"ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
934 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
==ഗസല്‍==
അറബിക് കവിതകളില്‍ നിന്നുമാണ് ഗസലിന്റെ ഉത്‌ഭവം.ഇറാനില്‍ നിന്നും പത്താം ശതകത്തില്‍ പേര്‍‌ഷ്യ സ്വീകരിച്ച കവിതാരൂപമാണ് ഖാസിദ. ഖാസിദയില്‍ നിന്നുമാണ് ഗസല്‍ വളര്‍‌ന്നത്.ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഭാരതത്തില്‍ ഗസലിന്റെ പ്രവേശം.ഈ ശാഖയ്ക്ക് സംഭാവനകള്‍ നല്‍കിയതില്‍ പ്രമുഖന്‍ അമീര്‍ ഖുസ്രു ആണ്.ശോകപ്രണയത്തിനാണ് ഇതില്‍ മുന്‍‌തൂക്കം.ഭാരതത്തില്‍ ഉറുദുവിലും കശ്മീരി ഭാഷയിലും ഗസല്‍ രചന നടന്നിട്ടുണ്ട്.ഗസല്‍ കവിതാരൂപത്റ്റില്‍ നിന്നും മാറി ഒരു സംഗീതമെന നിലയില്‍ വളരുന്നത് 18,19 നൂറ്റാണ്ടുകളിലാണ്.ഈരടികളില്‍ പാടുന്നവയാണ് ഗസലുകള്‍.ആദ്യത്തെ ഈരടിയ്ക്ക് മത്‌ല എന്ന് പറയുന്നു.അവസാന ഈരടിയ്ക്ക് മഖ്ത എന്നും.ഹിന്ദി ചലച്ചിത്ര ഗാനശാഖ ഗസലിനു ജനങ്ങള്‍‌ക്കിടയില്‍ പ്രചരിയ്ക്കാനുള്ള അവസരം നല്‍കി.കെ.എല്‍.സൈഗാള്‍,മുഹമ്മദ് റഫി ഇവര്‍ പ്രമുഖരാണ്.
==തു‌മ്‌രി==
കാല്പനികതയ്ക്ക് പ്രാധാന്യം നല്‍കി ബ്രജ്‌ഭാഷയില്‍ എഴുതപ്പെടുന്നവയാണ് തുമ്‌രി ഗാനങ്ങള്‍.3തരത്തില്‍ ഇത് വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു.പഞ്ചാബി,ലഖ്നൗ,പൂരബ് അംഗ് തുമ്‌രി എന്നിങ്ങനെ.നൃത്തത്തിന്റെ അകമ്പടിയോടേയാണ് ആദ്യകാലങ്ങളില്‍ ഇത് അവതരിപ്പിച്ചിരുന്നത്.ശോഭാഗുര്‍‌തു,ബഡേ ഗുലാം അലി ഖാന്‍,ഗിരിജാ ദേവി ഇവര്‍ പ്രശസ്ത തുമ്‌രി ഗായകരാണ്.
 
{{Stub|Hindustani classical music}}
[[Category: ഉള്ളടക്കം]]
1,240

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/203098" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി