെട്ട അവർ, ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിംകൾ എന്ന ലിസ്റ്റിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ട്.

അവലംബം

  1. 1.0 1.1 "Gallup Center for Muslim Studies". Archived from the original on 2011-02-16. Retrieved 2011-02-15. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Gallup Muslim Studies" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "Dalia Mogahed - Profile of Dalia Mogahed". about.com. Archived from the original on 2012-11-18. Retrieved 2019-03-16.
  3. 3.0 3.1 "Dalia Mogahed, M.B.A." Gallup. Archived from the original on 2010-05-30. Retrieved 2019-03-16. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Profile" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. 4.0 4.1 "Dalia Mogahed". World Economic Forum. Retrieved 10 June 2021.
  5. "Power 100 - Dalia Mogahed". ArabianBusiness.com (in ഇംഗ്ലീഷ്). 2010-03-21. Retrieved 2019-03-16.
  6. "Power 100 Women – 6.Dalia Mogahed". ArabianBusiness.com (in ഇംഗ്ലീഷ്). 2011-03-01. Retrieved 2019-03-16.
  7. "32.Dalia Mogahed". ArabianBusiness.com (in ഇംഗ്ലീഷ്). 2012-03-04. Retrieved 2019-03-16.
  8. "86.Dalia Mogahed". ArabianBusiness.com (in ഇംഗ്ലീഷ്). 2013-02-28. Retrieved 2019-03-16.
"https://ml.wikipedia.org/w/index.php?title=ഡാലിയ_മുജാഹിദ്&oldid=3658980" എന്ന താളിൽനിന്ന് ശേഖരിച്ചത്