Jump to content

പ്രത്യയശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്ലാ വിശ്വാസങ്ങളും ശാസ്ത്രങ്ങളും പ്രകൃതിയും ഭൂമിയും, മനുഷ്യ ബോധത്തോളം അല്ലെങ്കിൽ അതിലും ഉപരിയായി വളർന്ന ജന്തുജാല ജീവിതത്തിൽ മാറ്റങ്ങൾക്ക് അല്ലെങ്കിൽ തിരുത്തലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കും പടവുകൾ കയറുന്നതുപോലെ ജീവിതവും പുരോഗമന വീഥിയിലൂടെ ചലിപ്പിക്കാനാണ് മനുഷ്യർക്ക്‌ അല്ലെങ്കിൽ സമാന ജീവികൾക്ക് പ്രചോദനം. സമാന ജീവികൾ ഇപ്പോഴില്ലെങ്കിലും ഭാവിയിൽ പരിണമിച്ചുണ്ടാകുകയില്ലായെന്നു ആർക്കുംപറയാൻ കഴിയില്ല. ചുരുക്കിപ്പറഞ്ഞാൽ മെച്ചപ്പെട്ട ജീവിത ശാസ്ത്രങ്ങളെ ' പ്രത്യയശാസ്ത്രം ' എന്ന് വിശേഷിപ്പിക്കാം.

ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ ലക്ഷ്യങ്ങളേയും, പ്രതീക്ഷകളേയും, പ്രവർത്തനങ്ങളേയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു കൂട്ടം ആശയങ്ങളെയാണ് പ്രത്യയശാസ്ത്രം എന്ന് പറയുന്നത്. സാമാന്യജ്ഞാനപരമായി തത്ത്വശാസ്ത്ര ചായ്‌വോടെ ചിന്തിച്ചാൽ, പ്രത്യയശാസ്ത്രത്തെ അനേക വിഷയങ്ങളടങ്ങിയ ഒരു വീക്ഷണമായോ, അല്ലെങ്കിൽ, സമൂഹത്തിലെ ആധിപത്യവർഗ്ഗം, അംഗങ്ങൾക്കായി മുന്നോട്ടുവച്ച ആശയങ്ങളുടെ കൂട്ടമായോ കാണാം.

നേരത്തേ തന്നെ നിലവിലുണ്ടായിരുന്ന ആശയങ്ങളോട് ആഖ്യാനപരമായ ചിന്താപ്രക്രിയയിലൂടെ കെട്ടുപാട് ഉറപ്പിക്കുന്നതിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ വാഗ്ദാനം ചെയ്യുക എന്നത് പ്രത്യയശാസ്ത്രത്തിന്റെ പ്രഥമ ലക്ഷ്യമാണ്. പൊതുവിഷയങ്ങളെ ബാധിക്കുന്ന വേർതിരിച്ചെടുത്ത ചിന്താവ്യവസ്തയായതിനാൽ, പ്രത്യയശാസ്ത്രങ്ങൾ രാഷ്ട്രതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്നു. ഉള്ളിന്റെ ഉള്ളിൽ, ഓരോ രാ‍ഷ്ട്രതന്ത്രവും, ഒരു പ്രത്യയശാസ്ത്രത്തെ പിന്തുടരുകയും, ഇതിലൂടെ സമൂഹം കാര്യങ്ങൾ കാണുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=പ്രത്യയശാസ്ത്രം&oldid=3797901" എന്ന താളിൽനിന്ന് ശേഖരിച്ചത്