"വൈദ്യുതഫ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Prettyurl|Fuse (electrical)}}
{{Prettyurl|Fuse (electrical)}}
വൈദ്യുത പരിപഥത്തിൽ ഉപയോഗിക്കുന്ന ഒരു സുരക്ഷാ സംവിധാനമാണ് '''വൈദ്യുതഫ്യൂസ്'''. പരിപഥത്തിലൂടെ ഒഴുകുന്ന [[വൈദ്യുതധാര]] ഒരു നിശ്ചിത [[ആമ്പിയർ|ആമ്പിയറിലധികമാകുകയാണെങ്കിൽ]] ഉരുകിപ്പോകുകയും അതുവഴി വൈദ്യുതപരിപഥം തൂറക്കാനുമായി ക്രമീകരിച്ചിരിക്കുന്ന ഒരു കമ്പിയാണ് ഫ്യൂസിന്റെ പ്രധാന ഭാഗം.
വൈദ്യുത പരിപഥത്തിൽ ഉപയോഗിക്കുന്ന ഒരു സുരക്ഷാ സംവിധാനമാണ് '''വൈദ്യുതഫ്യൂസ്'''. പരിപഥത്തിലൂടെ ഒഴുകുന്ന [[വൈദ്യുതധാര]] ഒരു നിശ്ചിത [[ആമ്പിയർ|ആമ്പിയറിലധികമാകുകയാണെങ്കിൽ]] ഉരുകിപ്പോകുകയും അതുവഴി വൈദ്യുതപരിപഥം തൂറക്കാനുമായി ക്രമീകരിച്ചിരിക്കുന്ന ഒരു കമ്പിയാണ് ഫ്യൂസിന്റെ പ്രധാന ഭാഗം. വൈദ്യുതോപകരണങ്ങളിൽ കൂടിയ അളവിൽ വൈദ്യുതധാര പ്രവഹിച്ച്, അവ നശിച്ചു പോകാതിരിക്കുന്നതിനായാണ് പരിപഥത്തിൽ ഫ്യൂസ് ഘടിപ്പിക്കുന്നത്.


== ഭാഗങ്ങൾ ==
== ഭാഗങ്ങൾ ==

06:06, 25 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

വൈദ്യുത പരിപഥത്തിൽ ഉപയോഗിക്കുന്ന ഒരു സുരക്ഷാ സംവിധാനമാണ് വൈദ്യുതഫ്യൂസ്. പരിപഥത്തിലൂടെ ഒഴുകുന്ന വൈദ്യുതധാര ഒരു നിശ്ചിത ആമ്പിയറിലധികമാകുകയാണെങ്കിൽ ഉരുകിപ്പോകുകയും അതുവഴി വൈദ്യുതപരിപഥം തൂറക്കാനുമായി ക്രമീകരിച്ചിരിക്കുന്ന ഒരു കമ്പിയാണ് ഫ്യൂസിന്റെ പ്രധാന ഭാഗം. വൈദ്യുതോപകരണങ്ങളിൽ കൂടിയ അളവിൽ വൈദ്യുതധാര പ്രവഹിച്ച്, അവ നശിച്ചു പോകാതിരിക്കുന്നതിനായാണ് പരിപഥത്തിൽ ഫ്യൂസ് ഘടിപ്പിക്കുന്നത്.

ഭാഗങ്ങൾ

സാധാരണ ഫ്യൂസ് കട്ടകൾ

പോഴ്സെലൈൻ ഫ്യൂസിന്റെ വേർപെടുത്താവുന്ന ഭാഗം
  • സ്ഥിരമായി ഉറപ്പിക്കാവുന്ന പോർസലിൻ കട്ട.
    • പരിപഥത്തിൽ ഘടിപ്പിച്ചിരിക്കുന്ന സ്ഥിരമായ ഭാഗം
    • ഫ്യൂസ് കമ്പി കെട്ടുന്ന വേർപെടുത്താവുന്ന ഭാഗം
  • ഫ്യൂസ് വയർ - ടിന്നും ലെഡും ചേർന്ന ലോഹസങ്കരം കൊണ്ട് നിർമ്മിച്ച താരതമ്യേന താഴ്ന്ന ദ്രവണാങ്കമുള്ള നേർത്ത കമ്പി.

ഗ്ലാസ് ഫ്യൂസ്

  • ഗ്ലാസ് ട്യൂബ്
  • ഫ്യൂസ് വയർ

പ്രവർത്തനം

വൈദ്യുതിയുടെ താപഫലം പ്രയോജനപ്പെടുത്തിയാണ് ഇത് പ്രവർത്തിക്കുന്നത്. ഫ്യൂസിലൂടെ വൈദ്യുതി കടത്തിവിടുന്ന സമയത്ത് പരിപഥത്തിൽ ലഘുപഥനം(ഇംഗ്ലീഷ്: Short Circuit) സംഭവിക്കുമ്പോൾ ഉപകരണങ്ങളിൽ അമിതമായ വൈദ്യുത പ്രവാഹം വരികയോ അവയിലെ വൈദ്യുതകവചത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ ചെയ്യുമ്പോൾ ദ്രവണാങ്കം കുറഞ്ഞ ഫ്യൂസ് വയർ ചൂടാകുകയും, ഉരുകിപ്പോകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഉപകരണങ്ങളിൽ നിന്നും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും കൂടുതൽ അപകടങ്ങളിൽ വരാതിരിക്കുകയും ചെയ്യുന്നു.

ഇതും കാണുക

ജൂൾ നിയമം

അവലംബം

  • കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ്, കേരള പാഠാവലി 2004, ഭൗതികശാസ്ത്രം പി.ഡി.എഫ് പതിപ്പ്, പേജ് നം. 28
"https://ml.wikipedia.org/w/index.php?title=വൈദ്യുതഫ്യൂസ്&oldid=1038147" എന്ന താളിൽനിന്ന് ശേഖരിച്ചത്