സമ്മതപ്രായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
09:32, 28 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) ("Age of consent" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)

പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെടാൻ നിയമം അനുവദിക്കുന്ന കുറഞ്ഞ പ്രായത്തെ സൂചിപ്പിക്കാൻ സമ്മതപ്രായം അഥവാ ഏജ് ഓഫ് കൺസെന്റ് എന്ന സാങ്കേതിക പദം ഉപയോഗിക്കുന്നു. ഈ പ്രായത്തിൽ കുറവുള്ളവരുമായി പരസ്പരസമ്മതത്തോടെയാണെങ്കിൽ പോലും ബന്ധപ്പെടുകയാണെങ്കിൽ അത് നിയമവിരുദ്ധമായ ബലാത്സംഗമായി കണക്കാക്കുകയും പ്രായപൂർത്തിയായ ആളെ കുറ്റവാളിയായും പ്രായമെത്താത്ത കുട്ടിയെ ഇരയായും കാണുകയും ചെയ്യും[1]. വിവാഹം എന്നത് ലൈംഗികവേഴ്ചകൾക്ക് നിർബന്ധമല്ലാത്ത സമൂഹങ്ങളിലോ നിയമങ്ങളിലോ കുട്ടികളെ മുതിർന്നവർ ചൂഷണം ചെയ്യുന്നതൊഴിവാക്കാൻ ഈ പ്രായനിബന്ധന സഹായിക്കുന്നു. വിവാഹത്തിനുള്ള സമ്മതപ്രായമായും ഈ പദം ഉപയോഗിക്കപ്പെടാറുണ്ട്[2].


പല പ്രദേശങ്ങളിലും സമ്മതപ്രായം 14 മുതൽ 18 വരെയുള്ള പരിധിയിലായി കാണപ്പെടുന്നു[1]. ചിലയിടങ്ങളിൽ വയസ്സ് പരിഗണിക്കാതെ പ്രായപൂർത്തി എന്നതിനെ അവലംബിക്കുന്നതായി കാണുന്നു. തെറ്റിന്റെ ഗൗരവവും പലയിടങ്ങളിലും വ്യത്യസ്തമാണ്.


Map of the world's countries, with countries colored by age of consent
വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ സമ്മതപ്രായം സൂചിപ്പിക്കുന്ന ഭൂപടം



</br>  പ്രായപൂർത്തി  12  13  14  15  16  17  18



</br>  വിവാഹം നിർബന്ധം  വിവരം ലഭ്യമല്ല / മറ്റുള്ളവ

അവലംബം

കൂടുതൽ വായനയ്ക്ക്

  • Brewer, Holly. By Birth or Consent: Children, Law, & the Anglo-American Revolution in Authority; Univ. of North Carolina Press (Chapel Hill, 2005) ISBN 978-0-8078-5832-5
  • Robertson, Stephen (University of Sydney). "Age of Consent Laws." In: Children & Youth in History, Roy Rosenzweig Center for History and New Media (CHNM) at George Mason University and the University of Missouri–Kansas City.—Includes links to primary sources.
  • Waites, Matthew (2005). The Age of Consent: Young People, Sexuality and Citizenship, (New York [United States] and Houndmills, Basingstoke [United Kingdom]: Palgrave Macmillan) ISBN 1-4039-2173-3
  • Schaffner, Laurie (2002). "An Age of Reason: Paradoxes in Legal Constructions of Adulthood". International Journal of Children's Rights. 10 (3): 201–232. doi:10.1163/157181802761586699.
  1. 1.0 1.1 Waites, Matthew (2005). The Age of Consent: Young People, Sexuality and Citizenship. Palgrave Macmillan. ISBN 1-4039-2173-3. OCLC 238887395. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "waites" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. Oxford English Dictionary, entry for "age of consent"
"https://ml.wikipedia.org/w/index.php?title=സമ്മതപ്രായം&oldid=3652276" എന്ന താളിൽനിന്ന് ശേഖരിച്ചത്