ഏജ് ഓഫ് കൺസെന്റ് ആക്റ്റ്, 1891

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
09:18, 26 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) ("Age of Consent Act, 1891" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
ഇന്ത്യൻ ക്രിമിനൽ നിയമഭേദഗതി നിയമം, 1891
1882-ലെ ഇന്ത്യൻ ശിക്ഷാനിയമങ്ങൾ ക്രിമിനൽ നിയമസംഹിത എന്നിവയിലുള്ള ഭേദഗതിക്കായുള്ള നിയമം
നിയമം നിർമിച്ചത്Imperial Legislative Council
തീയതി19 മാർച്ച് 1891
റദ്ദാക്കിയ തീയതി26 ജനുവരി 1950
നിയമനിർമ്മാണ ചരിത്രം
Billഇന്ത്യൻ പീനൽ കോഡ് ആൻഡ് കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ, 1882 അമെന്റ്മെന്റ് ബിൽ
ബിൽ പ്രസിദ്ധീകരിച്ച തിയതി9 ജനുവരി 1891
അവതരിപ്പിച്ചത്സർ ആൻഡ്രൂ സ്കോബിൾ
Second readingമാർച്ച്, 1891
നിലവിലെ സ്ഥിതി: റദ്ദാക്കി

ബ്രിട്ടീഷ് ഇന്ത്യയിൽ 1891-ൽ നിലവിൽ വന്ന ഒരു നിയമമാണ് ഏജ് ഓഫ് കൺസെന്റ് ആക്ട്, 1891 അഥവാ ആക്ട് X ഓഫ് 1891. ഈ നിയമപ്രകാരം വിവാഹിതരോ അവിവാഹിതരോ ആയ പെൺകുട്ടികളുടെ ലൈംഗികബന്ധത്തിനായുള്ള സമ്മതപ്രായം ചുരുങ്ങിയത് 10 വയസ് എന്നുണ്ടായിരുന്നത് 12 വയസായി ഉയർത്തി. മറിച്ചുള്ളവ ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്നും ക്രിമിനൽ നിയമനടപടികൾക്ക് വിധേയമാകുമെന്നും നിയമം അനുശാസിച്ചു[1][nb 1]. നിലവിലുണ്ടായിരുന്ന 1882-ലെ[nb 2] സമാനനിയമമനുസരിച്ച് 10 വയസായിരുന്നു സമ്മതപ്രായം. ഈ നിയമത്തിന്റെ ഭേദഗതിയായി വന്ന പുതിയ ബിൽ [2] നിയമമായി മാറുകയായിരുന്നു[2][3][nb 3]. നിയമം നിലവിൽ വന്നെങ്കിലും കണിശമായി നടപ്പാക്കപ്പെട്ടില്ല ഇത്[4].

പശ്ചാത്തലം

വ്യാപകമായി നിലനിന്നിരുന്ന ശിശുവിവാഹങ്ങൾ നിയന്ത്രിക്കുകയായിരുന്നു നിയമത്തിന്റെ ലക്ഷ്യം. പെട്ടെന്ന് ഈ നിയമനിർമ്മാണത്തിലേക്ക് നയിച്ചത് രണ്ട് കേസുകളായിരുന്നു.

കേസുകൾ

1875-ൽ പതിനൊന്നാം വയസ്സിൽ വിവാഹിതയായ രുക്മാഭായ്, പക്ഷെ തന്റെ ഭർത്താവായിരുന്ന ദാദാജി ബികാജിയെ ഒന്നിച്ചുള്ള ജീവിതമാരംഭിക്കാൻ അനുവദിച്ചിരുന്നില്ല. തന്റെ വളർത്തച്ഛനായ ശക്താറാം അർജുൻ പിന്തുണച്ചതോടെ രുക്മാഭായ് ഭർതൃഭവനത്തിലേക്ക് പോകാൻ വിസമ്മതിച്ചു. 1884-ൽ വളർത്തച്ഛനെതിരെ കേസുമായി ബികാജി രംഗത്തുവന്നു. ചെറുപ്രായത്തിൽ നടത്തപ്പെട്ട വിവാഹമായതിനാൽ ഭർതൃവീട്ടിലേക്ക് പോകാൻ നിർബന്ധിക്കാനാവില്ലെന്ന 1885-ലെ ആദ്യ വിധി രുക്മാഭായിക്ക് അനുകൂലമായിരുന്നു. 1886-ൽ വീണ്ടും വിചാരണക്ക് വന്ന കേസിനിടയിൽ പക്ഷെ കാര്യങ്ങൾ മാധ്യമങ്ങളും നേതാക്കളും ബികാജിക്കനുകൂലമായി വ്യാപകമായ പ്രചാരണം നടത്തി. ഹിന്ദു വികാരങ്ങളെ നോവിപ്പിക്കുന്ന വിധിയായി അവരതിനെ വ്യാഖ്യാനിച്ചു. 1887-ലെ അന്തിമ വിധിയിൽ ഹിന്ദു നിയമപ്രകാരം ഭർത്താവിന്റെ കൂടെ പോകാൻ കോടതി വിധിച്ചു. [5][6]. അല്ലെങ്കിൽ ആറുമാസത്തെ ജയിൽ വാസമാണ് കോടതി രുക്മാഭായ്ക്ക് വിധിച്ചത്. തടവ് തെരഞ്ഞെടുത്തതായി രുക്മാഭായ് പറഞ്ഞു. ഇതോടെ കാര്യങ്ങൾ കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങി. രുക്മാഭായ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഫലമായാണ് വിമതസ്വരമുയർത്തുന്നതെന്ന് പറഞ്ഞ ബാലഗംഗാധര തിലകൻ ഹിന്ദുമതം അപകടത്തിലാണെന്ന് പ്രഖ്യാപിച്ചു.

രണ്ടാമത്തെ കേസിൽ 1887-ൽ ഫൂൽമണി ദാസി എന്ന പതിനൊന്നുകാരി നവവധു, ഭർത്താവിന്റെ നിർബന്ധിത ലൈംഗികബന്ധത്താൽ മരിച്ചിരുന്നു. വിവാഹേതര ബലാത്സംഗങ്ങൾ മാത്രവേ നിയമപ്രകാരം കുറ്റകരമാവൂ എന്നതിനാൽ തുടർന്ന് നടന്ന കോടതിവ്യവഹാരത്തിൽ ഭർത്താവ് കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.

ഈ സംഭവങ്ങളെത്തുടർന്ന്[7][8] നിയമഭേദഗതിയെക്കുറിച്ച് ബ്രിട്ടീഷുകാർ ആലോചിച്ചുതുടങ്ങി[9][10]. 1882-ലെ നിയമം പ്രകാരം സമ്മതപ്രായം 10 ഉണ്ടായിരുന്നത് 12 ആക്കിയതോടൊപ്പം[6] [11] [5] വിവാഹിതരായ ശിശുക്കളെക്കൂടി നിയമപരിധിയിൽ കൊണ്ടുവന്നു.

ബിൽ അവതരണം-നിയമനിർമ്മാണം

1891 ജനുവരി 9-ന് കൽക്കത്തയിലെ ലെജിസ്ലേറ്റീവ് കൗൺസിലിൽ സർ ആൻഡ്രൂ സ്കോബിൾ ബിൽ അവതരിപ്പിച്ചു[2]. ഹിന്ദു നിയമങ്ങളിൽ ഇടപെടുന്നതായി കരുതുമെന്നതിനാൽ സർ രമേഷ് സുന്ദർ മിറ്റർ എന്ന കൗൺസിൽ അംഗം എതിർത്തെങ്കിലും മറ്റ് അംഗങ്ങളെല്ലാം പിന്തുണച്ചതിനാൽ ബിൽ 19 മാർച്ച് 1891-ന് നിയമമായി മാറി.[2][3]

പ്രതികരണങ്ങൾ

ഇന്ത്യൻ പരിഷ്കർത്താവായിരുന്ന ബെഹ്റാംജി മലബാറി, സ്ത്രീസംഘടനകൾ[12], സാമൂഹ്യസംഘടനകൾ തുടങ്ങിയവർ നിയമത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നു. എന്നാൽ ബാലഗംഗാധരതിലകൻ ഉൾപ്പെടെയുള്ള തീവ്ര ഹിന്ദു നേതാക്കൾ നിയമത്തിനെതിരെ രംഗത്ത് വന്നു. മറ്റ് മിതവാദി ദേശീയനേതാക്കളും പൊതുവിൽ ബ്രിട്ടീഷ് ഇടപെടലിനെതിരായിരുന്നു[13].





കുറിപ്പുകൾ

റഫറൻസുകൾ

 

  1. Sinha, Mrinalini (1995). Colonial masculinity: the 'manly Englishman' and the' effeminate Bengali' in the late nineteenth century. Manchester: Manchester University Press. p. 138. ISBN 978-0-7190-4653-7.
  2. 2.0 2.1 2.2 2.3 Heimsath, Charles H. (1962), "The Origin and Enactment of the Indian Age of Consent Bill, 1891", Journal of Asian Studies, vol. 21, no. 4, pp. 491–504, doi:10.1017/s0021911800112653, JSTOR 2050879, pages 502–503.
  3. 3.0 3.1 Mrinalini Sinha (1995). Colonial masculinity: the 'manly Englishman' and the' effeminate Bengali' in the late nineteenth century. Manchester University Press ND. p. 146. ISBN 978-0-7190-4653-7.
  4. Van der Veer, Peter. Imperial Encounters: Religion and Modernity in India and Britain. Princeton, 2001. 96. (Google book search)
  5. 5.0 5.1 Chandra, Sudhir (1996). "Rukhmabai: Debate over Woman's Right to Her Person". Economic and Political Weekly. 31 (44): 2937–2947. JSTOR 4404742.
  6. 6.0 6.1 Bandyopādhyāẏa, Śekhara. From Plassey to Partition: A History of Modern India. Orient Blackswan, 2004. 237-238. ISBN 81-250-2596-0 (Google book search)
  7. Van der Veer, Peter. Imperial Encounters: Religion and Modernity in India and Britain. Princeton, 2001. 96. (Google book search)
  8. Majumdar, Rochona. "Silent no longer." India Today 26 October 2007.
  9. Sarkar, Tanika. "A Prehistory of Rights: The Age of Consent Debate in Colonial Bengal, Feminist Studies." 2000.
  10. George Robb and Nancy Erber, eds. Disorder in the Court: Trials and Sexual Conflict at the Turn of the Century. New York University Press, 1999. 33-35. ISBN 0-8147-7526-8
  11. Karkarjkia, Rustomji Pestonji. India: Forty Years of Progress and Reform, Being a Sketch of the Life and Times of Behramji M. Malabari. H. Frowde, 1896. 128. ( Google book search)
  12. George Robb and Nancy Erber, eds. Disorder in the Court: Trials and Sexual Conflict at the Turn of the Century. New York University Press, 1999. 33-35. ISBN 0-8147-7526-8
  13. Werner Menski (2008). Hindu Law: Beyond Tradition and Modernity. OUP India. p. 471. ISBN 978-0-19-908803-4.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "nb" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="nb"/> റ്റാഗ് കണ്ടെത്താനായില്ല