യാസ്‌മിൻ മുജാഹിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
05:48, 5 സെപ്റ്റംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) ("Yasmin Mogahed" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
യാസ്‌മിൻ മുജാഹിദ്
ജനനം1980-03-11
ദേശീയതAmerican
തൊഴിൽപണ്ഡിത, എഴുത്തുകാരി, പ്രഭാഷക, പരിശീലക
കുടുംബംഡാലിയ മുജാഹിദ് (സഹോദരി)
യാസ്‌മിൻ മുജാഹിദ്
മതംഇസ്‌ലാം
Senior posting
TitleUstadha
YouTube information
Channel
Years activeOctober 25, 2011–present
Subscribers321 thousand
Total views13.1 million
Associated actsMASICNA Convention
MSA National
100,000 subscribers
Updated 1 September 2021.
വെബ്സൈറ്റ്almaghrib.org

അമേരിക്കയിലെ ഒരു പൊതുപ്രവർത്തകയും മനശ്ശാസ്ത്രവിദഗ്ദയുമാണ് യാസ്‌മിൻ മുജാഹിദ് (ജനനം: 11 മാർച്ച് 1980). ആത്മീയത, വ്യക്തിത്വവികസനം എന്നിവയിൽ ശ്രദ്ധയൂന്നുന്ന അവർ ഹഫിങ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റും അൽ മഗ്‌രിബ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകയുമാണ്[1][2][3].

ജീവിതരേഖ

വിസ്കോൺസിൻ-മാഡിസൺ യൂണിവേഴ്സിറ്റിയിൽ നിന്ന് മനശ്ശാസ്ത്രത്തിൽ ബിരുദം നേടിയ യാസ്‌‌മിൻ അവിടെത്തന്നെ ജേണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു. ഇൻഫോക്കസ് ന്യൂസ്, ഹഫിങ്ടൺ പോസ്റ്റ് മുതലായ പ്രസിദ്ധീകരണങ്ങളിൽ എഴുതിവന്ന അവർ അൽ മഗ്‌രിബ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലകയാകുന്ന ആദ്യ വനിതയായിരുന്നു[4][5]. കർദ്ദിനാൾ സ്ട്രിച്ച് യൂണിവേഴ്സിറ്റിയിലെ പരിശീലകയായി മുൻപ് പ്രവർത്തിച്ചിരുന്നു. വ്യക്തിത്വ വികാസത്തിന് പ്രചോദകമാകുന്ന തരത്തിലുള്ള ഇവരുടെ പ്രഭാഷണങ്ങൾ കാരണം അന്താരാഷ്ട്രതലത്തിൽ തന്നെ ഇവർ അറിയപ്പെടുന്നു[6].

രചനകൾ

  • Reclaim Your Heart । FB Publishing । ISBN 978-0990387688
  • Love & Happiness: A collection of personal reflections and quotes । FB Publishing । ISBN 978-0998537306

അവലംബം

  1. Journal, Wisconsin Muslim (2018-05-04). "Yasmin Mogahed: Love, Happiness, hiand reflections of walking with the Lord". Wisconsin Muslim Journal (in ഇംഗ്ലീഷ്). Retrieved 2019-08-26.
  2. "Instructors: Yasmin Mogahed". almaghrib.org. AlMaghrib Institute. Retrieved 23 July 2021.
  3. "Yasmin Mogahed". icp-pgh.org. Islamic Centre of Pittsburgh. Retrieved 23 July 2021.
  4. "Yasmin Mogahed | HuffPost". www.huffpost.com (in ഇംഗ്ലീഷ്). Retrieved 2019-08-26.
  5. "Yasmin Mogahed at al-Maghrib Institute". al-Maghrib Institute.
  6. "Author, blogger to speak about Muslim spirituality at Orono mosque". Bangor Daily News (in അമേരിക്കൻ ഇംഗ്ലീഷ്). 22 February 2013. Retrieved 2019-08-26.
"https://ml.wikipedia.org/w/index.php?title=യാസ്‌മിൻ_മുജാഹിദ്&oldid=3658718" എന്ന താളിൽനിന്ന് ശേഖരിച്ചത്