പ്രതിരോധമന്ദിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു മദ്ധ്യകാല പ്രതിരോധമന്ദിരത്തിന്റെ പറ്റൊന്പതാം ശതകത്തിലെ ഒരു ഫ്രഞ്ച് ചിത്രം.

പ്രതിരോധമന്ദിരം(ഇംഗ്ലീഷ്:Siege tower) എന്നത് കാഴ്ച്ചയിൽ ഗോപുരം പോലെയിരിക്കുന്ന ഒരു പ്രത്യേക ഉപരോധായുധമാണ്.മദ്ധ്യകാലഘട്ടത്തിൽ ഇവയെ ബെല്ഫ്രി(Belfry) എന്നും ബ്രീച്ചിംഗ് ടവർ(Breaching tower) എന്നും വിളിച്ചിരുന്നു.ഇവയുടെ നിർമ്മാണ ഉദ്ദേശം പോരാളികളെയും ഗോവണികളെയും ഉപരോധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കോട്ടയുടെയോ പട്ടണത്തിന്റെയോ മതിൽകെട്ടിലെ(ഇംഗ്ലീഷ്:Fortification) പ്രതിരോധ സംവിധാനങ്ങളിൽനിന്നും സംരക്ഷിക്കുകയെന്നതയിരുന്നു. പ്രതിരോധമന്ദിരത്തിന്റെ അസ്ഥിവാരം മിക്കവാറും സമചതുരമായിരുന്നു.സാധാരണയായി ഇവയ്ക്ക് നാല്ചക്രങ്ങളും അക്രമിക്കേണ്ട മതില്കെട്ടിന്റെ ഏതാണ്ട് തുല്യമായ ഉയരവുമായിരുന്നു.ചിലപ്പോൾ വില്ലാളികൾക്ക് മതിൽകെട്ട്‌ ആക്രമിക്കാനുള്ള സൗകര്യത്തിനായി ഉയരം അതിലും കൂടുതലുമാക്കരുണ്ടായിരുന്നു.ഇവ മരം കൊണ്ടായിരുന്നു ഉണ്ടാക്കാറ്.അതിനാൽ ശത്രുക്കൾ ഇതിനു തീ വയ്ക്കാതിരിക്കാനായി ഇവ ഇരുമ്പ് കൊണ്ടോ പുതിയ മൃഗത്തോൽ കൊണ്ടോ പൊതിയാരുണ്ടായിരുന്നു.

ക്രിസ്തുവിനുമുന്പ് നാലാം ശതകത്തിൽ ഇവ യൂറോപ്പിൽ ഉപയോഗിച്ചിരുന്നു.രാക്ഷസക്കവണകൾ പോലെ ഇവയും വളരെ വലുതായിരുന്നു.അതിനാൽത്തന്നെ ഇവ പണിയാൻ വളരെയധികം സമയം ആവശ്യമായിരുന്നു.ഇതുകൊണ്ടുതന്നെ ഗോവണികളും ഭിത്തിഭേതനയന്ത്രങ്ങളും(ഇംഗ്ലീഷ്:Battering Ram) മതിൽകെട്ട്‌ കടക്കാൻ സഹായിക്കുന്നതിൽ പരാജയപ്പെട്ടാൽ മാത്രമേ ഇവ പണിയാൻ ശ്രമിക്കുകതന്നെ ചെയ്തിരുന്നുള്ളൂ.

ഇവയിൽ ചിലപ്പോൾ കുന്തക്കാരും വാൾക്കാരും വില്ലാളികളും മറ്റും മതില്കെട്ടിന്റെ സംരക്ഷകരെ അക്രമിക്കുനതിനായി കയറാറുണ്ടായിരുന്നു.എന്നിരുന്നാലും പ്രതിരോധമന്ദിരത്തിന്റെ വലിപ്പം കാരണം മതില്കെട്ടിന്റെ മുകളില്നിന്നും പീരങ്കിപോലുള്ള ആയുധങ്ങളുപയോഗിച്ച് ഇവ ആക്രമിക്കുക എന്നത് എളുപ്പമായിരുന്നു.

