Jump to content

"ഗുഡ്‌വിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' ഗുഡ്‌വിൽ എന്ന പദത്തിന്റെ വാഗർത്ഥം സൂചിപ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
ഗുഡ്‌വിൽ എന്ന പദത്തിന്റെ വാഗർത്ഥം സൂചിപ്പിക്കുന്നത് ഒരു സ്ഥാപനത്തിന്റെ ആസ്തികൾക്കും മേലേ അതിനു മതിക്കുന്ന വിലയെ ആണ്‌. ഉദാഹരണത്തിന്‌ വർഷങ്ങളായി വളരെ നല്ല രീതിയിൽ നടക്കുന്ന ഒരു ഹോട്ടലിന്റെ മതിപ്പു വില അതിന്റെ കെട്ടിടങ്ങൾ, മരസ്സാമാനങ്ങൾ, വാഹങ്ങൾ, ഉപകരണങ്ങൾ തുടങ്ങി എല്ലാ സ്ഥാവരജംഗമാസ്തികളിൽ നിന്നും അതിന്റെ ബാങ്ക് ലോണുകളും മറ്റു ബാദ്ധ്യതകളും കിഴിക്കുന്ന തുകയിലും വളരെ കൂടുതലായിരിക്കും. കാലാകാലം നല്ല സേവനവും ഭക്ഷണവും മറ്റും നൽകിയും പരസ്യങ്ങളിലൂടെ പ്രശസ്തമായും മറ്റു നാനാവിധ രീതിയിലും അത് നേടിയെടുക്കുന്ന സത്കീർത്തിയാണ്‌. ഈ അദൃശ്യ ആസ്തിയാണ്‌ ഗുഡ്‌വിൽ.
 
==പഴയ നിർ‌വചനങ്ങൾ== <ref> Financial Accounting By Mukherjee & Hanif 2003 ed. page 24.2 </ref> ==
*ഒരു സ്ഥാപനത്തിന്റെ നടപ്പു മതിപ്പ് അതിന്റെ കണക്കുകളിലെ ആസ്തിയെക്കാൾ ഉയർന്നതാക്കുന്ന മൂലകമാണ്‌ ഗുഡ്‌വിൽ (വാൾട്ടൺ)
*ഗുഡ്‌വിൽ എന്നാൽ പഴയ ഉപഭോക്താക്കൾ തിരിച്ചു വന്നുകൊണ്ടിരിക്കാനുള്ള സാദ്ധ്യതമാണ്‌ (എൽഡൺ പ്രഭു)
താത്വികമായി ഏതു സമയത്തും ഒരു സ്ഥാപനത്തിന്റെ മതിപ്പു വില അതതിന്റെ കണക്കിലെ ആസ്തി മിച്ചത്തിൽ നിന്നും ഭിന്നമായിരിക്കുമെങ്കിലും അത്തരം സ്വയം നിർമ്മിതമാകുന്ന അത്തരം അദൃശ്യ ആസ്തികളെ ആധുനിക കാലത്തെ അക്കൗണ്ടിങ്ങ് ഗുഡ്‌വിൽ ആയി പരിഗണിക്കുന്നില്ല.
 
നടപ്പിലുള്ള ഒരു സ്ഥാപനത്തെ മറ്റൊരു സ്ഥാപനം ഭാഗികമായോ പൂർണ്ണമായോ വാങ്ങുമ്പോൾ വിൽക്കപ്പെടുന്ന സ്ഥാപനത്തിന്റെ നീക്കിയിരിപ്പ് ആസ്തിയുടെ (നെറ്റ് അസറ്റ്) മതിപ്പു വിലയിൽ നിന്ന് വാങ്ങുന്ന സ്ഥാപനം കൊടുക്കുന്ന വിലയുമായുള്ള വത്യാസത്തെ ആണ്‌ ആധുനിക ലോകം ഗുഡ്‌വിൽ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. <ref> International Financial Reporting Standard 3 (Business Combinations), 3.2 </ref>
 
 
132

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1100237" എന്ന താളിൽനിന്ന് ശേഖരിച്ചത്