"അകാരാദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
അകാരാദി, നിഘണ്ടു, കോശം, ഡിക്ഷണറി (Dictionary), ലക്സിക്കൺ (Laxicon) എന്നിങ്ങനെ വിവിധ നാമങ്ങളിൽ അറിയപ്പെടുന്ന ഗ്രന്ഥങ്ങളെല്ലാം സ്വഭാവത്തിൽ അല്പസ്വല്പം ഭിന്നമാണെങ്കിലും സ്വരൂപത്തിൽ സമാനങ്ങൾ തന്നെയാണ്. ചരിത്രപരവും വിദ്യാഭ്യാസപരവുമായവ, പൊതുവിജ്ഞാനത്തിനുതകുന്നവ, ഉച്ചാരണപരങ്ങളായവ, സാങ്കേതികപദാവലിയോടുകൂടിയവ, പര്യായവാചികളായവ എന്നിങ്ങനെ 'അകാരാദി' പലതരത്തിലുണ്ട്. ഇവ കൂടാതെ ലോകോക്തികോശം, ബഹുഭാഷാകോശം, പുസ്തകപദകോശം (ഒരു പുസ്കത്തിനകത്ത് പ്രയോഗിച്ചിട്ടുള്ള വാക്കുകൾ മാത്രം അടങ്ങുന്ന കോശം), ജീവചരിത്രകോശം, കഥാകോശം, സാഹിത്യകോശം, ശാസ്ത്രകോശം, വിശ്വകോശം എന്നീ കോശങ്ങളും 'അകാരാദി'യുടെ വിഭാഗത്തിൽ പെടുന്നവ തന്നെ.
 
അകാരാദിയുടെ ചരിത്രം ഭാഷകളുടെ വികാസത്തിന്റെ ഒരു ഭാഗംകൂടിയാണ്. ബി.സി. 1,000 മുതൽ എ.ഡി. 1,000 വരെയുള്ള കാലഘട്ടത്തിൽ ഭാരതത്തിൽ പല അകാരാദികളും ഉണ്ടായിട്ടുള്ളതായി പരാമർശങ്ങൾ കാണുന്നുണ്ടെങ്കിലും അമരകോശം, മേദിനീകോശം എന്നിവ മാത്രമേ പ്രസിദ്ധങ്ങളായിത്തീർന്നിട്ടുള്ളു. പാശ്ചാത്യദേശത്ത് ബി.സി. 1,000-നു മുമ്പ് ഈ ഇനത്തിൽപെടുത്താവുന്ന അകാരാദി ഉണ്ടായതായി കാണുന്നില്ല. എ.ഡി. 16-ാം ശ. മുതൽ വിവിധതരത്തിലുള്ള നിഘണ്ടുക്കൾ നിർമിക്കപ്പെട്ടുനിർമ്മിക്കപ്പെട്ടു.
 
== അകാരാദിക്രമം-പൊതുവേ ==
മോണിയർ വില്യംസിന്റെ സംസ്കൃത-ഇംഗ്ളീഷ് നിഘണ്ടു, ആപ്തേയുടെ സംസ്കൃത-ഇംഗ്ളീഷ് നിഘണ്ടു, ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ളീഷ് നിഘണ്ടു, ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി, കാശീ നാഗരീ പ്രചാരണീസഭയുടെ ഹിന്ദി ശബ്ദസാഗർ, മലയാള മഹാനിഘണ്ടു എന്നീ ഒന്നാംകിട നിഘണ്ടുക്കളിലെ പദ്ധതികൾ പരിശോധിച്ച്, ധ്വനിശാസ്ത്രമനുസരിച്ച് കാലികമായ അല്പം ചില മാറ്റങ്ങൾ വരുത്തി ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണ് സർവവിജ്ഞാനകോശത്തിൽ സ്വീകരിച്ചിട്ടുള്ളത്.
 
അക്ഷരം, വർണം, ലിപി എന്നീ മൂന്നു പദങ്ങൾ വിഭിന്നവും ക്പ്തവുമായ മൂന്ന് ആശയങ്ങളെ കുറിക്കുന്നുവെങ്കിലും പലപ്പോഴും ഇവയുടെ പ്രയോഗത്തിൽ വേണ്ടത്ര നിഷ്കർഷ പാലിച്ചുകാണുന്നില്ല. അതിനാൽ 'വർണമാല' എന്ന അർഥത്തിലുംഅർത്ഥത്തിലും 'ലിപിക്രമം' എന്ന അർഥത്തിലുംഅർത്ഥത്തിലും 'അക്ഷരമാല' എന്ന് പ്രയോഗിക്കുക സാധാരണമായിത്തീർന്നിരിക്കുന്നു. തനിയെ ഉച്ചരിക്കാൻ കഴിയുന്ന ചെറിയ ഏകകം (Unit) ആണ് അക്ഷരം. സ്വരവും സ്വരം ചേർന്ന വ്യഞ്ജനവും അക്ഷരഗണത്തിൽ ഉൾപ്പെടും. മറ്റു ഭാരതീയഭാഷകളിൽ എന്നപോലെ മലയാളത്തിലും 'അ' എന്ന സ്വരം ചേർത്താണ് വ്യഞ്ജനങ്ങൾ അക്ഷരമാലയിൽ രേഖപ്പെടുത്തുന്നതും ഉച്ചരിക്കുന്നതും. 'ക' എന്ന അക്ഷരം 'ക്' എന്ന ശുദ്ധവ്യഞ്ജനവും 'അ' എന്ന സ്വരവും ചേർന്നതാണ്. ഈ രണ്ടു ശബ്ദങ്ങൾ തനിയെ വ്യവഹരിക്കപ്പെടുമ്പോൾ അവയ്ക്കു വർണം (Phoneme) എന്നു പറയുന്നു. ' ്' എന്ന ചന്ദ്രക്കലാചിഹ്നം അകാരത്തെ മാറ്റി ശുദ്ധവ്യഞ്ജനത്തെ കാണിക്കുവാൻ ഉപയോഗിക്കുന്നു. ഉദാ. ക്, ച്, ട്. വർണത്തെയോ അക്ഷരത്തെയോ ദൃശ്യരൂപത്തിൽ വരച്ചുകാട്ടുന്നതിനുപയോഗിക്കുന്ന ചിഹ്നമാണ് ലിപി. ഓരോ ഭാഷയിലും ലിപികളുടെ സമൂഹം ഒരു പ്രത്യേകക്രമത്തിൽ എഴുതുന്ന കീഴ്വഴക്കം ഉണ്ട്. ഇതിന് അകാരാദി എന്നും അക്ഷരമാലാക്രമം എന്നും പറയുന്നു. ഈ ക്രമങ്ങൾക്ക് ശാസ്ത്രീയാടിസ്ഥാനം ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല.
 
ഇംഗ്ളീഷിൽ പ്രചാരത്തിലിരിക്കുന്ന റോമൻ ലിപിയും മലയാളത്തിലെ ലിപിയും ഇവയിലെ ക്രമങ്ങളും താരതമ്യം ചെയ്യുമ്പോൾ ചില വ്യത്യാസങ്ങൾ മനസിലാക്കാംമനസ്സിലാക്കാം.
 
# ഇംഗ്ളീഷിലെ 'ആൽഫബെറ്റി'ൽ സ്വരങ്ങളും വ്യഞ്ജനങ്ങളും ഇടകലർത്തിയിരിക്കുന്നു. മലയാളത്തിൽ, ഇതര ഭാരതീയ ഭാഷകളിലെന്നപോലെ, സ്വരങ്ങളെല്ലാം കഴിഞ്ഞശേഷമാണ് വ്യഞ്ജനങ്ങൾ തുടങ്ങുന്നത്;
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2279653" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി