"വാവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,978 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
അയ്യപ്പനെക്കുറിച്ച് പരാമർശമുള്ള കിളിപ്പാട്ടു രീതിയിൽ രചിക്കപ്പെട്ട ഒരു പുരാതന കാവ്യമാണ് ശ്രീഭൂതനാഥോപാഖ്യാനം. കല്ലറയ്ക്കൽ കൃഷ്ണൻ കർത്താവാണ് ഈ ഗ്രന്ഥം രചിച്ചത്. എന്നാൽ ഇത് അയ്യപ്പകഥയുടെ മൂലകൃതിയല്ലെന്നും അത് സംസ്കൃതത്തിലാണെന്നും ഒരു വാദമുണ്ട്. ഇതിൽ വാപരൻ എന്ന പേരിൽ അയ്യപ്പന്റെ അംഗരക്ഷകനായാണ് വാവർ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മഹിഷീനിഗ്രഹം കഴിഞ്ഞ് പന്തളത്തേക്കു തിരിച്ചു പോവുകയായിരുന്ന അയ്യപ്പൻ തന്റെ സംഘാംഗമായ വാപരനെ വിളിച്ച് ആ വഴി കടന്നു പോകുന്നവർക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കാൻ നിർദ്ദേശിച്ചു. തന്റെ അവതാരോദ്ദേശ്യം നിറവേറ്റിയ അയ്യപ്പനു ക്ഷേത്രം നിർമ്മിച്ചുനൽകിയ പന്തളത്തു രാജാവ് വാപരനു എരുമേലിയിൽ ഒരു ക്ഷേത്രം നിർമ്മിച്ചുകൊടുത്തതായി ശ്രീ ഭൂതനാഥോപാഖ്യാനത്തിൽ പരാമർശമുണ്ട്. കൂടാതെ ശബരിമലയിൽ അയ്യപ്പക്ഷേത്രത്തിനു സമീപവും ഒരു വാവർ ക്ഷേത്രം പണി കഴിപ്പിച്ചു.
== ചരിത്രത്തിലെ വാവർ ==
വാവരെക്കുറിച്ച് എഴുതപ്പെട്ട ചില ചരിത്ര രേഖകൾ ലഭ്യമാണ്. കൈവാക്കി വിദുറ്റിയ എന്ന അറബി ഗ്രന്ഥം വാവർ പൂജയുടെ വിശുദ്ധഗ്രന്ഥമാണ്. എന്നാൽ ഈ പുസ്തകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൽ ലഭ്യമല്ല.ബാവരു മാഹത്മ്യം എന്ന ഗ്രന്ഥത്തിൽ മക്കം പുരയിൽ ഇസ്മയിൽ ഗോത്രതിൽ പാത്തുമ്മായുടെ മകനാണ് വാവർ എന്നു പറയുന്നുണ്ട്. വാവർ തകൃതിത്താൻ തോട്ടത്തിലാണ് ജനിച്ചതെന്നും അദ്ദേഹത്തിനു ബാദുദ്ദീൻ, സിന്താർസോ, മദ്ദാർസോ, ബോബർ, ഹാലിയാർ എന്നിങ്ങനെ മറ്റു പേരുകൾ ഉണ്ടായിരുന്നതായും പറയുന്നു.തകൃതിത്താൻ എന്നത് തുർക്കിസ്താന്റെ തത് സമമാണെന്നും വാവർ എന്നത് മുഗൾ ചക്രവർത്തിയായിരുന്ന ബാബർ ആണെന്നും ചിലർ സംശയിക്കുന്നുണ്ട്. പക്ഷേ കാല ഗണന പരിശോധിക്കുമ്പോൾ ഇതു തെറ്റാണെന്നു കരുതേണ്ടി വരുമെന്നു ചിലർ പറയുന്നു. കാരണം,മുഗൾ ചക്രവർത്തിയായിരുന്ന ബാബർ 1483-1530 കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. എന്നാൽ അയ്യപ്പ കഥകൾക്കു ഇതിലും അല്പം കൂടി പഴക്കം അവകാശപ്പെടാനുണ്ട്.
വാവരെക്കുറിച്ച് എഴുതപ്പെട്ട ചില ചരിത്ര രേഖകൾ ലഭ്യമാണ്. കൈവാക്കി വിദുറ്റിയ
314

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1133061" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി