"പ്രൊട്ടോക്കോൾ (കമ്പ്യൂട്ടർശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: it:Protocollo di comunicazione
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: bs:Protokol
വരി 46: വരി 46:
[[bg:Протокол (комуникации)]]
[[bg:Протокол (комуникации)]]
[[br:Komenad kehentiñ]]
[[br:Komenad kehentiñ]]
[[bs:Protokol]]
[[ca:Protocol de comunicació]]
[[ca:Protocol de comunicació]]
[[ckb:پرۆتۆکۆلی ڕاگەیێنی]]
[[ckb:پرۆتۆکۆلی ڕاگەیێنی]]

20:02, 19 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം


കമ്പ്യൂട്ടർശാസ്ത്രപ്രകാരം ഒരു വിനിമയശൃംഖല വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന രണ്ടോ അതിലധികമോ കമ്പ്യൂട്ടറുകൾ പരസ്പരം ആശയ വിനിമയം നടത്തുന്നതിനായുള്ള ഒരു കൂട്ടം നിയമങ്ങളാണ് പ്രോട്ടോക്കോളുകൾ‍.

കമ്പ്യൂട്ടറുകൾ തമ്മിലുള്ള ബന്ധവും അവ തമ്മിൽ ആശയമോ ദത്തങ്ങളോ മറ്റു വിവരങ്ങളോ കൈമാറ്റം ചെയ്യുന്നത് സാധിച്ചെടുക്കുന്നതും നിയന്ത്രിക്കുന്നതും പ്രോട്ടോക്കോളുകളാണ്. ഇപ്രകാരമുള്ള വിനിമയത്തിനുള്ള പ്രൊട്ടോക്കോളുകൾ കമ്പ്യുട്ടർ സോഫ്റ്റ്വെയറായോ ‍ ഹാർഡ്‌വെയറായോ അവ രണ്ടും ഉപയോഗിച്ചോ സാധിച്ചെടുക്കാം. ഏറ്റവും താഴത്തേ തലത്തില്, രണ്ടു ഹാർഡ്‌വെയർ തമ്മിൽ വിനിമയം നടത്താനുള്ള നിയമമാണ് പ്രോട്ടോക്കോൾ എന്നു നിർവചിക്കാം.

പ്രോട്ടോക്കോളുകളുടെ പൊതുസ്വഭാവം

വിവിധ വിനിമയാവശ്യങ്ങൾക്കായി വിവിധ തരത്തിലുള്ള പ്രൊട്ടോക്കോളുകൾ നിലവിലുണ്ട്. ഒട്ടുമിക്ക പ്രോട്ടോക്കോളുകളും താഴെപ്പറയുന്ന ഒന്നോ അതിലധികമോ കാര്യങ്ങൾ നിർവ്വഹിക്കുന്നു.

  • കമ്പ്യൂട്ടറുകൾ തമ്മിൽ വിനിമയം നടത്താൻ കേബിൾ കൊണ്ടോ അല്ലാതെയോ ഉള്ള ഭൗതികബന്ധം ഉണ്ടോ എന്നു നോക്കുക
  • യഥാർത്ഥ വിനിമയം നടക്കുന്നതിനു മുൻപ്, വിനിമയപ്പാതയുടെ (Communication Channel) കഴിവുകൾ പരസ്പരം നിശ്ചയിച്ചുറപ്പിക്കുക . ഇതിന് കൈകൊടുക്കൽ (Hand Shaking) എന്നു പറയുന്നു.
  • വിനിമയം എപ്രകാരമാണെന്ന് പരസ്പരം നിർണ്ണയിക്കുക
  • സന്ദേശം എങ്ങനെ നിർമ്മിക്കണമെന്നു തീരുമാനിക്കുക.
  • സന്ദേശം എങ്ങനെ തുടങ്ങണം എങ്ങനെ അവസാനിക്കണം എന്നു നിശ്ചയിക്കുക.
  • തെറ്റായി നിർമിച്ച / ലഭിച്ച സന്ദേശം എങ്ങനെ തിരുത്തണം / എന്തു ചെയ്യണം എന്നു തീരുമാനിക്കുക.
  • വിനിമയ സംവിധാനം അപ്രതീക്ഷിതമായി തകരാറിലായിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുന്നതെങ്ങനെ, തകരാറിലായാൽ പിന്നെ എന്തു ചെയ്യണം എന്ന് നിശ്ചയിക്കുക.
  • വിനിമയം / ബന്ധം എങ്ങനെ അവസാനിപ്പിക്കണം എന്നു നിശ്ചയിക്കുക.

പ്രാധാന്യം

ലോകത്ത് പൊതുവെ ഉപയോഗിക്കുന്ന പ്രോട്ടോക്കോളൂകൾ ടി. സി. പി.യും (TCP) യു. ഡി. പി. യും (UDP)ആണ്. നെറ്റ്വർക്ക് പാളികൾ (Network Layers) എങ്ങനെ ആവണം എന്നത്‌ തീരുമാനിക്കുന്നത്‌ പ്രോട്ടോക്കോളുകളാണ്‌ എന്നു കരുതിയാലും തെറ്റില്ല തന്നെ. നെറ്റ്വർക്ക് ലെയറുകൾ ഓ എസ് ഐ (OSI layers)എന്ന മാനദണ്ഡത്തിലാണ് ഉപയോഗിക്കുന്നത്. ഓ എസ് ഐ (OSI layers) കൾ അംഗീകാരത്തിൽ വരുത്തിയത് ഐ. എസ്. ഓ (ISO -Internation Standerisation Organisation) ആണ്.

പ്രൊട്ടോക്കോൾഉപയോഗിക്കാതെ പലതരത്തിലുള്ള ഉപകരണങ്ങളെ ബന്ധിപ്പിക്കാം. പക്ഷേ അവയ്ക്ക് തമ്മിൽ ആശയവിനിമയം നടത്താൻ പ്രോടോകോൾ ഉപയോകിച്ചേ തീരൂ !!,ഉദാഹരണത്തിന്‌ രണ്ടാളുടെ ആശയവിനിമയം തന്നെ എടുക്കാം ,ഒരാൾ english ലും മറ്റെ ആൾ മലയാളത്തിലും സംസാരിക്കുകയണന്നു കരുതുക , ഇവരുടെ സംസാരം ഇവർക്ക് പരസ്പരം മനസ്സിലാക്കാൻ കഴിയാത്തത്‌ പോലെയാണ് പ്രോടോകോൾ ഇല്ലാതെയുള്ള ആശയവിനിമയം .

സാധാരണ ഉപയോഗിക്കുന്ന പ്രോട്ടോക്കോളുകൾ

  • IP (ഇന്റർനെറ്റ്‌ പ്രോട്ടോക്കോൾ)
  • DHCP (ഡൈനാമിക്ക് ഹോസ്റ്റ് കോൺഭിഗറേഷൻ)
  • TCP (ട്രാൻസ്മിഷൻ കണ്ട്രോൾ പ്രോട്ടോക്കോൾ)
  • HTTP (ഹൈപ്പർടേക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ)
  • FTP (ഫയൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ)
  • Telnet (റ്റെൽനെറ്റ് റിമോട്ട് പ്രോട്ടോക്കോൾ)
  • SSH (SSH റിമോട്ട് പ്രോട്ടോക്കോൾ)
  • POP3 (പോസ്റ്റോഫീസ് പ്രോട്ടോക്കോൾ 3)
  • SMTP (സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ)
  • IMAP (ഇന്റർനെറ്റ്‌ മെസേജ് ആക്സസ് പ്രോട്ടോക്കോൾ)