"അക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ഗണിതശാസ്ത്രത്തിൽ ബിന്ദുസ്ഥാനങ്ങളെ നിർദേശിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:59, 4 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതശാസ്ത്രത്തിൽ ബിന്ദുസ്ഥാനങ്ങളെ നിർദേശിക്കാനുള്ള ആധാരരേഖയ്ക്ക് അക്ഷം (Axis) എന്നു പറയുന്നു. കറങ്ങുന്ന ഭൌതികവസ്തുക്കളുടെ അച്ചുതണ്ട് എന്ന അർഥത്തിലും അക്ഷം എന്ന പദം ഉപയോഗിക്കാറുണ്ട്. വിശ്ളേഷകജ്യാമിതിയിൽ (Analytical Geometry) ഒരു സ്ഥിരബിന്ദുവിനെയും ആ ബിന്ദുവിൽക്കൂടിയുള്ള രണ്ടു വിഭിന്ന നേർവരകളെയും ആധാരമാക്കിയാണ് അവയുടെ സമതലത്തിലെ ബിന്ദുക്കൾ നിർദേശിക്കപ്പെടുന്നത്. ഈ ആധാരരേഖകൾ (അക്ഷങ്ങൾ) പരസ്പരം ലംബമാകാം; അല്ലാതെയുമാകാം. ത്രിമാനവിശ്ളേഷകജ്യാമിതിയിൽ (Three Dimensional Analytical Geometry) മൂന്ന് അക്ഷങ്ങൾ ഉണ്ടായിരിക്കും.

ഭൂമിയുടെ അച്ചുതണ്ടിനും അക്ഷമെന്നുപറയും. ഇതു സൂര്യപഥതലവുമായി ശരാശരി 66o30' ചരിവിൽ സ്ഥിതി ചെയ്യുന്നു. കാന്തദണ്ഡിന്റെ ദക്ഷിണോത്തരധ്രുവങ്ങൾ യോജിപ്പിക്കുന്ന രേഖയ്ക്കും പ്രകാശ വിജ്ഞാനീയത്തിൽ പ്രകാശരശ്മികൾ ക്രിസ്റ്റലിൽക്കൂടി ഒരേ സംവേഗത്തിൽ (momentum) പോകുന്ന ദിശയ്ക്കും അക്ഷമെന്നു പറയുന്നു.

പുറംകണ്ണികൾ

{{സർവ്വവിജ്ഞാനകോശം]]

"https://ml.wikipedia.org/w/index.php?title=അക്ഷം&oldid=810187" എന്ന താളിൽനിന്ന് ശേഖരിച്ചത്