പ്രതിരോധമന്ദിരം മതില്കെട്ടിന്റെ അടുത്തെത്തിയാൽ ഇതില്നിന്നും അക്രമികൾക്ക് മതില്കെട്ടിന്റെ അകത്തുകടക്കാനായി പ്രതിരോധമന്ദിരത്തിൽനിന്നും ഒരു മരപ്പാലം മതില്കെട്ടിന്റെ അകത്തേക്ക് ഇടുകയാണ് ചെയ്യാറ്

ചരിത്രം[തിരുത്തുക]

പ്രതിരോധമന്ദിരങ്ങളോട് സാദൃശ്യമുള്ള ഒരു റോമൻ ഉപരോധായുധം.

പുരാതനകാലം[തിരുത്തുക]

ഏറ്റവും ആദ്യം പ്രതിരോധമന്ദിരങ്ങൾ ഉപയോഗിച്ചിരുന്നത് ഏതാണ്ട് ബി.സി. ഒൻപതാം ശതകത്തിൽ നവ അസ്സീറിയൻ സാമ്രാജ്യമായിരുന്നു.ഈ കാലഘട്ടത്തിൽ തന്നെ പല വമ്പൻ പ്രതിരോധമന്ദിരങ്ങളും നിർമ്മിക്കപ്പെട്ടു. എങ്കിലും അക്കാലത്ത് നഗരങ്ങൾ മിക്കതും നദീതീരങ്ങളിലായിരുന്നു.അതിനാൽത്തന്നെ പ്രതിരോധമന്ദിരങ്ങൾ ചിലപ്പോൾ നദിയുടെ ആഴംകുറഞ്ഞ ഭാഗങ്ങളിലൂടെ കൊണ്ടുപോകുകയോ അത് സാധ്യമല്ലാത്തപ്പോൾ കപ്പലുകളിൽ കയറ്റികൊണ്ടുപോകുകയോ ആണ് ചെയ്തിരുന്നത്.സഞ്ചരിക്കാൻ കഴിയുന്ന പ്രതിരോധമന്ദിരങ്ങളെക്കുറിച്ച് പ്രതിപാതിക്കുന്ന പുരാതന ചൈനയിലെ ആദ്യ രേഖ കപ്പൽ യുദ്ധങ്ങലെക്കുരിച്ചുള്ള ഒരു രേഖയിലാണ്.

മദ്ധ്യകാലം[തിരുത്തുക]

ഒരു മദ്ധ്യകാല ഇംഗ്ലീഷ് പ്രതിരോധമന്ദിരം.

റോമൻ സാമ്രാജ്യത്തിന്റെ തകർച്ചയോടുകൂടി മദ്ധ്യകാലഘട്ടത്തിൽ പ്രതിരോധമന്ദിരങ്ങളുടെ ഉപയോഗം അതിന്റെ ഏറ്റവും ഉയരത്തിലെത്തി.കൂടാതെ പ്രതിരോധമന്ദിരങ്ങളുടെ മുന്നേറ്റം തടയുന്ന ചെറിയ കൃത്രിമ കിടങ്ങുകൾ മൂടുന്ന തൊഴിലാളികൾക്ക് മതിൽകെട്ടിലെ(ഇംഗ്ലീഷ്:Fortification) പ്രതിരോധ സംവിധാനങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള നീക്കാവുന്ന കൂറ്റൻ മറകളും ഈ കാലത്തുതന്നെ വികസിപ്പിച്ചെടുത്തു.എ.ഡി.1266ൽ 200 വില്ലാളികൾക്ക് കയറാൻ പറ്റുന്ന ഒരു വലിയ പ്രതിരോധമന്ദിരം പണിയപ്പെടുകയുണ്ടായി.വെടിമരുന്നിന്റെ വരവോടെ ഒരേസമയം പ്രതിരോധമന്ദിരങ്ങളും വലിയ മതിൽക്കെട്ടുകളും ഉപയോഗശൂന്യമായി.എങ്കിലും പിന്നീട് പ്രതിരോധമന്ദിരങ്ങളുടെ ഒരു വകഭേതമായ മരം കൊണ്ടുതന്നെ നിർമ്മിക്കുന്ന പീരങ്കികൾ കയറ്റാവുന്ന ഗോപുരങ്ങൾ(ഇംഗ്ലീഷ്:battery-towers) രംഗത്തെത്തി.പിന്നീട് ഇവയും ചരിത്ര ശേഷിപ്പായി മാറി

അവലംബം[തിരുത്തുക]

ഇംഗ്ലീഷ് വിക്കിപീഡിയ

"https://ml.wikipedia.org/w/index.php?title=പ്രതിരോധമന്ദിരം&oldid=2773881" എന്ന താളിൽനിന്ന് ശേഖരിച്ചത്