പ്രതീതിവാദം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഏതെങ്കിലും ഒരു വസ്തുവോ സംഭവമോ മനസ്സിലുണ്ടാക്കുന്ന അനുഭൂതിയുടെ ആവിഷ്കാരമാണ് പ്രതീതിവാദം അഥവാ ഇംപ്രഷണിസം. വസ്തുതകളെ നേരിട്ടു വിവരിക്കുന്നില്ല. പകരം ആ അനുഭൂതിയുടെ നേരിട്ടുള്ള ആവിഷ്കാരമാണിത്.
ഉത്പത്തി
[തിരുത്തുക]പത്തൊമ്പതാം നൂറ്റാണ്ടിലാണ് പ്രതീതിവാദത്തിന് പ്രാമുഖ്യമുണ്ടാവുന്നത്. പാരീസിലെ കലാകാരന്മാരാണ് ഈ ആശയത്തിനു പിന്നിൽ. ഇതൊരു പ്രസ്ഥാനമായി വികസിക്കുകയും ദൃശ്യകലാരൂപമായ ചിത്രകലയിലുപരിയായി മറ്റു കലാരൂപങ്ങളിലേക്കും സാഹിത്യത്തിലേക്കും സ്വാധീനം ചെലുത്തുകയും ചെയ്തു. പ്രതീതിവാദികളായ കലാകാരന്മാർ സാമ്പ്രദായികരീതികളിൽ നിന്നും വ്യത്യസ്തമായ ആവിഷ്കാരങ്ങളാണ് നടത്തുന്നത്.