"വൈദ്യുത ചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) robot Adding: ko:전기 전도체 Modifying: id:Penghantar listrik
വരി 21: വരി 21:
[[en:Electrical conductor]]
[[en:Electrical conductor]]
[[eo:Konduktilo]]
[[eo:Konduktilo]]
[[es:Conductor eléctrico]]
[[et:Elektrijuht]]
[[et:Elektrijuht]]
[[fa:هادی (الکتریسیته)]]
[[fa:هادی (الکتریسیته)]]
[[fr:Conducteur (physique)]]
[[fr:Conducteur (physique)]]
[[hr:Električni vodič]]
[[id:Penghantar listrik]]
[[id:Penghantar listrik]]
[[it:Conduttore elettrico]]
[[it:Conduttore elettrico]]

02:53, 6 മാർച്ച് 2007-നു നിലവിലുണ്ടായിരുന്ന രൂപം

ചാലകം‍ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചാലകം‍ (വിവക്ഷകൾ) എന്ന താൾ കാണുക. ചാലകം‍ (വിവക്ഷകൾ)

വൈദ്യുതചാലകം(ആംഗലേയം: Electrical Conductor), ചലനശേഷിയുള്ള വൈദ്യുതചാര്‍ജുള്ള കണങ്ങള്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളാണ് ചാലകങ്ങള്‍. ചാലകത്തിന്റെ രണ്ടു ബിന്ദുക്കളില്‍ പൊട്ടന്‍ഷ്യല്‍ വ്യതിയാനം ചെലുത്തിയാല്‍ മേല്‍പ്പറഞ്ഞ കണങ്ങള്‍ ചലിക്കാന്‍ തുടങ്ങുന്നു, അങ്ങനെ ആ ബിന്ദുക്കള്‍ക്കിടയിലൂടെ ഓമിന്റെ നിയമത്തിനനുസൃതമായി വൈദ്യുതധാരാപ്രവാഹം പ്രത്യക്ഷപ്പെടുന്നു.

ലളിതമായി പറഞ്ഞാല്‍ വൈദ്യുതി കടത്തി വിടുന്ന വസ്തുക്കളെയാണ് ചാലകങ്ങള്‍ എന്നുപറയുന്നത്. സ്വര്‍ണം, ചെമ്പ്, വെള്ളി, അലുമിനിയം എന്നിങ്ങനെയുള്ള ലോഹങ്ങള്‍ എല്ലാം തന്നെ നല്ല ചാലകങ്ങളാണ്. എന്നാല്‍ അലോഹങ്ങളായ ചാലകങ്ങളും ഉണ്ട്.പ്രതിരോധം കൂടുതന്നതിനനുസരിച്ച് ചാലകത കുറയും. സ്വര്‍ണമാണ് ഏറ്റവും പ്രതിരോധം കുറവുള്ള ലോഹം.

സാധാരണ ചുറ്റുപാടില്‍ എല്ലാ വസ്തുക്കളും വൈദ്യുതചാര്‍ജിന്റെ പ്രവാഹത്തെ പ്രതിരോധിക്കുന്നു. ഇത് താപം ഉണ്ടാക്കുന്നു. ആയതിനാല്‍ വൈദ്യുത ചാലകങ്ങളുടെ രൂപകല്‍പ്പനയില്‍, ചാലകത്തിന് കേടൊന്നും കൂടാതെ താങ്ങാന്‍ കഴിയുന്ന താപനില, അതിലൂടെ കടത്തി വിടേണ്ടുന്ന വൈദ്യുതധാരയുടെ പരമാവധി അളവ് മുതലായ ഘടകങ്ങള്‍ കണക്കിലെടുക്കേണ്ടത് പ്രധാനമാണ്. വൈദ്യുതി കടത്തിവിടുന്നതിനുള്ള വിമുഖതയെ പ്രതിരോധം എന്നുപറയാം.

അചാലകങ്ങളില്‍ ചലനശേഷിയുള്ള വൈദ്യുതചാര്‍ജുള്ള കണങ്ങള്‍ ചാലകങ്ങളെ അപേക്ഷിച്ച് വളരേ കുറവായിരിക്കും.

ലോഹങ്ങള്‍ നല്ല വൈദ്യുതചാലകങ്ങള്‍ എന്നു മാത്രമല്ല നല്ല താപ ചാലകങ്ങള്‍ കൂടിയാണ്. എന്നാല്‍ എല്ലാ വൈദ്യുതചാലകങ്ങളും താപചാലകങ്ങളല്ല. വൈദ്യുതചാലകങ്ങളെ അവയുടെ പ്രതിരോധം അനുസരിച്ച് തരംതിരിക്കാം: പ്രതിരോധം ഏറ്റവും കൂടുതല്‍ ഉള്ള അചാലകങ്ങള്‍ (ആംഗലേയം: insulator), അചാലകങ്ങള്‍ക്കും സാധാരണ ലോഹ ചാലകങ്ങള്‍ക്കും ഇടയില്‍ പ്രതിരോധം ഉള്ള അര്‍ദ്ധചാലകങ്ങള്‍ (ആംഗലേയം: semi conductor), പ്രതിരോധം തീരെ ഇല്ലാത്ത അതിചാലകങ്ങള്‍ (ആംഗലേയം: Super conductor) എന്നിങ്ങനെ.അതിചാലകത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രതിരോധം പൂജ്യമായ അവസ്ഥയെയാണ്.

"https://ml.wikipedia.org/w/index.php?title=വൈദ്യുത_ചാലകം&oldid=37828" എന്ന താളിൽനിന്ന് ശേഖരിച്ചത്