"കൽപ്പാത്തിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) error correction..
(ചെ.)No edit summary
വരി 22: വരി 22:


{{Kerala-geo-stub}}
{{Kerala-geo-stub}}
[[Category:ഉള്ളടക്കം]]
[[Category:കേരളത്തിലെ നദികള്‍]]
[[Category:കേരളത്തിലെ നദികള്‍]]

20:50, 4 ഒക്ടോബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കല്‍പ്പാത്തിപ്പുഴ.

പാലക്കാട് ജില്ലയിലെ ചെന്താമരക്കുളം എന്ന മലമ്പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ ഉയര്‍ന്ന മലയിടുക്കുകളില്‍ നിന്നാണ് കല്‍പ്പാത്തിപ്പുഴ ഉല്‍ഭവിക്കുന്നത്. ‍വാളയാറിന് വടക്കായി ചെന്താമരക്കുളം സ്ഥിതിചെയ്യുന്നു. നാല് അരുവികള്‍ (നദികള്‍)‍ ചേര്‍ന്നാണ് കല്‍പ്പാത്തിപ്പുഴ ഉണ്ടാവുന്നത്. മലമ്പുഴ, വാളയാര്‍, കോരയാറ്, വരട്ടാറ് എന്നിവയാണ് അവ. പ്രശസ്തമായ മലമ്പുഴ അണക്കെട്ട് മലമ്പുഴയുടെ കുറുകെയാണ് കെട്ടിയിരിക്കുന്നത്. പുഴ പാലക്കാട് പട്ടണത്തില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പായാണ് അണ കെട്ടിയിരിക്കുന്നത്. പാലക്കാട് നഗരത്തിലെ കല്‍പ്പാത്തി ശിവക്ഷേത്രത്തിന്റെ പേരാണ് കല്‍പ്പാത്തിപ്പുഴയ്ക്കു നല്‍കിയിരിക്കുന്നത്.

കേരളത്തിന്റെ മറ്റു നദികളെപ്പോലെ കല്‍പ്പാത്തിപ്പുഴയും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം അനധികൃത മണല്‍‌വാരലാണ്. ഇത് നദിയുടെ അടിത്തട്ടില്‍ പല കുഴികളും നിര്‍മ്മിച്ചിരിക്കുന്നു. നദിക്കു ചുറ്റും പാഴ്ചെടികള്‍ വളരുന്നതിനും നദി ഇടുങ്ങുന്നതിനും ഇത് കാരണമായി. വേനല്‍ക്കാലത്ത് ആഫ്രിക്കന്‍ പച്ചയും മറ്റ് പാഴ്ച്ചെടികളും കല്‍പ്പാത്തിപ്പുഴയെ മൂടുന്നു.

കല്‍പ്പാത്തിപ്പുഴയുടെ മറ്റു പോഷകനദികള്‍

ഇവയും കാണുക



"https://ml.wikipedia.org/w/index.php?title=കൽപ്പാത്തിപ്പുഴ&oldid=17702" എന്ന താളിൽനിന്ന് ശേഖരിച്ചത്